Image

കോവിഡിനെ തുരത്താൻ ഹോമിയോപ്പതി, ഡോ. ബിന്ദു ബി.ആർ പറയുന്നു.: ആൻസി സാജൻ

Published on 29 April, 2020
കോവിഡിനെ തുരത്താൻ ഹോമിയോപ്പതി, ഡോ. ബിന്ദു ബി.ആർ പറയുന്നു.: ആൻസി സാജൻ
കോവിഡ് 19 പ്രതിരോധിക്കുന്നതിനും സുഖപ്പെടുത്തുന്നതിനും മരുന്നുകളൊന്നും കണ്ടു പിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. രാജ്യങ്ങള്‍ കടന്ന് ലോകം മുഴുവനും തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഈ വൈറസിനെ പ്രതിരോധിക്കാനും തുടച്ചു നീക്കാനും കഴിയാത്തിടത്തോളം മനുഷ്യ ജീവന്‍ പൊലിഞ്ഞു കൊണ്ടിരിക്കുകയാണ്.

ഈ അവസരത്തില്‍ ഹോമിയോ ഡോക്ടര്‍ ബിന്ദു ബി. ആര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രസക്തമാണ്. ഹോമിയോപ്പതിയില്‍ കോവിഡ് 19 പ്രതിരോധ മരുന്നുണ്ടെന്നും ഫലപ്രദമാണെന്നും അതുകൊണ്ട് തന്നെ രോഗം സുഖപ്പെടാനും വ്യാപനം തടയാനും ഈ മരുന്നു കൊണ്ട് കഴിയുമെന്നും ഡോക്ടര്‍ പറയുന്നു. പലയിടത്തും ഹോമിയോ ഡോക്ടര്‍മാര്‍ ഈ അഭിപ്രായം അറിയിച്ചെങ്കിലും അതേപ്പറ്റി ചര്‍ച്ചകള്‍ നടത്താന്‍ പോലും ആരും തയാറാക്കുന്നില്ലത്രെ. മലമ്പനിയുടെ മരുന്നും മറ്റും പ്രയോഗിക്കാന്‍ തയാറുള്ളവര്‍ ഇവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നില്ലെന്നാണ് ഹോമിയോപ്പതിക്കാര്‍ പറയുന്നത്. ഇന്ത്യയിലെ അലോപ്പതി ഡോക്ടര്‍മാരുടെ സംഘടന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയുമായി പ്രതിരോധമുയര്‍ത്തി നില്‍ക്കുന്നു.

ചൈനയിലെ രോഗികള്‍ക്ക് പാരമ്പര്യ ഔഷധങ്ങളും നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ഔഷധങ്ങള്‍ക്കൊപ്പം ഹോമിയോ മരുന്നിന്റെ കാര്യക്ഷമതയും പരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്..? മല്‍സര വിജയത്തെക്കാള്‍ മനുഷ്യ ജീവനല്ലേ പ്രധാനം ...?

ഡോ. ബിന്ദു പറയുന്നു.
'സാധാരണ ഹോമിയോപ്പതിയില്‍ എല്ലാ എപ്പിഡെമിക് അല്ലെങ്കില്‍ ഇങ്ങനെ കടുത്ത അസുഖങ്ങള്‍ വരുമ്പോഴും അതിന്റെ ലക്ഷണങ്ങള്‍ വച്ചിട്ടാണ് പ്രതിരോധ മരുന്ന് കൊടുക്കാറുള്ളത്. അസുഖത്തിന്റെ ലക്ഷണങ്ങളുമായി ചേരുന്ന  മരുന്നുകളാണ് കൊടുക്കുന്നത്. കോവിഡ് ലക്ഷണങ്ങളുമായി മാച്ച് ചെയ്യുന്നത് ആർസെനിക്കം  ആൽബം  എന്ന മരുന്നാണ്.

ആ മരുന്നാണ് ഈ വൈറസ് ലക്ഷണങ്ങള്‍ക്ക് ചേരുന്നത്. ആ മരുന്നിന്റെ പ്രവര്‍ത്തനം എങ്ങനെയെന്നു വച്ചാല്‍ നമ്മുടെ ശരീരത്തില്‍ ഈ മരുന്ന് കഴിച്ചു കഴിയുമ്പോള്‍ രോഗ സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാവും. അതു വഴി നാം പ്രതിരോധ ശേഷി കൈവരിക്കും. ശരിക്കും രോഗം വരുമ്പോള്‍ ഈ പ്രതിരോധശേഷി അതിനെതിരെ ചെറുത്തു നില്‍ക്കും.

ഈ അസുഖ ലക്ഷണങ്ങള്‍ ശരീരത്ത് ഉണ്ടായിത്തുടങ്ങുമ്പോള്‍ മരുന്ന് കഴിച്ചവരില്‍ ഇമ്യൂണിറ്റി പ്രവര്‍ത്തിച്ചു തുടങ്ങും.

അതു കൊണ്ട് ആർസെനിക്കം  ആൽബം  ആണ് പ്രതിരോധം ആയി കൊടുക്കുന്നത്. കോവിഡ് ലക്ഷണങ്ങളുമായി മാച്ച് ചെയ്യുന്നത് ഈ മരുന്നാണ്. 1 തുള്ളി വീതം നാല് ദിവസം കഴിക്കണം. പില്‍സ് ആണെങ്കില്‍ മൂന്നു ഗുളിക വീതം രാവിലെയും രാത്രിയും നാലു ദിവസം കഴിക്കണം. രോഗാവസ്ഥയും വ്യാപനവും അമേരിക്കയിലും മറ്റും വളരെ കൂടുതലായതു കൊണ്ടാണു ഇത്രയും കൂടിയ ഡോസ് പറയുന്നത്. ഇന്ത്യയില്‍ അത്രക്ക് ഡോസ് ആവശ്യമില്ല.

അതു കഴിഞ്ഞിട്ട് 15 ദിവസത്തേയ്ക്ക് മരുന്ന് വേണ്ട. കാരണം,കോവിഡിന്റെ ലക്ഷണം പുറത്തു വരാന്‍ ഏകദേശം 14 ദിവസമാണെടുക്കുക. ആ 15 ദിവസവും മരുന്ന് കഴിച്ചവരില്‍ പ്രതിരോധശേഷി നിലനില്‍ക്കും.

അതിനു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടാകുന്ന സാഹചര്യമുണ്ടെങ്കില്‍ രോഗം തടയാന്‍ വീണ്ടും പഴയതു പോലെ മരുന്ന് കഴിക്കണം. അങ്ങനെ തുടര്‍ച്ചയായി രോഗ ഭീഷണി ഒഴിവാക്കും വരെ കഴിക്കുക-' ഡോ. ബിന്ദു പറയുന്നു.

ഇങ്ങനെയൊരു ഫലപ്രദമായ ചികില്‍സാ രീതി എന്തുകൊണ്ടാണ് പ്രയോഗത്തില്‍ വരാത്തത് ?

പ്രയോഗത്തില്‍ വരാത്തതിന് കാരണം ലോബികളുടെ (ഇന്‍ഷുറന്‍സ് കമ്പനികളും മറ്റും) പ്രവര്‍ത്തനങ്ങളാണ്. ഹോമിയോപ്പതി മെഡിസിനു ഇക്കണോമിക് വാല്യൂ കുറവായതുകൊണ്ട് കമ്പനികള്‍ക്ക് താല്‍പ്പര്യകുറവ്. അമേരിക്കയില്‍ പ്രാക്ടീസിന് പ്രത്യേക സര്‍ട്ടിഫിക്കേറ്റുകള്‍ ആവശ്യമാണ്. ഇന്‍ഷുറന്‍സ് സിസ്റ്റം ഹോമിയോപ്പതിയില്‍ വന്നിട്ടില്ല. (മൂന്ന് വര്‍ഷം സര്‍ട്ടിഫിക്കേറ്റോടു കൂടി അമേരിക്കയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഡോ. ബിന്ദു )

ഇപ്പോള്‍ ഡല്‍ഹിയില്‍ ഹോമിയോക്ക് അംഗീകാരമായിട്ടുണ്ട്. മുഖ്യമന്ത്രി കേജ്രിവാള്‍ ഹോമിയോപ്പതിക്ക് പ്രത്യേക വിഭാഗം ആശുപത്രിയില്‍ അലോട്ട് ചെയ്തിട്ടുണ്ട്. അലോപ്പതിയുമായി ചേര്‍ന്ന് സംയുക്ത ചികില്‍സ അവിടെ അനുവദിച്ചു.

അതുപോലെ ഗുജറാത്ത് ആരോഗ്യ സെക്രട്ടറി പറഞ്ഞിട്ടുണ്ട് ക്വാറന്റീനിലുള്ള ആയിരത്തിലേറെ പേര്‍ക്ക് പരീക്ഷണാര്‍ത്ഥം ഹോമിയോപ്പതി മെഡിസിന്‍ കൊടുത്തിട്ട് രോഗം വന്നില്ല എന്ന്.

നിങ്ങളെപ്പോലെ ഇത്ര സമര്‍ഥരായവര്‍ ഉണ്ടായിട്ട് കേരളത്തില്‍ മുഖ്യമന്ത്രിയേയോ മറ്റ് അധികാരികളെയോ ഇതൊന്നും അറിയിച്ചിട്ടില്ലേ..?

ഉണ്ടല്ലോ.. പലവട്ടം വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ ഇവിടുത്തെ ഐ.എം.എ. അതിശക്തമായ എതിര്‍ നിലപാട് തുടരുന്നു. അവര്‍ സമ്മതിക്കുന്നില്ല. ഇപ്പോള്‍ പ്രതിരോധ മരുന്നായി ഹോമിയോ നല്കാന്‍ കേരള സര്‍ക്കാരും അനുവദിക്കുന്നുണ്ട്. സര്‍ക്കാരിനു ഹോമിയോ ചികില്‍സയോടു എതിര്‍പ്പൊന്നുമില്ല. കേരളത്തില്‍ 14 ലക്ഷം പേര്‍ക്ക് എങ്കിലും പ്രതിരോധ മരുന്നു നല്കി.

ഈ ജീവല്‍ പ്രശ്‌നത്തിന് മല്‍സരമല്ലല്ലോ പരിഹാരമല്ലേ ഇപ്പോള്‍ വേണ്ടത്..?

ഒരു രോഗിക്ക് ഇപ്പോഴത്തെ നിലക്ക് ചികില്‍സക്ക് വലിയ തുക ചെലവിടണം. ഹോമിയോയില്‍ അതിന്റെ പത്തിലൊന്നു പോലും ആകില്ല.

മനുഷ്യ ജീവനും ലോകത്തിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുന്ന ഈ അവസരത്തില്‍ ഇങ്ങനെയുള്ള സമീപനമാണോ വേണ്ടത്?

പറഞ്ഞിട്ടു കാര്യമില്ല. ശാസ്ത്രീയമായ വിശകലനം നല്‍കൂ എന്നാണവര്‍ പറയുന്നത്.

അങ്ങനെ എന്തെങ്കിലും ഉണ്ടോ..?

ഹോമിയോപ്പതി മെഡിസിന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ഓരോ വ്യക്തിയിലും പ്രത്യേകമായ രീതിയിലാണ് ലക്ഷണങ്ങളും മറ്റും. അതനുസരിച്ചാണ് മരുന്ന് നല്‍കുന്നത്. ലക്ഷണങ്ങള്‍ക്കനുസരിച്ച മരുന്നാണ് നല്‍കുന്നത്. അതേ ഫലപ്രദമാകൂ. ഒരേ മെഡിസിന്‍ ഒരേ അളവില്‍ കൊടുക്കാനാവില്ല.

മാധ്യമങ്ങളിലൊക്കെ എഴുതിക്കൊടുത്താലും പ്രസിദ്ധീകരിച്ചു വരുന്നില്ല.

സമൂഹമാധ്യമങ്ങള്‍ ?

വി.കെ. പ്രശാന്ത് എം.എല്‍.എ.യുടെ ഫെയ്സ്ബുക്ക് പേജ് എടുത്ത് നോക്കിയാലറിയാം ഹോമിയോ പ്രതിരോധ മരുന്ന് കൊടുക്കുന്നതിനെതിരെ അദ്ദേഹത്തെ നിര്‍ദ്ദാക്ഷിണ്യം വിമര്‍ശിക്കുന്ന കമന്റുകള്‍. ഇതിനെതിരെയൊക്കെ നിസ്സഹായരാവുകയാണ് ഞങ്ങള്‍.

ഗുജറാത്ത് ഗവണ്‍മെന്റിന്റെ അനുകൂല പ്രസ്താവന ഔദ്യോഗികമായ ഒരു തെളിവാണ്. ഇനിയും മുന്നേറ്റമുണ്ടാവുക തന്നെ ചെയ്യും--ഡോക്ടര്‍ പ്രതീക്ഷ പങ്കുവച്ചു.

ഹോമിയോ ഡോക്ടര്‍മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും ഹോമിയോപ്പതി പിന്‍തുടരുന്നവരുമൊക്കെ ഈ മരുന്നുകള്‍ കോറോണ ഭീഷണി ഉയര്‍ന്നതു മുതല്‍ കഴിച്ചു വരുന്നുണ്ടെന്നതും വാസ്തവമാണ്.

എവിടെയാണൊരു കച്ചിത്തുരുമ്പെങ്കിലും നമ്മെ കാത്തിരിക്കുന്നതെന്നറിയില്ലല്ലോ ..
----------------
ഡോ.ബിന്ദു ബി.ആര്‍ .
തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജില്‍ അസി. പ്രൊഫസര്‍. ന്യൂറോ ആന്‍ഡ് ന്യൂറോ ഡവലപ്മെന്റ് ഒ .പി.യുടെ ചാര്‍ജ് ആണിപ്പോള്‍. (ഓട്ടിസം, സെറിബ്രല്‍ പാള്‍സി ഒക്കെയുള്ള കുട്ടികള്‍ക്കുള്ള ഒ.പി.)
പതിനഞ്ചിലധികം രാജ്യാന്തര കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 18 വര്‍ഷത്തെ സര്‍വീസ്. ഇപ്പോള്‍ കോവിഡ് റിസേര്‍ച്ചിലും വ്യാപൃതയാണ്.
ഫോണ്‍91 94950 74144 
കോവിഡിനെ തുരത്താൻ ഹോമിയോപ്പതി, ഡോ. ബിന്ദു ബി.ആർ പറയുന്നു.: ആൻസി സാജൻകോവിഡിനെ തുരത്താൻ ഹോമിയോപ്പതി, ഡോ. ബിന്ദു ബി.ആർ പറയുന്നു.: ആൻസി സാജൻ
Join WhatsApp News
Tom Issac 2020-04-29 19:22:37
A humble request to emalayalee. When such medical articles are published it is not enough to publish the name of the author. Please also publish the Name, email and place of residence of the author as well. That will give the right mindset for the readers here in USA. As your primary target readers are Malayalees in USA, we the readers have a right to know where the Author is residing too to judge the article the right way, and wha the objective of the writer is too. This article is good. But not relevant from the point of view of someone living in USA. It is even dangerous if someone tries homoeo medicine here without access to a doctor. As the article says, if one takes this medicine, first the bosy will react to show the symptoms. Now that is a deadly situation when the Homoeo Dr not here. Is the body showing symptoms due to this medicine or due to real Corona? So the person just neglect the symptom and stay home?
ancy sajan 2020-04-29 23:48:52
Dr. Bindu: answer to the query It will produce symptoms in a subtle way like so that in majority they don't even show any symptoms if at all they show they won't last more than a day or two...symptoms will be light slight nasal discharge or tiredness..that too based on the susceptibility of the pwrson who takes..as the dosage of medicine is less like they are taking it only for 4 days it won't show more.. regarding the approach to the doctor in this critical situation telemedicine is only possible for myself and also for their easy aasesibility they can call me anytime..and further to that my junior Dr Nirupama who is also a CHC certifies homoeopath there in New Jersey.They can contact her and she can advice if needed taking instructions from me And the symptoms developed after taking this medicine is not severe or there Will not be any lasting fever or breathing difficulty no fear for real corona infection to get confused with these symptoms if any one has any queries they are free to ask me address :"Radhika",#319,,Prasanth,Nagar,Ulloor,Thiruvananthapuram. Email.binduvinayakam@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക