Image

ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം (കുര്യൻ പാമ്പാടി)

Published on 30 April, 2020
ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം  (കുര്യൻ പാമ്പാടി)
ഗൾഫ് കണ്ട ഏറ്റവും സമർഥനായ മലയാളികളിൽ ഒരുവന്റെ മൃതദേഹം പട്ടിൽപൊതിഞ്ഞു പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടു എത്തിക്കുന്നതിന്റെ നടുക്കം മാറും മുമ്പേ കൊറോണയുടെ നിഴലിൽ ജന്മനാട് അണയാനുള്ള യുഎഇ മലയാളികളുടെ തിരക്കിന് ആക്കം കൂടി.  കൊറോണമൂലം ഗൾഫിൽ മരിച്ച 300 പേരിൽ 29  പേർ   മലയാളികളാണ്.

നോർക്കയുടെ സൈറ്റിൽ  രെജിസ്റ്റർ ചെയ്ത മൂന്നരലക്ഷം പ്രവാസി മലയാളികളിൽ ഒന്നര ലക്ഷവും യുഎ ഇ യിൽ നിന്നാണ്. പത്തുലക്ഷം മലയാളികൾ ഉണ്ട് യുണൈറ്റഡ് അറബ് എമിറേറ്സിൽ. അത്രയും തന്നെ കേരളീയർ ഉള്ള സൗദി അറേബ്യയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർ 35,000 പേരാണ്.

ഖത്തർ 30,000, കുവൈറ്റ് 17,000, ഒമാൻ 14,000, ബഹ്‌റൈൻ  14,000 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ രെജിസ്റ്റർ ചെയ്ത വരുടെ കണക്ക് . നോർക്ക റൂട്സിൽ 150 രാജ്യങ്ങളിൽ നിന്നുള്ള   ലിസ്റ്റ് ആണുള്ളത്. അവരിൽ ഉടനടി നാട്ടിലേക്ക്   മടങ്ങാൻ ആഗ്രഹിക്കുന്നവരായി മാൽഡിവ്സ് 1900. യുകെ  1570, ഉക്രൈൻ 1500, യുഎസ് 1350, റഷ്യ 913 എന്നിങ്ങനെ അപേക്ഷകരുണ്ട്.

ജില്ലതിരിച്ചുള്ള മടങ്ങിവരവ് ഇങ്ങനെ: കാസർഗോഡ്--12,000, കണ്ണൂർ--28,000, വയനാട്--3000, കോഴിക്കോട്--32,000, മലപ്പുറം--45,000, പാലക്കാട്--16,500, തൃശൂർ--30,000, എറണാകുളം --13,000, കോട്ടയം--900, ഇടുക്കി--2,000, പത്തനംതിട്ട--9,100,   ആലപ്പുഴ--11,800,   കൊല്ലം--17,000, തിരുവനന്തപുരം--8,000

മടങ്ങി വരുന്നവയിൽ വിസ കാലാവധി കഴഞ്ഞവരും ജോലി നഷ്ടപ്പെട്ടവരും  വിസിറ്റ് വിസ, ആശ്രിത വിസ  എന്നിവയിൽ എത്തിയവരും വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ജോലി നഷ്ടപ്പെട്ടവർ 56,144  പേരുണ്ട്.   2,23,624 പേർ  സ്ഥിരം വിസ ഉള്ളവരാണ്. 975 പേർ ഗർഭിണികളാണ്.     

ഗൾഫ് മേഖലയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ അത്രതന്നെ അതിഥി തൊഴിലാളികൾ കേരള ത്തിലുണ്ടെന്നാണ് ഒരു കണക്ക്.  പുരധിവാസപ്രവർത്തനങ്ങളിൽ  അതിഥിതൊഴിലാളികളുടെ സേവനം ഉപയോഗിക്കാൻ കേരളം തീരുമാനം എടുത്തതും അടുത്ത കാലത്താണ്.

എംകോമും സിഎ ഇന്ററുമായി  67 ൽ ദുബൈയിൽ  എത്തി അമ്പതിനാല് വയസ്സിനുള്ളിൽ എണ്ണ ശുദ്ധീകരണ, വിപണന രംഗത്ത്  രണ്ടുലക്ഷം കോടി രൂപയുടെ ടേൺ ഓവർ ഉള്ള നിരവധി സ്ഥാപങ്ങൾ കെട്ടിപ്പടുത്ത ജോയി അറക്കലിന്റെ മൃതദേഹമാണ്  വ്യാഴാഴ്ച്ച  രാത്രി കോഴിക്കോട് വഴി ജന്മനാടായ വയനാട് മാനന്തവാടിയിൽ എത്തുക. . 

ബ്രാൻഡ് നെയിം ആയ ഇന്നോവയുടെ കുടക്കീഴിൽ പുതിയൊരു വമ്പൻ റിഫൈനറി  കെട്ടിപ്പടുക്കുന്ന തിരക്കിലാ
യിരുന്നു ജോയി. ദുബായ് ബിസിനസ് ബേയിലെ  ഓഫീസ് മന്ദിരത്തിന്റെ പതിനാലാം നിലയിൽ നിന്ന് വീണു മരിച്ചു എന്നാണ് ദുബായ് പോലീസിന്റെ ഭാഷ്യം.

ഏറ്റവും മികച്ച ഇൻവെസ്റ്റർക്കുള്ള യുഎ ഇ ഗവർമെന്റിന്റെ ഗോൾഡൻ വിസയും ഏറ്റവും മികച്ച ബിസിനസുകാരനുള്ള കേരളഗവര്മെന്റിന്റെ പുരസ്കാരവും ലഭിച്ച ആളാണ്. കൊറോണ മൂലം ലോകത്ത് എണ്ണവിലയിൽ ഉണ്ടായ തകർച്ചയിൽ ജോയിയുടെ കമ്പനികളും കടപുഴകി വീണിരിക്കാമെന്നാണ് നിഗമനം.

മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ 45,000 ചതുരശ്ര അടി വിസ്താരമുള്ള  ''അറക്കൽ കൊട്ടാരം'' പണിതു താമസം ഉറപ്പിച്ച ജോയിയും ഭാര്യ സെലിനും മകൻ അരുണും മകൾ ആഷ്‌ലിനും വീടും നാട്ടിലെ ബിസിനസും നോക്കാൻ അനുജൻ ജോണി യെയും ചാച്ചൻ ഉലഹന്നാനെയും ഏൽപ്പിച്ചു ദുബൈലിലെ ജുബൈറയിൽ താമസം ഉറപ്പിക്കുകയായിരുന്നു.

ദാനധർമ്മങ്ങളിൽ മുന്നിട്ടു നിന്ന ജോയി  ധാരാളം മലയാളികൾക്ക് കമ്പനികളിൽ ജോലി നൽകി. 2018ൽ   മാന്തവാടിയിലെ മണിമന്ദിരം പ്രളയ ദുരിതം അനുഭവിക്കുന്നവർക്കായി തുറന്നിട്ടു. ജോയിയുടെ മരണവും ദുബായ് ബിസിനസ്കാരൻ ബി ആർ ഷെട്ടിയുമായി യുഎഇ എക്സ്ചേഞ്ച് , എൻഎംസി ഹെൽത്‌കെയർ ഉടമ) യാതൊരു ബന്ധവും ഇല്ലെന്നു ഇന്നോവ കമ്പനി വക്താക്കൾ അറിയിച്ചു. അമ്പതിനായിരം കോടിയുടെ രൂപയുടെ ബാധ്യതയുണ്ടാക്കി ഷെട്ടി ഇന്ത്യയിലേക്കു കടന്നു എന്നാണ് ഒടുവിലത്തെ വിവരം.

കുവൈറ്റ് യുദ്ധത്തിനു ശേഷം ഇത്രയധികം പ്രവാസികൾ ഒറ്റയടിക്കു തിരികെ വരുന്ന അനുഭവം കേരളത്തിന് ഇതാദ്യമാണ്. കേന്ദ്ര തീരുമാനപ്രകാരം അവരെ വിമാനത്തിലോ കപ്പലിലോ കൊണ്ടുവരാനുള്ള വഴിയാണ് തുറന്നു വരുന്നത്. വിമാനങ്ങളും കപ്പലുകളും റെഡിയായിരിക്കാൻ കേന്ദ്രം നിർദേശിച്ചു കഴിഞ്ഞു.

വിമാനങ്ങളിൽ  എത്തിക്കാൻ മൂന്നോ നാലോ മണിക്കൂർ മതിയാകും. കപ്പലുകളിൽ മൂന്നു നാല് ദിവസങ്ങൾ വേണ്ടിവരും. ഇതിനു എത്ര മാത്രം  ചെലവ് വരും എന്നതൊക്കെ കണക്കാക്കണം. ടാങ്കുകൾ പോലുള്ളവ കൊണ്ടുചെന്നിറക്കാൻ ഡോക്കിങ് പ്ലാറ്റ് ഫോം ഉള്ള യുധ്ധക്കപ്പലുകളാണ് നിയോഗിക്കുക.

മടങ്ങിവരുന്നവരെ കേരളത്തിലെ നാലു വിമാനത്താത്തവളങ്ങളിലോ കൊച്ചി തുറമുഖത്തോ  സ്വീകരിച്ചാൽ ആദ്യം അവരെ തെർമൽ പരിശോധന കഴിച്ചു   തിട്ടപ്പെടുത്തണം. രോഗം ഉള്ളവരെ ആശുപതികളിലേക്ക് മാറ്റണം, മറ്റുള്ളവരെ 14 ദിവസം ക്വാറന്ടയിനിലേക്കും. വീടുകളിലേക്കോ ഐസലേഷൻ കാമ്പുകളിലേക്കോ.

ആശുപത്രികൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, റിസോർട്ടുകൾ ഏറ്റവും ഒടുവിൽ സ്റ്റേഡിയങ്ങൾ എല്ലാം ആളുകളെ പാർപ്പിക്കാൻ ഗവർമെന്റ് കണ്ടുവച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങൾ ഒഴികെ  3,07 569 ബെഡുകൾക്കുള്ള സൗകര്യം. സ്റ്റേഡിയങ്ങൾ 47 എണ്ണമുണ്ട്.

ഭയാനകമായ ഒരു സ്ഥിതിവിശേഷം വന്നാലേ ഇതിന്റെയൊക്കെ ആവശ്യം നേരിടുകയുയുള്ളു. ഇപ്പോൾ വന്നെത്തുന്നവരിൽ ബഹുപൂരിപക്ഷത്തിനും സ്വന്തം വീടുകളിലേക്ക് പോകാനാവും എന്നാണ് പ്രതീക്ഷ. രോഗം പിടിപെട്ട ആയിരക്കണക്കിന് ആളുകൾ ഉണ്ടായാലേ പ്രശ്നം ഗുരുതരമാവൂ.

ഏതായാലും കോറോണക്കാലം കഴിഞ്ഞാലും കേരളത്തിലെ ജനം മാസ്കുകൾ ധരിക്കുന്നതു ശീലമാക്ക ണമെന്നാണ് അധികൃതർ  വിചാരിക്കുന്നത്. രോഗം കിട്ടാതിരിക്കാനും അന്യരിലേക്കു പടരാതിരിക്കാനും ഇത് സഹായിക്കും. യാത്രാവേളകളിലും സ്‌കൂളുകളിൽ പോവുമ്പോഴും ഉത്സവങ്ങളിൽ പങ്കെടുക്കുമ്പോഴും ഈ കരുതൽ ഗുണകരമാവും. ജപ്പാനെപ്പോലെ.

കുടിയേറ്റം കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകമാസകലം പ്രശ്നങ്ങൾ സൃഷ് ടിച്ചുകൊണ്ടിരിക്കുന്ന കാലം ആണല്ലോ ഇത്. പുതിയ മേച്ചിൽപ്പുറങ്ങൾ അന്വേഷിച്ചു പോകുന്നത് കന്നുകാലികൾ മാത്രമല്ല  മനുഷ്യരും. ഇന്ത്യയിൽ 10--10.25 കോടി കുടിയേറ്റ തൊഴിലാളികൾ ഉണ്ടെന്നാണ്  പ്രൊഫ. രാജീവ് ഭാർഗവ കഴിഞ്ഞ ദിവസം ഒരു ലേഖനനത്തിൽ സമർത്ഥിച്ചത്.

പെട്രോഡോളർ കൊണ്ട് മണിമന്ദിരങ്ങൾ തീർത്ത ഗൾഫ് രാജ്യങ്ങളിലേക്ക് മലയാളികൾ പോയത് ആ മണിമന്ദിരnങ്ങൾ സ്വപ്നം കണ്ടുകൊണ്ടു തന്നെ. വിദ്യാഭ്യാസവും ജിജ്ഞാസയും വായനാ ശീലവും പത്രങ്ങളും എല്ലാം ആ സ്വപ്നങ്ങൾക്കു ഊടും പാവും നെയ്തു.

കേരള മോഡലിനെക്കുറിച്ച് ലോകമാസകലം ചർച്ച ചെയ്ത കാലത്ത് തന്നെ മലയാളികളുടെ ഗൾഫ് കുടിയേറ്റത്തെക്കുറിച്ചുള്ള പഠനങ്ങളും ആരംഭിച്ചു. പാശ്ചാത്യ സർവകലാശാലകളിലെ സാമൂഹ്യ ശാസ്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും അതിനു മുൻകൈ എടുത്തു.

ഉദാഹരണത്തിന് ന്യൂയോർക് സ്റ്റേറ്റിൽ സിറാസ്ക്യൂസ് സർവകലാശാലയിൽ സോഷ്യോളജി പ്രൊഫസർ പ്രേമ ആൻ കുര്യൻ ദശാബ്‌ദങ്ങൾക്കു മുമ്പ് തന്നെ ഗൾഫ് കുടിയേറ്റത്തെപറ്റി ആധികാരിക പഠനം നടത്തി.   മലയാളി ആയതിനാൽ പ്രേമയ്ക്കു ഈ വിഷയത്തിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു.

മദ്രാസ് വിമൻസ് ക്രിത്യൻ കോളേജിൽ പഠിക്കുമ്പോൾ സൈക്കോളജിയായിരുന്നു വിഷയം. ഡോ കെഎം രാജ് വൈസ് ചാൻസലർ ആയിരുന്ന ഡെൽഹി യൂണിവേഴ്സിറ്റിയുടെ ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ബിരുദാനന്തര പഠനം നടത്തുമ്പോൾ വിഷയം സോഷ്യോളജി ആയി. പിന്നെയെല്ലാം അമേരിക്കയിലെ ബ്രൗൺ,  സർവ കലാശാലയിൽ.

പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ടു തന്നെ ആഗോളവൽക്കരണത്തെ മാറോടണച്ച ഒരു ജനതതിയാണ് മലയാളി എന്ന് പ്രേമ സമർഥിച്ചു. അമേരിക്ക യിൽ മലയാളി ക്രിസ്ത്യൻ സമൂഹം കാട്ടിയ നടത്തിയ വിശ്വാസ തീവ്രത ആയിരുന്നു മറ്റൊരു വിഷയം. അമേരിക്കയിലെ ഹൈന്ദവ മുന്നേറ്റം ഏറ്റവും ഒടുവിലത്തെ പഠനത്തിൽ വന്നു. സുറിയാനി ക്രിസ്ത്യാനിയായ  പ്രേമ അങ്ങനെ അമേരിക്കയിലെ ഹൈന്ദവർക്ക്‌  പ്രിയപ്പെട്ട  ബുധ്ധി ജീവിയായി.

എണ്ണമറ്റ  ഫെലോഷിപ്പുകളുടെയും പഠന പര്യടങ്ങളുടെയും സഹായത്തോടെ പ്രേമ കുടിയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഡോ. കെഎൻ രാജ് തിരുവനന്തപുരത്ത് സ്ഥാപിച്ച സെന്റർ ഫോർ  ഡവലപ്മെന്റ് സ്റ്റഡീസിന്റെ പ്രിയപ്പെട്ട മേഖലയാണ് കേരളീയ കുടിയേറ്റം. അവിടത്തെ പ്രൊഫസർമാരായ കെസി സഖറിയയും ഡി. ഇരുടയ രാജനും ഗൾഫ് കുടിയേറ്റത്തെക്കുറിച്ച് വിപുലമായ സർവേകൾ നടത്തി. അവയെ അടിസ്ഥാനമാക്കി വിശദമായ ശുപാർശകളും ഗവർമെന്റിനു സമർപ്പിച്ചു. 

എണ്ണയുടെ ഗതി വിഗതികളെ  ആശ്രയിച്ചുള്ള മലയാളി പ്രവാസി ജീവിതം ശാശ്വതമല്ലെന്നും പെട്ടെന്നുണ്ടാകാ
വുന്ന പ്രതിസന്ധികളെ നേരിടാൻ കേരളം ജാഗരൂകമായിരിക്കണമെന്നും  അവർ  അഭിപ്രായപ്പെട്ടു. ഇൻഡ്യയിലേക്കു ഒഴുകുന്ന പ്രവാസി പണത്തിൽ ഏറ്റവും കൂടുതൽ  സംഭാവന ചെയ്യുന്നത് കേരളമാണ്.  മഹാരാഷ്ട്രത്തിന്ന് രണ്ടാം സ്ഥാനം. 

പ്രവാസിപ്പണത്തെ മാത്രം ആശ്രയിച്ച്  വരവും  ചെലവും കണക്കാക്കി ബജറ്റുകൾ ഉണ്ടാകുന്നത് വിഡ്ഢിത്തമാണ്. അതേസമയം മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കൃത്യമായ പദ്ധതികൾ തയാറാക്കണമെന്നു അവർ നിർദേശിച്ചു.

കേരളകുടിയേറ്റം ഗവേഷണ വിഷയമാക്കി പല പുസ്തകങ്ങൾ രചിച്ച  യുകെ സസക്സ് യൂണിവേഴ്സിറ്റിയിലെ ഫിലിപ്പോ ഒസല്ലയെയും ഭാര്യ  ലണ്ടൻ യൂണിവേഴ്സിറ്റിയുടെ സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലെ കരോളിൻ ഒസല്ലയെയും ഓർമ്മിക്കണം. പഠനത്തിന്റെ ഭാഗമായി കോട്ടയത്ത് എത്തിയ കരോളിനെ വിജയപുരം കത്തീഡ്രലിൽ കുർബാനക്ക് കൊണ്ടു പോയ ഒരാളാണ് ഈ ലേഖകൻ. 

ഗൾഫിനെപ്പറ്റി പഠിക്കാൻ റോയിട്ടർ ഫെലോഷിപ് നേടി ഓക്സ്ഫഡിൽ പോയ  എൻ വിജയമോഹൻ എന്ന മികവുറ്റ മലയാളി പത്രപ്രവർത്തകൻ കാലാന്തരത്തിൽ ദുബായിലെ മീഡിയ സിറ്റി ആസ്ഥാനമാക്കി ശോഭനമായ ഒരു കരിയർ കെട്ടിപ്പടുത്തു. പ്രവാസികളെപ്പറ്റി ഇതേ അഭിപ്രായം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ  പോസ്റ്റ് കൊറോണ നിലപാട് അറിയാൻ കാത്തിരിക്കുന്നു ഈ ലേഖകൻ.


ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം  (കുര്യൻ പാമ്പാടി)ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം  (കുര്യൻ പാമ്പാടി)ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം  (കുര്യൻ പാമ്പാടി)ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം  (കുര്യൻ പാമ്പാടി)ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം  (കുര്യൻ പാമ്പാടി)ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം  (കുര്യൻ പാമ്പാടി)ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം  (കുര്യൻ പാമ്പാടി)ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം  (കുര്യൻ പാമ്പാടി)ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം  (കുര്യൻ പാമ്പാടി)ദുബൈയിൽ നിന്ന് ഒന്നര ലക്ഷം വരുന്നു, ആദ്യം കൊട്ടാരം കെട്ടിയ കോ‌ടീശ്വരന്റെ ജഡം  (കുര്യൻ പാമ്പാടി)
Join WhatsApp News
കൊട്ടാരം ആയാലും മരണം വരും 2020-04-30 19:04:24
കൊട്ടാരങ്ങൾ എവിടെ വേണമെങ്കിലും പണിയാം, ദുബായിലും മാനന്തവാടിയിലും ഒക്കെ പണിയാം പക്ഷേ കൊട്ടാരത്തിൻ ഉള്ളിലും മൃത്യു വരും. ലോകം മുഴുവൻ അടക്കി ഭരിച്ചു എന്ന് കരുതിയ അലക്‌സാണ്ടറും, സീസറും നെപ്പോളിയനും ജെങ്കിഷ്‌ക്കാനും ഒക്കെ ഒന്നും കൊണ്ടുപോകാൻ കഴിയാതെ പുഴുവിനും പാറ്റയിക്കും ഇരയായി. അത്രയുമേ ഉള്ളു ഏതു വമ്പന്റെയും അവസാനം. അതിനാൽ അമിത പണത്തിന്റെ പുറകെ പോയി ജീവിതം നശിപ്പിക്കാതെ ഇല്ലാത്തവർക്ക് കൂടി പങ്കിടുക.
JACOB 2020-04-30 22:42:19
Sometimes we all do dumb things without thinking. Suicide is not the answer. If the man discussed his financial problems with his family, they would have comforted him and given him strength to carry on (just my humble opinion). I am not implying this man was selfish or money hungry. I read nice things about him. Just did a foolish thing at a weak moment. God will forgive him and will not abandon him. He is safe in the hands of the Lord. Feel sorry for his family. No judgement from me.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക