Image

ഓര്‍മ്മയിലെ കട്ടന്‍ കാപ്പി (കവിത : പ്രേമാനന്ദന്‍ കടങ്ങോട് )

പ്രേമാനന്ദന്‍ കടങ്ങോട് Published on 01 May, 2020
  ഓര്‍മ്മയിലെ കട്ടന്‍ കാപ്പി (കവിത : പ്രേമാനന്ദന്‍ കടങ്ങോട് )
എന്തു 
മധുരമാണിന്നും 
പറയാതെ വയ്യ 
പണ്ടു കുടിച്ച 
കട്ടന്‍ കാപ്പിക്ക് 

പഞ്ചസാരക്കു 
പകരമായി 
ശര്‍ക്കരയും 
പിന്നെ കാപ്പി 
പൊടിയുമിട്ട-
ടുപ്പത്തല്ലെങ്കിലും 
ഗ്യാസില്‍ തിളച്ച
കാപ്പിയുടെ
രുചിക്കല്പമൊരു 
കുറവുണ്ടെന്നൊരു
തോന്നലെന്നില്‍ 
തോന്നാതില്ല

അന്നേരമാണോ-
ര്‍ത്തു പോയത് 
അന്നടുപ്പത്തു-
ണ്ടാക്കിയത-
മ്മയാണെങ്കില്‍ 
ഇന്നീ ഗ്യാസിലു-
ണ്ടാക്കിയത് ഞാനല്ലേ

മറക്കാന്‍ 
കഴിയില്ലൊരിക്കലും 
കഴിഞ്ഞ നാളിലെ 
മധുരസ്മരണകള്‍ 

എങ്കിലും 
ഞാനിന്നോര്‍ത്തു 
പോയി വീണ്ടും 
മണ്മറഞ്ഞ
എന്നമ്മയുടെ 
കട്ടന്‍ കാപ്പി

  ഓര്‍മ്മയിലെ കട്ടന്‍ കാപ്പി (കവിത : പ്രേമാനന്ദന്‍ കടങ്ങോട് )
Join WhatsApp News
Sudhir Panikkaveetil 2020-05-01 12:06:57
ഗൃഹാതുരത്വത്തിനും നഷ്ടബോധത്തിനുമിടയിൽ ഓർമ്മകൾ ആശ്വാസമാകുന്നു , ഇത്തിരി നോവോടെ. ലളിതമെങ്കിലും ഒരു വിങ്ങൽ ഉണ്ടാക്കുന്നു. കവിക്ക് അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക