Image

അത് ഋഷി കപൂറിന്റെ അവസാന നിമിഷങ്ങളല്ല

Published on 01 May, 2020
അത് ഋഷി കപൂറിന്റെ അവസാന നിമിഷങ്ങളല്ല

കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ അവസാനനിമിഷങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആശുപത്രിക്കിടക്കയില്‍ വച്ച്‌ പാട്ട് ആസ്വദിക്കുന്ന ഋഷികപൂറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചികിത്സയിലിരിക്കവെ അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍ ഋഷി കപൂര്‍, ഷാരൂഖ് ഖാന്‍, ദിവ്യ ഭാരതി, അമരീഷ് പുരി എന്നിവര്‍ അഭിനയിച്ച ദീവാന എന്ന ചിത്രത്തിലെ ​ഗാനമാലപിച്ചതാണ് നടന്‍‌ ആസ്വദിക്കുന്നത്.


പുഞ്ചിരിച്ചുകൊണ്ട് പാട്ട് ആസ്വദിക്കുകയും അതീവ സന്തോഷത്തോടെ ഡോക്ടറുടെ നെറുകയില്‍ കൈവച്ച്‌ ആശീര്‍വദിക്കുകയും ചെയ്യുന്ന ഋഷി കപൂറിനെയാണ് വിഡിയോയില്‍ കാണാം. നടന്റെ അവസാന നിമിഷങ്ങള്‍ എന്ന തരത്തില്‍ പ്രചരിച്ച വീഡിയോ ബോളിവുഡ് താരങ്ങളടക്കം ഋഷി കപൂര്‍ വിടപറയുന്നതിന് മുന്‍പുള്ള രാത്രി എന്ന് കുറിച്ച്‌ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് യൂട്യൂബ് ചാനലി‍ല്‍ പോസ്റ്റ് ചെയ്തതാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക