Image

മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്റെ കാവ്യപ്രപഞ്ചം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 28 April, 2020
മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്റെ കാവ്യപ്രപഞ്ചം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
9,5,1903- 4,5,1993

ഒന്‍പതു ദശാബ്ദങ്ങളിലൂടെ സംഭവബഹുലമായ ജീവിതം നയിച്ച പ്രതിഭാശാലിയായ കവിപൂംഗവന്‍ പുത്തന്‍കാവ് മാത്തന്‍ തരകന്റെ ജന്മശതാബ്ദി 2003 എപ്രിലില്‍ സാക്ഷരകേരളം ആദരിക്കയുണ്ടായി. അദ്ദേഹത്തിന്റെ കാവ്യപ്രഞ്ചത്തിലേക്ക് ഒരെത്തിനോട്ടമാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്. കേരളത്തിലെ തെക്കന്‍ ഗ്രാമമായ ചെങ്ങന്നൂരിലെ പുത്തന്‍കാവ് എന്ന അങ്ങാടിപ്രദേശത്തെ സാഹിത്യ നഭോമണ്ഡലത്തിലേക്കുയര്‍ത്തുവാന്‍, 1903 സെപ്റ്റമ്പര്‍ 5 ന് ഭൂജാതനായി. ഏപ്രില്‍ 5, 1993 ല്‍ 90-ാം വയസ്സില്‍ കാലയവനികയില്‍ മറഞ്ഞുവെങ്കിലും സാഹിത്യവിഹായസ്സില്‍ ചിരപ്രഭ തൂകിനില്‍çന്ന ഒരുജ്വല ജ്യോതസ്സായി ഇന്നും ആ ശ്രീമാന്‍ വിരാജിക്കുന്നു.

തുഞ്ചത്തെഴുത്തച്ചനുശേഷം ഭക്തിസാഹിത്യത്തെ ബഹുധാ സംപോഷിപ്പിച്ച കിളിപ്പാട്ടുകാരന്‍, കേരളഭാഷാ സാഹിത്യങ്ങളുടെ അനശ്വരാഭിമാനമായ കവികുലപതി, ജന്മസിദ്ധമായ പ്രതിഭ, അവിശ്രാന്തമായ അധ്വാനം, അഗാഥമായ പാണ്ഡിത്യം, അരിലും ആദരം ജനിപ്പിക്കുന്ന അനവദ്യസുന്ദരമായ ജീവിതശൈലി, എന്നിവയുടെ ഉടമ, ഗായകന്‍, ഗ്രന്ഥകര്‍ത്താവ്, പ്രകൃതിയുടെ കാമുകനായ സൗന്ദര്യാരാധകന്‍, മഹാദ്ധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, കഥാകാരന്‍, നാടകകൃത്ത്, ഫലിതപ്രിയന്‍, പത്രപ്രവര്‍ത്തകന്‍, സ്‌നേഹനിധിയായ കുടുംബനാഥന്‍, കൈരളീ കവനവേദിയില്‍ ആറരദശകത്തിലധികം മുഴങ്ങിക്കേട്ട ഏകവും വ്യക്തവുമായൊê ശബ്ദത്തിന്റെ ഉടമ  ഇതിനൊക്കെയുപരിയായി, ഈശ്വരാനുëഗ്രഹം ആവോളം ലഭിച്ച ഭാഗ്യശാലിയും  ആയിരുന്നു കഥാപുരുഷനായ മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍.

ബി.എ., എം.ആര്‍. എസ്. എല്‍., എം.എ. എന്നീ ബിരുദങ്ങള്‍ നേടിയ, ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റി ഓഫ് ലിറ്ററേച്ചറില്‍ അംഗത്വമുള്ള, ഇംഗ്ലീഷും  മലയാളവും ഒരുപോലെ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള ആ പണ്ഡിതവര്യനെ, 1971 ല്‍ 68 -ാമത്തെ വയസ്സില്‍, നാല്‍പ്പത്തഞ്ചു വര്‍ഷക്കാലത്തെ തുടര്‍ച്ചയായ അദ്ധ്യാപകവൃത്തിയില്‍ നിന്നു വിരമിച്ച ആ ദേശികപ്രമുഖനെ, വിവിധ വിദ്യാലയ – കലാലയാധ്യാപനത്തിനുശേഷം 1958 - 68 കാലയളവില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ മലയാളം, സംസ്ക്കൃതം പ്രൊഫസറായും പ്രിന്‍സിപ്പാളായും സേവനമനുഷ്ഠിച്ച ആ അദ്ധ്യാപകശ്രേഷ്ഠനെ, എന്റെ പ്രിയ ഭര്‍ത്താവ് ബ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായുടെ മലയാളം, സംസ്കൃതം എം.ഏ. ക്ലാസിലെ പ്രഗത്ഭനായ ആ ഗുരുഭൂതനെ, തുളുമ്പുന്ന ഭക്ത്യാദരങ്ങളോടു കൂടി ഞാന്‍ പ്രണമിക്കുന്നു.

അദ്ദേഹത്തിന്റെ വത്സലശിഷ്യന്‍ യശഃശരീരനായ ഡോ. സാമുവല്‍ ചമ്പനപ്പള്ളിയുടെ ഭാഷയില്‍, “സാഹിത്യവേദിയില്‍ പ്രശസ്തിക്കു വേണ്‍ടി പ്രതിഭാശക്തിയെ കുരുതി കഴിക്കാത്ത ധിഷണാശാലി, മതമണ്ഡലത്തില്‍ ഭാരതീയവും ഭാരതേതരവുമായ മതദര്‍ശനങ്ങളെ സ്വാംശീകരിച്ചിട്ടള്ള ആത്മീയ പൗരുഷത്തിന്റെ ഉടമ. അനേക ജന്മസ്വരങ്ങളുടെ ആരോഹണാവരോഹണങ്ങളുള്ള ശ്രുതിലയമധുരമായ ഒê രാഗമാലിക”. അരുമ ശിഷ്യന്‍ മാത്യു ശങ്കരത്തില്‍ (മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍) പറയുന്നു, ”സ്വയം പ്രകാശിക്കുകയും അനേകരെ പ്രകാശിപ്പിക്കുകയും ചെയ്ത ജ്യോതിസ്സ്, ദൈവത്തിന്റെ സ്വര്‍ഗ്ഗീയ തേജസ്സ്, സാഹിത്യരചന അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയും ശുശ്രൂഷയും സമര്‍പ്പണവുമായിരുന്നു. ശ്രീയേശു ദേവനെക്കുറിച്ചുള്ള “വിശ്വദീപം” മഹാകാവ്യം രചിച്ചതോടെ ആ കണ്ണുകളില്‍ ജീവിതസാഫല്യത്തിന്റെ തിളക്കം ദൃശ്യമായി. ” ജീവിതാവസാനം വരെ കര്‍മ്മനിരതനായിരുന്നു, എപ്പോഴും ഖദര്‍ വേഷ്ടിയും, ജൂബാ വരയന്‍ ഷോളും ധരിച്ച്, ചെറുപ്പം മുതലേ മഹാത്മാഗാന്ധിയുടെ ആരാധകനായി സുസ്‌മേരവദനനായി, ആജാനുബാഹുവായി, പരതന്ത്രയായിരുന്ന ‘ാരതാംബയുടെ വിമോചനത്തിനു വേണ്‍ടി പടയാളിയുടെ വീറോടെ തൂലിക ചലിപ്പിച്ച കാവ്യജേതാവായി, സംശുദ്ധവും സുമ്പരവും താളലയസംപുഷ്ടവുമായ കവിതകള്‍ രചിക്കയും അവ ആപാദമധുരമായി ആലപിക്കയംും ചെയ്ത സാരസതനായി, വിനയം, കൃത്യനിഷ്ഠ, കര്‍മ്മപ്രവണത, ആത്മവിശുദ്ധി, ഈശ്വരഭക്തി എന്നീ സദ്ഗുണങ്ങളുടെ മൂര്‍ത്തിമത്ഭാവമായി, വിദ്യാഭ്യാസവിഷയത്തിലും സാഹിത്യവാനത്തും വിശിഷ്ട വെണ്‍പുകള്‍ വീശി നിന്ന വാര്‍തങ്കളായി ആ മഹാത്മാവു വിളങ്ങി.

ഭക്തിസംവര്‍ദ്ധകമായ ക്രൈസ്തവ കീര്‍ത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ പാദപത്മങ്ങളില്‍ സ്‌തോത്രമലêകളര്‍പ്പിച്ചു നിര്‍വൃതി നേടുന്ന ഒരു ഭക്തനെ അദ്ദേഹത്തില്‍ ദര്‍ശിക്കാം. ആ സൗന്ദര്യഗായകന്റെ കണ്ണില്‍, “കല്ലോലക്കമ്പികള്‍ മീട്ടി കല്യാണഗാനങ്ങള്‍ ആലപിക്കുന്ന ആയതഗംഭീര വിസ്തൃത ഗാത്രനായ സാഗരം, ദുര്‍വാദളശ്യാമളമായ വിഹായസം, പാണ്ഡുക്കൈവിളക്കേന്തി നിലകൊള്ളുന്ന മണ്ഡലാകാരനായ നിശാനാഥന്‍, ആകാശമേലാപ്പിലുണ്‍ടാകുന്ന വിള്ളലിലൂടെ എത്തിനോçന്ന താരകം”. ഇങ്ങനെ ഇന്ദ്രിയങ്ങളെയാകെ സംതര്‍പ്പണം
ചെയ്യുന്ന മനോഹരദൃശ്യങ്ങളില്‍ വ്യാമുഗ്ധനായി, ആത്മവിസ്മൃതിയില്‍ , മാധുര്യവും ലാളിത്യവും മുറ്റുന്ന ശൈലിയില്‍ തന്റേതായ ശബ്ദത്തില്‍, തന്റേതായ ഈണത്തില്‍, കാവ്യദേവതയുടെ ശ്രീകോവിലില്‍ പുഷ്പാര്‍ച്ചന നടത്തിയ ആ ഋഷി പാടി,

“പ്രപഞ്ചം മനോഹരം, മധുരം, സുരഭിലം,
പ്രപഞ്ചമല്ലാതില്ല മറ്റൊê പുണ്യലോകം”.
:
പുഷ്പിതാഗ്ര, വസന്തതിലകം, മാലിനി, ഇന്ദ്രവജ്ര, സ്രഗ്ധര എന്നിങ്ങനെ വിവിധ സംസ്കൃത വൃത്തങ്ങളും, കേക. കാകളി, ദ്രുതകാകളി, മഞ്ജരി, നതോന്നത, അന്നനട തുടങ്ങിയ ദ്രാവിഡ വൃത്തങ്ങളും അനായാസ സുമ്പരമായി കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന കവികള്‍ അക്കാലത്തു തന്നെ വിരളമായിരുന്നു. ക്രൈസ്തവ മതത്തെ ഭാരത സംസ്ക്കാരവുമായി കൂട്ടിയിണക്കുന്ന സ്വര്‍ണ്ണക്കമ്പികളായിരുന്നു മാത്തന്‍ തരകന്റെ ക്രൈസ്തവ കീര്‍ത്തനങ്ങള്‍. 1926 ഡിസമ്പര്‍ 19 ല്‍ തുടങ്ങി 1964 വരെ നീണ്ട നാതനായി രന്തര തപസ്യയുടെ നിസ്തമ്പ്രവും നിസ്തുഷവുമായ ഉത്സാഹത്തിന്റെ പരിപക്വഫലമാണ് 172 അദ്ധ്യായങ്ങളും 15,260 വരികളുമുള്ള ‘വിശ്വദീപം’ എന്ന മഹാകാവ്യഭദ്രദീപം. ക്രിസ്തുദേവവന്റെ ജീവിതകഥ, അതിന്റെ രാഷ്ട്രീയവും സാമൂഹ്യവും മതപരവുമായ പശ്ചാത്തലത്തില്‍, തുഞ്ചന്റെ ആദ്ധ്യാത്മരാമായണ മാതൃകയില്‍ ഉദയകാണ്ഡം, ബാലകാണ്ഡം, യോഗകാണ്ഡം, കര്‍മ്മകാണ്ഡം, ത്യാഗകാണ്ഡം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. അനുപമമായ ഭക്തിയും ലാവണ്യവും ഒത്തിണങ്ങിയ മഹാകാവ്യമാണ് ‘വിശ്വദീപം’. “വിശ്വദീപത്തിലൂടെ മഹാകവിപ്പട്ടമല്ല അഭിവന്ദ്യമായ കാവ്യാചാര്യപ്പട്ടം തന്നെ ശ്രീ മാത്തന്‍ തരകന്‍ പ്രാപിച്ചിരിക്കുന്നു” എന്നാണ് അതിന്റെ ഉദ്ഘാടനവേളയില്‍ പ്രൊഫ. മാത്യു ഉലകംതറ പ്രസ്താവിച്ചത്. ‘വിശ്വദീപം’ മാത്രം മതി ആ പ്രതിഭയുടെ യശ്ശസ് ഭദ്രമാക്കാന്‍. എന്നാല്‍, 31 കവിതാ സമാഹാരങ്ങള്‍ , 5 ഗാനസമാഹാരങ്ങള്‍, 4 നാടകസമാഹാരങ്ങള്‍ , 4 നാടകങ്ങള്‍, നോവലുകളടക്കം  20 ല്‍പ്പരം ഗദ്യകൃതികള്‍ വേറെയും അടങ്ങുന്ന അത്ര വിപുലമായൊരു സര്‍ഗ്ഗപ്രഞ്ചത്തിനുടമയാണ് അദ്ദേഹം. വിശ്വസിക്കാന്‍ തന്നെ പ്രയാസമായ സത്യം.! വിസ്താരഭയത്താല്‍ കൃതികളുടെ പേരുകള്‍ പോലും ഇവിടെ കുറിക്കുന്നില്ല.

കടുത്ത പ്രതിബന്ധങ്ങളുടെയും ദുസ്സഹങ്ങളായ അവഗണനകളുടെയും, സാമ്പത്തിക ക്ലേശങ്ങളുടെയും മധ്യത്തില്‍ ആദ്യജാതരായ മൂന്ന്് ആണ്‍മക്കളുടെയും, കനിഷ്ഠസഹോദരന്റെയും അകാലനിര്യാണവ്യഥയിലൂടെ കടന്നുപോയപ്പോഴും ഓരോ വിയോഗവും പ്രതിസന്ധിയും ഓരോ കവിതയായി രൂപാന്തരപ്പെടുത്തിയെന്നതാണ് ആ മഹാധനന്റെ ദിവ്യപ്രതിഭാസം. 58 നീണ്ട വര്‍ഷങ്ങളിലൂടെ തന്റെ ജീവിതത്തിന് താങ്ങും തണലുമായിരുന്ന പ്രിയപത്‌നി മറിയാമ്മയുടെ ദേഹവിയോഗത്തില്‍ (1984) ഉറന്നൊഴുകിയ കാവ്യധാര ‘ആത്മരോദനം’ ആണ് ആ കവിപുംഗവന്റെ അവസാനത്തെ പ്രസിദ്ധീകൃതമായ കൃതിയെന്നു കരുതപ്പെടുന്നു.

സാഹിത്യനഭസ്സില്‍ ഒന്‍പതു പതിറ്റാണ്ടുകളിലൂടെ മങ്ങാതെ മായാതെ ജ്വലിച്ചുനിന്ന ആ കവീന്ദ്രന്‍ പലര്‍0ള്‍ം ഇന്നും അജ്ഞാതനായി നിലകൊള്ളുന്നുവെന്നോ? ആധുനികതയുടെ അതിപ്രസരത്തില്‍ സ്വന്തം ശബ്ദമേതെന്നറിയാതെ സ്വന്തം മുഖമേതെന്നറിയതെയുള്ള ആ കവിതയേക്കാള്‍  ഭാഗ്യകരവും  അഭിനന്ദനാര്‍ഹവുമായ രീതിയില്‍ ഉര്‍വ്വരവും ശാദ്വലവുമാണ്  ഈ കാവ്യചേതന! സാഹിത്യസമ്രാട്ടും നിരൂപണ സാഹിത്യാചാര്യനുമായ ഡോ. കെ. എം. തരകനും. ഭിഷഗ്വര പ്രവീണനായ ഡോ. കെ.എം. ജോസഫുമാണ് ആ ഭാഗ്യസ്മരണന്റെ ജീവിതാരാമത്തിലെ രണ്‍ടു വടവൃക്ഷങ്ങള്‍.

“അര്‍ക്കാദി ഗ്രഹങ്ങളും താരകങ്ങളും മിന്നു—
മാനമ്പപ്രദമായ ലോകത്തിനങ്ങേപ്പുറം
സ്ഥലകാലവും ദൃവ്യസഞ്ചയങ്ങളും ചേര്‍ന്നു
വിലസും വിശാലമാം വിശ്വത്തിനങ്ങേപ്പുറം”

സ്വര്‍ഗ്ഗീയ മഹാരാജ്യത്തില്‍ വിരാജിക്കുന്ന , സര്‍വ്വധാ സമാരാദ്ധ്യനും സ്മരണീയനുമായ, മഹാനായ ആ കേരളപുത്രന് സ്‌നേഹാദരങ്ങളോടെ പ്രണാമം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക