Image

വിവാഹവാര്‍ഷികത്തിന് സര്‍പ്രൈസായി ഏഴിലം പാല, പക്ഷേ കൂടെ പാടിയതാരാണ്, സസ്പെന്‍സ് പുറത്തുവിടാതെ ലാല്‍

Published on 29 April, 2020
വിവാഹവാര്‍ഷികത്തിന് സര്‍പ്രൈസായി ഏഴിലം പാല, പക്ഷേ കൂടെ പാടിയതാരാണ്, സസ്പെന്‍സ് പുറത്തുവിടാതെ ലാല്‍

ഇങ്ങനെയൊരു വിവാഹവാര്‍ഷികം ഇക്കഴിഞ്ഞ മുപ്പത്തിരണ്ട് കൊല്ലത്തിനിടയ്ക്ക് ഒന്നുപോലും ഉണ്ടായിക്കാണില്ല മോഹന്‍ലാലിന്. ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ, ഷൂട്ടിങ്ങും ഡബ്ബിങ്ങുമില്ലാതെ, കൂട്ടുകാരും യാത്രകളുമില്ലാതെ... അടച്ചിരിക്കലില്‍ വിരുന്ന വന്ന വാര്‍ഷികത്തെ പക്ഷേ, വെറൈറ്റിയായി തന്നെയാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ ആഘോഷിച്ചത്. വിവാഹ വാര്‍ഷികദിനത്തില്‍ അടുത്ത കൂട്ടുകാരെ തേടിയെത്തിയത് ലാലിന്റെ ഒരു സര്‍പ്രൈസ് സമ്മാനമാണ്. ഒരു പാട്ട്. അതും ലാലിന്റെ സ്വരത്തില്‍. അതും മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട റൊമാന്റിക് യുഗ്മഗാനങ്ങളില്‍ ഒന്ന്.

കാടില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച് വേദ്പാല്‍ വര്‍മ ഈണമിട്ട ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു. യേശുദാസും പി.സുശീലയും പാടി അനശ്വരമാക്കിയ ഗാനം. കരോക്കേയുടെ അകമ്പടിയോടെ ലാല്‍ അതിമനോഹരമായി ആലപിച്ച ഗാനം ലഭിച്ചവരില്‍ ഗാനരംഗത്തെ അനശ്വരമാക്കിയ മധുവും ഉണ്ടായിരുന്നു. ലാലിന്റെ ഗാനം 
ആദ്യമായല്ല കേള്‍ക്കുന്നത്. എന്നാല്‍ ഇക്കുറി പാട്ട് കേട്ടവരില്‍ ചിലര്‍ക്കെങ്കിലും ഒരു സംശയം. ലാലിന്റെ ആലാപനം അതിമനോഹരം. പക്ഷേ, കൂടെ പാടിയതാരാണ്. ചിലരെങ്കിലും ലാലിനോട് നേരിട്ടു തന്നെ ചോദിച്ചു. കാത്തിരുന്നു കാണൂ എന്നായിരുന്നു ലാലിന്റെ പതിവ് കുസൃതി ഉത്തരം..

ചിത്ര മുതല്‍ പ്രിയന്റെ മകള്‍ കല്ല്യാണിയെ വരെ സംശയിച്ചവരുണ്ട്. ഇനി ഇവരാരുമല്ല, സാക്ഷാല്‍ സുചിത്ര തന്നെയാവുമോ എന്ന് സംശിച്ചവരുമുണ്ട്. എന്തായാലും ആ സര്‍പ്രൈസിലെ ആ സസ്പെന്‍സ് ലാല്‍ പൊട്ടച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക