Image

ജര്‍മനിയുടെ കൊറോണ വാക്‌സിന്‍ ഡിസംബറോടെ എത്തും

Published on 30 April, 2020
ജര്‍മനിയുടെ കൊറോണ വാക്‌സിന്‍ ഡിസംബറോടെ എത്തും
കോവിഡ് 19 നെ ചെറുക്കാനുള്ള വാക്‌സിനുകള്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തിക്കാന്‍ തയാറെടുത്തു  ജര്‍മനി. ജര്‍മനിയിലെ പ്രശസ്തരായ ബിയോണ്‍ടെക്കും അമേരിക്കയിലെ ഫൈസര്‍ കമ്പനിയും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ അനുമതിയോടെ വാക്‌സിന്‍ പരീക്ഷണം നടത്തി എന്നാണ് വിവരം. ലോകത്താകമാനം നിലവില്‍ 150 സ്ഥലത്താണ് വാക്‌സിന്‍ പരീക്ഷണത്തിനായുള്ള ഗവേഷണങ്ങള്‍ നടക്കുന്നത്.

ഏപ്രില്‍ 23 നാണ് പരീക്ഷണം ആളുകളില്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് ഉണ്ട്. പന്ത്രണ്ടുപേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടമെന്ന നിലയില്‍ 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഇരുന്നൂറു സന്നദ്ധ പ്രവര്‍ത്തകരില്‍  ഒന്നു മുതല്‍ 100 മൈക്രോഗ്രാം വരെ ഡോസ് പരീക്ഷിക്കാന്‍ ആണ് തീരുമാനം.

ആചഠ162 ന്റെ പരീക്ഷണം ബിയോണ്‍ടെക്കും ഫൈസറും ചേര്‍ന്ന് യുഎസില്‍ നടത്താനാണ് തീരുമാനം. ജര്‍മനിയിലെ ആരോഗ്യ ഗവേഷണ വിഭാഗം അധികൃതര്‍ ആദ്യ പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ ബ്രിട്ടണില്‍ ആദ്യഘട്ടമെന്ന നിലയില്‍ 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള 510 സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതായും ഓക്‌സ്ഫഡ് സര്‍വകലാശാല അറിയിച്ചിരുന്നു. സെപ്തംബറോടെ 10 ലക്ഷം വാക്‌സിനുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക