Image

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

Published on 29 April, 2020
ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനടിയാണ് മരിച്ചത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു.


ചികിത്സ കഴിഞ്ഞ് അടുത്തിടേയാണ് താരം അഭിനയരംഗത്ത് വീണ്ടും സജീവമായത്. അംഗ്രേസി മീഡിയമാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.


ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇര്‍ഫാന്‍ ഖാന്റെ അമ്മ അന്തരിച്ചത്. എന്നാല്‍ താരം മുംബൈയില്‍ ആയതിനാല്‍ സംസ്‌കാര ചടങ്ങിന് എത്താനായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക