Image

ഇങ്ങനെയൊക്കെ തന്നെയായിരിക്കും ഇനിയങ്ങോട്ടും, കോവിഡ് കാലം ഉടനെയെങ്ങും തീരും എന്നുതോന്നുന്നില്ല (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 29 April, 2020
ഇങ്ങനെയൊക്കെ തന്നെയായിരിക്കും ഇനിയങ്ങോട്ടും, കോവിഡ് കാലം ഉടനെയെങ്ങും തീരും എന്നുതോന്നുന്നില്ല (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
കഴിഞ്ഞഒരുമാസമായി നാം കേള്‍ക്കുന്നതും കാണുന്നതുമെല്ലാം മരണമായിരുന്നു. മരണമെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ഭയം. കഴിഞ്ഞ മാസം വരെസംസാരിച്ചു കൊണ്ടിരുന്ന പല ആളുകളും ഇന്ന് നമ്മോടൊപ്പം ഇ. കൂടെ പഠിച്ചവര്‍, കൂടെ ജോലി ചെയ്തിരുന്നവര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ സമൂഹത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നവര്‍തുടങ്ങി നിരവധി ആളുകള്‍ മരണത്തിന് കിഴടങ്ങി.

ഈ അടുത്ത ദിവസങ്ങളില്‍ നമുക്ക് ചുറ്റുമുള്ള ആശുപത്രികളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ മനസ്സിന് ഒരു കുളിര്‍മനല്‍കുന്നവയാണ്. കൊറോണ വൈറസ് ബാധിച്ചു വരുന്ന ആളുകളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു. ഇപ്പോള്‍ വളരെക്കുറച്ചു ആളുകളെ മാത്രമേ വെന്റിലേറ്ററിലേക്ക് മാറ്റുന്നുള്ളു.

വളരെ ദിവസമായി വെന്റിലേറ്ററില്‍ കിടക്കുന്ന രോഗികള്‍പലരും ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ. ഇവരില്‍കുറെ ആളുകള്‍ കുടി മരിച്ചേക്കാം. എന്നാലും പ്രതീക്ഷയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങി. നമ്മെ സംബന്ധിച്ചടത്തോളം ഇതൊരുഉയര്‍ത്തെഴുന്നെല്പ്പാണ്. മനസ്സിന്ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ്.

പക്ഷേ കൊറോണ വൈറസ്ബാധിക്കുന്നവരുടെ കാര്യത്തില്‍ വലിയ കുറവൊന്നും കാണുന്നില്ല. അത് ഇപ്പോഴും പകര്‍ന്നു കൊണ്ടിരിക്കുന്നു.

വൈറസ് പടര്‍ന്ന് തുടങ്ങിയ ശേഷം എപ്പോഴും ടെന്‍ഷനിലായിരുന്ന നമ്മള്‍ കോവിഡിന്റെ എന്തോക്കെയോ ലക്ഷണങ്ങള്‍ നമ്മളിലുംഉണ്ടല്ലോ എന്ന ഒരു തോന്നല്‍അലട്ടുന്നുണ്ടായിരുന്നു.കൂടെ കുടെ ഒരു ചുമ , അല്ലെങ്കില്‍ ഒരു തലവേദന. ഒന്നല്ലെങ്കില്‍ മറ്റൊന്ന്. തീരെ ഉറക്കമില്ല. ശോകഗാനങ്ങള്‍ മാത്രം കേള്‍ക്കുക,പുസ്തകങ്ങള്‍ വായിക്കാന്‍മനസിന് ഒരു ക്ഷമയുമില്ല . ആകെ ആവലാതി.. എന്താണ് എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ. മനസ്സ് മുഴുവന്‍ നെഗറ്റിവ് ചിന്തകളായിരുന്നു.

എന്റെ പല സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴും അവരുടെഅവസ്ഥയുംഏറക്കുറെ ഇതുതന്നെ എന്ന് മനസിലായി. പലരും രോഗഭീതി മൂലം ടെലിവിഷന്‍ കാണലും പത്രവായനയും വരെ നിര്‍ത്തിയിരിക്കുന്നു. ടെലിവിഷ കണ്ടാലോ പേടിപ്പിക്കുന്ന വാര്‍ത്തകള്‍ മാത്രം. നാട്ടിലുള്ള മാതാപിതാക്കളെ കാണാതെപരലോകം പൂകേണ്ടിവരുമോ? പലര്‍ക്കും പല രിതിലുള്ളആശങ്ക.

മരണത്തെഅല്ല നമ്മള്‍ഭയപ്പെട്ടിരുന്നത്.ഈ വൈറസ് ബാധിച്ചുആഴ്ചകളോളംവെന്റിലേറ്ററില്‍ കിടന്നുമരിക്കുന്നതില്‍ താല്‍പ്പര്യമില്ലയിരുന്നു അതാണ് സത്യം. ഈഅസുഖം വരുത്തുന്ന കഷ്ടപ്പാടുകളെ ഓര്‍ത്തായിരുന്നു ദുഃഖം. ഉറക്കത്തില്‍ മരിച്ചാല്‍ അത്രയുംനല്ലത് എന്ന് വിശ്വാസിക്കുന്ന കുട്ടത്തില്‍ ആണ് നമ്മള്‍. പക്ഷേ നമ്മള്‍ സ്‌നേഹിക്കുന്നഓരോരുത്തരും മരണപ്പെടുബോള്‍ നാം എല്ലാവരുംപകച്ചുപോയി. അടുത്തത് ആര് എന്ന ചോദ്യവും.

ദുഃഖകരമായ വാര്‍ത്തകള്‍ക്കിടയില്‍ സന്തോഷമുള്ള ഒരനുഭവം ഒരു നേഴ്‌സ് പങ്കുവച്ചപ്പോള്‍അറിയാതെ മനസ്സ് പഴയ കാലത്തേക്ക് മടങ്ങിപ്പോയി. എങ്കിലും ഞാന്‍ മനസിനോടായി ചോദിച്ചുപഴയകാലം തിരിച്ചുവരാന്‍ ഇനിയും കുറെ സമയങ്ങള്‍ എടുക്കില്ലേ? തീര്‍ച്ചയായും അതിന് ചിലപ്പോള്‍ മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ എടുത്തെന്നുവരും. ഈ വൈറസ് അത്ര പെട്ടെന്നെങ്ങും നമ്മളെ വിട്ടു പോകില്ല എന്ന് തോന്നുന്നു. ഇത് നമ്മുടെ ഇടയില്‍ കുറെക്കാലം ജീവിക്കും എന്നാണ് വിശ്വസിക്കുന്നത്. അപ്പോഴേക്കുംഈ വൈറസ്‌കളെനശിപ്പിക്കാന്‍ എന്തെങ്കിലും മെഡിസിന്‍ കണ്ടുപിടിക്കുമായിരിക്കും.

നമുക്ക് സന്തോഷിക്കുവാന്‍ സമയമായിട്ടില്ല. വൈറസ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. നാം അതിനെ നല്ലരീതിയില്‍ പ്രതിരോധിക്കുന്നത് കൊണ്ടാണു അത് നമ്മളിലേക്ക് പകരാതിരിക്കുന്നത്. ഇനിയും നാം അത് തുടര്‍ന്ന് കൊണ്ട് പോയാല്‍ മാത്രമേ നമുക്ക് ഈ വൈറസിനെപുറത്തു നിര്‍ത്താന്‍ കഴിയു.

ഇപ്പോള്‍ മിക്ക കടകളിലും പുറത്തു ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട്, മാസ്‌ക് ധരിക്കാത്തവര്‍ക്കു പ്രവേശനം ഇല്ല. അത് വളരെ നല്ല കാര്യമാണ്. കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായപ്പോഴേ നാം എല്ലാം ഈമുന്‍കരുതല്‍ എടുത്തിരുന്നെങ്കില്‍ ഇത്രയും വ്യാപിക്കില്ലായിരുന്നു, അതുപോലെ തന്നെ നമ്മുടെ സമൂഹത്തില്‍ നിന്നും ഇത്രയുംആളുകള്‍ നഷ്ടപ്പെടുകയുമില്ലായിരുന്നു.ഇനിയും തുടര്‍ന്നുംനമ്മള്‍ഈ വൈറസിനെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു. പുറത്തു ഇപ്പോഴും ഈവൈറസ്അടുത്ത ഇരയെ നോക്കി നടക്കുന്നു. അത് നമ്മള്‍ ആവാതിരിക്കട്ടെ.

കൊറോണ വൈറസ് തനിയെ നമ്മുടെ വീട്ടിലേക്ക്കടന്നുവരില്ലെന്നാണല്ലോ വിദ്ഗദര്‍ പറയുന്നത്. നാം പുറത്തുപോയി അതിനെ സ്വികരിച്ചുകൊണ്ടു വരാതിരുന്നാല്‍ മതി. അത് നമ്മുടെ കൈയെത്തും ദൂരത്തുതന്നെയുണ്ട് എന്ന് മറക്കരുത്.

Join WhatsApp News
Mallu 2020-04-29 10:35:31
മലയാളിയെ സംബന്ധിച്ച് വൈറസ് തനിയെ വീട്ടിലേക്ക് വരുമെന്നതാണു സ്ഥിതി. കാരണം നമ്മുടെ ആളുകള്‍ മിക്കവരും ആശുപത്രി ജോലിക്കാരാണ്. എങ്ങും പോകാതെ വീട്ടില്‍ ഇരിക്കുന്നവര്‍ക്കും അവര്‍ വഴി രോഗം വരാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക