Image

ഡ്യൂട്ടി സമയം കഴിഞ്ഞു; ജീവനക്കാര്‍ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു

Published on 25 May, 2012
ഡ്യൂട്ടി സമയം കഴിഞ്ഞു; ജീവനക്കാര്‍ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു
തൃശൂര്‍: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന കാരണം പറഞ്ഞ്‌ ജീവനക്കാര്‍ വാഹനത്തില്‍ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു കടന്നു. തൃശൂര്‍ മുളങ്കുന്നത്തുകാവിലാണ്‌ സംഭവം. പട്ടാമ്പി സ്വദേശി നടേശന്റെ (37) മൃതദേഹത്തോടാണ്‌ ആശുപത്രി ജീവനക്കാരുടെ അതിക്രമം.

കെട്ടിടത്തിനു മുകളില്‍നിന്നു വീണ്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ഇയാള്‍ പുലര്‍ച്ചെ 4.25 നാണ്‌ മരിച്ചത്‌. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌്‌ മാറ്റുകയാണ്‌ പതിവ്‌. മെഡിക്കല്‍ കോളജില മോര്‍ച്ചറി പ്രവര്‍ത്തനക്ഷമമല്ലാത്തതിനാലാണ്‌ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റുന്നത്‌. നടേശന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ അത്യാഹിത വിഭാഗം അറ്റന്‍ഡര്‍മാരായ നാലു പേര്‍ കൂടി വാഹനത്തില്‍ കയറിയിരുന്നു. രാത്രി ഡ്യൂട്ടിയിലായിരുന്ന ഇവരുടെ ജോലിസമയം എട്ടു മണിക്കാണ്‌ അവസാനിക്കുന്നത്‌. ഈ സമയം ക്രമീകരിക്കാന്‍ വേണ്‌ടി ഇവര്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റാനും വൈകിപ്പിച്ചു. ജോലി സമയം തീരുന്ന എട്ടുമണിയോടെ ജില്ലാ ആശുപത്രിയില്‍ എത്തുന്നവിധത്തില്‍ സമയം ക്രമീകരിച്ച്‌ 7.25 നാണ്‌ മൃതദേഹം ആംബുലന്‍സില്‍ കയറ്റിയത്‌.

എന്നാല്‍ ആംബുലന്‍സ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയുടെ ഗേറ്റിനരകില്‍ എത്തിയപ്പോള്‍ മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറുടെ കാറുമായി കൂട്ടിയിടിച്ചു. അപകടത്തെച്ചൊല്ലി ഡോക്ടറും ആംബുലന്‍സിന്റെ ഡ്രൈവറും തമ്മിലുണ്‌ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കിയപ്പോഴേക്കും എട്ടു മണിയായി. തുടര്‍ന്ന്‌ അറ്റന്‍ഡര്‍മാര്‍ ഡ്യൂട്ടി സമയം അവസാനിച്ചെന്നു പറഞ്ഞ്‌ ആംബുലന്‍സില്‍നിന്ന്‌ ഇറങ്ങിപ്പോകുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക