Image

ഗോ കൊറോണ ഗോ (ബിരിയാണി രക്ഷിച്ച കോറോണയുടെ കഥ: ‌അനീസ് മുഹമ്മദ്. ‌വൈക്കം)

Published on 28 April, 2020
ഗോ കൊറോണ ഗോ (ബിരിയാണി രക്ഷിച്ച  കോറോണയുടെ കഥ: ‌അനീസ് മുഹമ്മദ്. ‌വൈക്കം)
പതിവുപോലെ ഡ്യൂട്ടിക്ക് കാറുമായി ബന്നേർഗട്ട റോഡിലേക്ക് ഇറങ്ങിയ രഞ്ജിത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ബാംഗ്ലൂരിൽ മെഡിസിനിൽ പി ജി മോഹവുമായി വന്നിറങ്ങിയതിൽ പിന്നെ ആദ്യമായാവും തന്റെ കാറിനു  നാലും അഞ്ചും ഗിയറുകളിൽ ഒക്കെ  ഓടാനുള്ള ഭാഗ്യം ഉണ്ടാവുന്നത്. ലോക്ക് ഡൗണിന്റെ ആദ്യ ദിനമാണിന്ന്. റോഡിലെ തെരക്കില്ലായ്‌മ ആസ്വദിച്ചു മുൻപോട്ടു പോയ്‌ കൊണ്ടിരിക്കെയാണ് പെട്ടെന്ന് റോഡിനു മുന്നിലെ ബാരിക്കേഡ് രഞ്ജിത്ത് കാണുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിർത്തിയ രഞ്ജിത്തിന് വീണ്ടും തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല,  യുവ കോമളയായ ഒരു പോലീസ് സുന്ദരി അതാ തന്റെ വാഹനം ലക്ഷ്യമാക്കി നടന്നു വരുന്നു. രാവിലെ ക്ലോസപ്പ് ഇട്ടു പല്ല് തേച്ചതുകൊണ്ടായിരിക്കാം മനസ്സിലൂടെ "അടുത്തുവാ,  അടുത്തുവാ അടുത്തു വന്നാട്ടെ" എന്ന ബിജിഎം തന്റെ ഇരു ചെവികളിലൂടെയും അലയടിക്കുന്നതു പോലെ രഞ്ജിത്തിന് തോന്നി.  അടിമാലിയിലെ നാട്ടുമ്പുറത്തെ വിജ്നാമാർന്നതു പോലുള്ള റോഡും,  ചെക്ക് പോസ്റ്റിലെ വനിതാ പോലീസുകാരിയുടെ ഡോക്ടറോടുള്ള അനുകമ്പയോടുള്ള നോട്ടവും ഒക്കെ കൂടെ ഒരു പ്രത്യേക ഉന്മേഷം അന്ന് അപ്പോളോ ഹോസ്പിറ്റലിന്റെ പടികൾ കയറുമ്പോൾ രഞ്ജിത്തിന് അനുഭവപ്പെട്ടു.

ഇവിടെ  പി ജി ക്കു ജോയിൻ ചെയ്തന്നുമുതൽ പട്ടിപ്പണി ചെയ്തു മടുത്തു നിർതിയിട്ട് പോവാൻ വെമ്പൽ കൊണ്ടിരുന്ന ഡ്യൂട്ടിക്ക് കൊറോണയും ലോക്ക് ഡൗണും വന്നതിനു ശേഷം ഒരാശ്വാസമൊക്കെയുണ്ട്. ഇപ്പോൾ ഡ്യൂട്ടിയൊക്കെ കുറച്ചു ആസ്വദിച്ചു ചെയ്യാനാവുന്നുണ്ട്. പിരിയാൻ  കഴിയാത്ത വിധം ലോക്‌ഡോൺ തന്നെ  ചേർത്ത് പിടിക്കുന്നതായിട്ടു തന്റെ ഉള്ളിൽ നിന്നാരോ പറയുന്നതായിട്ടു രഞ്ജിത്തിന് തോന്നി.

‌തിരക്ക് കോറഞ്ഞതോടു കൂടെ ഒരു ദിവസം ഒരു പി ജി ഡോക്ടർ മതിയെന്ന തീരുമാനം   സദ്യക്ക് ഇടിച്ചു കേറി സീറ്റ് കിട്ടിയപ്പോൾ പായസം തീർന്നെന്നു അറിഞ്ഞപോലെ രഞ്ജിത്തിന് തോന്നി. ഇനി ലോക്ക് ഡൌൺ തീരുന്നതു വരെ അനശ്വരയെ കാണാൻ കഴിയില്ലല്ലോ. പി ജി ക്കു ചേർന്നന്നുമുതൽ  കല്യാണാലോചനകൾ നടക്കുന്നതാണ്. എന്നേക്കാൾ 20 വയസിനു മൂത്ത സീനിയർ consultant ആയ ഒരു ഗോവക്കാരത്തി അച്ചായതിയെ ഞാൻ കെട്ടിക്കൊണ്ട് വരുന്നതായിട്ടു അമ്മ സ്വപ്നം കണ്ട അന്ന് വീട്ടുകാര് തുടെങ്ങിയ കല്യാണാലോചനകളാണ്.  ഗോവക്കാരത്തിയെന്നതും,  അച്ചായത്തിയെന്നതും കുലസ്ത്രീയായ അമ്മ ക്ഷെമിച്ചു,  പക്ഷെ തന്റൊപ്പം പ്രായം ഉള്ളൊരാളെ എങ്ങനെ മരുമോളെന്നു വിളിക്കും എന്നത് അമ്മയെ വേട്ടയാടി. അങ്ങനിരിക്കെ തന്റെ ചെവിക്കു സ്വായിര്യം താരാഞ്ഞിട്ടാവണം,  ദൈവം അനശ്വരയെന്ന കുലസ്ത്രീ നായർകുട്ടിയെ ജൂനിയർ ആയിട്ട് ഡിപ്പാർട്ട്മെന്റിൽ എത്തിച്ചത്. ലോക്ക് ഡൌൺ കാലത്ത് oneway പ്രണയം തുറന്നു പറഞ്ഞു എല്ലാം സെറ്റ് ആകണം എന്നു കരുതിയിരിക്കുമ്പോഴാ ഇങ്ങനെ ഒരു ചതി. അനുവിനും അറിയാം ഈ മനുഷ്യനു  തന്നോട് ഭയങ്കര കരുതലാണെന്നു.  അങ്ങനെ സമയം കളയാൻ ക്യാന്റീനിൽ ഇരുന്നു ചായകുടിക്കിടെ സ്യക്യാട്രിയിലേ പി ജി യെ കണ്ടപ്പോഴാണ് ഇന്നലെ കണ്ട സിനിമയിലെ ഡയലോഗ് ഓർത്തത്. "വേട്ടയാടൽ നിർത്തി എന്നു ഇരയെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരനാണ് സമർത്ഥനായ വേട്ടക്കാരൻ". എന്നാപ്പിന്നെ ആ ലൈനിൽ ഒന്നു പിടിച്ചാലോ. ഡ്യൂട്ടി റൂമിൽ എത്തിയപാടെ അനുവിനെ വിളിച്ചു പഴയ കുഞ്ചാക്കോ ബോബൻ സ്റ്റൈൽ ഡയലോഗ് അങ്ങ് കാച്ചാന്ന് കരുതി. "ചുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവലകൊണ്ടു മൂടുക" ഫോൺ ബെല്ലടിച്ചു തുടങ്ങി, ഇതിപ്പോൾ പരസ്യത്തിലെ ചേച്ചിയാണോ,  അനുവാണോ ചുമക്കുന്നത്,  കൺഫ്യൂഷൻ ആയ പോലെ രഞ്ജിത്തിന് തോന്നി. "ഇന്ന് ഡ്യൂട്ടിയിലാണല്ലോ,  ലോക്ക് ഡൌൺ തുടങ്ങിയതിൽ പിന്നെ രെഞ്ചു രാവിലെ തന്നെ വിളിക്കാറ് സാമ്പാറിന് ഉപയോഗിക്കുന്ന പരിപ്പും,  പുതിയ കുക്കറിന്റെ കറുത്ത വള്ളി എവിടെ തൂക്കിയിടണം എന്നൊക്കെ അന്വേഷിക്കാനാണ്,  ഇന്നെന്തിനാണാവോ"  മനസ്സിൽ നിറയെ സംശയങ്ങളുമായി അനശ്വര ഫോൺ എടുത്തു. "ഹായ് അനു,  ഞാൻ ആകെ കൺഫ്യൂഷനിലാണ്,  എനിക്ക് കൊറച്ചു നാളായിട്ടു ഒരു പെൺ കുട്ടിയോട് ഭയങ്കര ക്രഷ് ആണ്,  പക്ഷെ പറഞ്ഞാൽ കൊളമായാലോ എന്നു കരുതി ഇതുവരെ പറഞ്ഞിട്ടില്ല". അനു ഇപ്പോൾ എന്നാൽ അങ്ങട് ചെന്ന് പറയെടാ എന്നു പറയും എന്നു കരുതി,  "അതു നീ തന്നെയാണ്" എന്ന ക്ളീഷേ ഡയലോഗുമായി ലാസ്റ്റ് ബോളിൽ സിക്സ് അടിച്ചു കളി തീർക്കാൻ ധോനിയെപ്പോലെ  കാത്തിരുന്ന  രഞ്ജിത്തിന് തെറ്റി. "ലോക്ക് ഡൌൺ ആയതുകൊണ്ട് ബാർ പോലും തൊറക്കത്തില്ലാ,  ചോദിക്കാണ്ടിരിക്കുന്നതാ ബുദ്ധി " എന്ന ഒറ്റ യോർക്കാറിൽ  രഞ്ജിത്ത് ഫ്ലാറ്റ് ആയി ഫോൺ കട്ട് ചെയ്തു. "നന്നായി ബാറ്റു ചെയ്തുകൊണ്ടിരിക്കെ റൺ ഔട്ട് ആകുന്നത് എന്ത് കഷ്ടമാണ് ".

‌ "നിങ്ങൾ കരുതുന്ന ഉത്തരം നൽകുന്ന സിനിമകളിലെ നായികമാരെപ്പോലെ  സെലിബ്രിറ്റി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന ഒരു usual പെൺകുട്ടി  അല്ല എന്റെ നായിക".

‌"നീ ആയിരുന്നു എന്റെ ഇന്നലെ,  നീയുള്ള സ്വപ്നങ്ങളായിരുന്നു എന്റെ നാളെ. പക്ഷെ ഇന്ന് ഞാൻ ഒറ്റക്കാണ്". രഞ്ജിത്ത് തന്റെ വാട്സ് ആപ്പ് സ്റ്റാറ്റസിൽ എല്ലാ ദുഖവും കടിച്ചമർത്തി.

‌"ഡാ, രഞ്ജു,  ഇന്ന് ഡ്യൂട്ടികഴിയുമ്പം നിനക്കൊന്നു എന്റെ അപ്പാർട്ടുമെൻറ് വരെ വരാവോ".  തന്റെ സ്റ്റാറ്റസ് റിപ്ലൈ ആയി അനുവിന്റെ മെസ്സേജ് കണ്ട രഞ്ജിത്ത്  ഇതുവരെ കടന്നു പോകാത്ത ഒരു മാനസികാവസ്ഥയിലൂടെ രണ്ടു സെക്കന്റ് കടന്നു പോയി.  "ഡാ,  നീ എന്താ ഒന്നും പറയാത്തെ".  പെട്ടെന്ന് രഞ്ജിത്തിന് സ്ഥലകാലബോധം വന്നു "ആ അനു, എന്താ പരുപാടി".  രഞ്ജിത് ഒന്നൂടെ ഉറപ്പിക്കാൻ ശ്രേമിച്ചു.  "ഡാ,  എന്റെ റൂം മേറ്റ്സ് എല്ലാവരും ലോക്കഡൗണിനു മുന്നേ നാട്ടിൽ പോയി,  വൈകിട്ട്  A C റിപ്പയർ ചെയ്യുന്നതിന് ഒരാള് വരാമെന്നു പറഞ്ഞു,  ഒരു കമ്പനിക്ക് നിനക്കിന്നു ഇവിടെ നിന്നൂടെ,  ഇഫ് യു ഫ്രീ???  ".

‌പ്രത്യക്ഷത്തിൽ സാദാരണമെങ്കിലും അനശ്വരയുടെ വിറയാർന്ന ചുണ്ടുകളുടെ വൈബ്രേഷനും,  രഞ്ജിത്തിന്റെ നീട്ടിയുള്ള മൂളലിനും ഇടയിൽ വൈകിട്ട്  പറയാൻ പോകുന്ന "ഇഷ്ടമാണ് " എന്ന വാക്കിന്റെ അകലം മാത്രമേ രഞ്ജിത്തിന്റെ മനസിലുണ്ടായിരുന്നുള്ളൂ. പിന്നീട് വന്ന കണ്ണിൽ ഹെർട്ടുകൾ ഫിറ്റ് ചെയ്ത സ്മൈലികളാൽ ചുറ്റപ്പെട്ട റിമൈൻഡർ മെസ്സേജിന്റെ ബിജിഎമും  രഞ്ജിത്തിന്റെ മനസ്സിൽ കുളിർമഴ  പെയ്യിച്ചു.

‌"അസാധാരണ സാഹചര്യത്തിൽ അസാധാരണ ഗസ്റ്റ് " എന്നുള്ള അനുവിന്റെ വാട്സ് അപ് സ്റ്റാറ്റസ് കണ്ട് ആദ്യം മുഖ്യമന്ത്രിയെ ആണ് ഓര്മവന്നതെങ്കിലും ഒന്നു കൂടെ കണ്ടതോടെ മനസ്സിൽ ലഡു പൊട്ടി. മനസ്സ് ഒന്നു ഷെമിപ്പിക്കാൻ രഞ്ജിത് നന്ദന പാലസിൽ നിന്നും ഉച്ചക്ക് കഴിക്കാൻ ചിക്കൻ ബിരിയാണി തന്നെ ഓർഡർ ചെയ്തു. വൈകിട്ട് പതിവുപോലെ ചായ കുടിക്കാൻ ക്യാന്റീനിൽ എത്തിയിട്ടും രഞ്ജിത്തിന് ഒന്നും കഴിക്കാൻ തോന്നിയില്ലാ,  ടെൻഷൻ കാരണം ആയിരിക്കണം എന്നു സ്വയം മനസ്സിൽ കരുതി.


‌അങ്ങനെ ബിലേക്കഹള്ളി ലക്ഷ്യമാക്കി രഞ്ജിത് യാന്ത്രിക മനസ്സുമായി തന്റെ ഓട്ടോമാറ്റിക് വാഹനത്തിൽ യാത്ര തുടങ്ങി.മുന്നിൽ അംബര ചുംബികളായ കെട്ടിടങ്ങൾ മാത്രമായി,   എങ്ങും നിശ്ചലം,  കർഫ്യൂ,  വിജനമായ തെരുവുകൾ രഞ്ജിത്തിനെ സഞ്ചാരത്തിൽ കണ്ട  രാജസ്ഥാൻ മരുഭൂമികളെ അനുസ്മരിപ്പിച്ചൂ. കോളിങ് ബെല്ലിന്റെ  ചുമപ്പ് വെട്ടത്തിന്റെ മുന്നിലാണ്  ആ യാത്ര അവസാനിച്ചത്. ഇവിടുത്തെ കോളിംഗ് ബെല്ലിന്റെ ബാക്ക്ഗ്രൗണ്ടിൽ പോലും ജിയോ ചേച്ചിയുടെ കൊറോണ ചുമയോ, അങ്ങനെ ആദ്യമായി ആ ചുമയോടും രഞ്ജിത്തിന് ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങി,  "ഹോ എന്ത് സംഗീതാത്മകം അല്ലെ ദാസാ ഇവറ്റകളുടെ ചുമ" രഞ്ജിത് അറിയാതെ പറഞ്ഞു പോയി.

‌ആ ചുമ തന്റടുത്തേക്കു വരുന്നതായി രഞ്ജിത്തിന് തോന്നി.  അനശ്വര ചുമച്ചു കൊണ്ട് വാതിൽ തുറക്കുന്നത് വരെ അതു കാളിങ് ബെല്ലിലെ മ്യൂസിക് ആയാണ് രഞ്ജിത്തിന് തോന്നിയത്. ഫ്ളാറ്റിലെ 52 ഇഞ്ച് ടീവിയിൽ നിന്നും  തമിൾ മെലഡി സോങ് ഒഴുകിയിറങ്ങുന്നൂ. മുറിയിലാകെ ചോക്ലേറ്റിന്റെ മണം ഇങ്ങനെ ഒഴുകിനടക്കുന്നതു പോലെ രഞ്ജിത്തിന് തോന്നി. നിറഞ്ഞൊഴുകുന്ന അനശ്വരയുടെ സൗന്ദര്യം ആസ്വദിച്ചു രഞ്ജിത് സ്തബ്ദനായി സോഫയിൽ ഇരുന്നു.

‌"എന്ത് പറ്റി രഞ്ജിത്,  ഇന്ന് ഡ്യൂട്ടി തെരക്കായിരുന്നോ,  ആകെ ഒരു ക്ഷീണം പോലെ "
‌ എന്ന ചോദ്യത്തിന് "ഒന്നുമില്ല,  AC മെക്കാനിക് എപ്പ വരും" എന്ന മറുചോദ്യം കൊണ്ട് രഞ്ജിത് മറുപടിപറഞ്ഞു.

‌"അതെന്താ പോയിട്ട് വല്ല തിരക്കുമുണ്ടോ" അനശ്വര വശ്യവുമായി അട്ടഹസിച്ചുകൊണ്ട് രഞ്ജുവിനു നേരെ നോക്കി.

‌"രാത്രിയാകുമെന്ന പറഞ്ഞത്,  എനിക്ക് ഇന്നലെ മുതൽ ചെറിയ ചുമ" രഞ്ജിത് അന്വേഷിക്കാതെ തന്നെ പറഞ്ഞുകൊണ്ട് അനു അകത്തേക്ക് പോയി. അനുവിന്റെ അഭാവം ജീവിതത്തിൽ ആദ്യമായി രഞ്ജിത്തിന് ഒരാശ്വാസമായ് അനുഭവപ്പെട്ടു.

‌"ഡാങ്ങ്ടടാങ്, എസ്ക്യൂസ് മി"

‌രഞ്ജിത് തിരിഞ്ഞു നോക്കി,  അതാ കയ്യിൽ ഒരു ഗ്ലാസും രണ്ടു കുപ്പി ബിയറുമായി അനശ്വര നടന്നടുക്കുന്നു. ജഡ്ജസ് പ്ലീസ് നോട്ട് ഒരു ഗ്ലാസും രണ്ടു കുപ്പിയും.😛😛

‌" ചുമക്കു തണുത്ത ബിയർ കുടിച്ചിട്ട് ചൂട് വെള്ളം കുടിക്കുന്നത് നല്ലതാണെന്നു പ്രിയ പോകുന്നതിനു മുന്നേ പറഞ്ഞിരുന്നു".

‌അടിമാലി യുവറാണിയിൽ ക്ലാസ് കട്ട് ചെയ്തു ആദ്യമായി നിൽപ്പനടിച്ചപ്പോഴുള്ള ടെൻഷൻ ബാൽക്കണിയുടെ പടികൾ കേറി,  ആദ്യ ഗ്ലാസ് ബിയർ അല്പം കുടിച്ചു,  ബാക്കി അനശ്വരക്കു നേരെ നീട്ടുന്നത് വരെ മാത്രമേ രഞ്ജിത്തിന് അനുഭവപ്പെട്ടുള്ളൂ. രണ്ടുഗ്ലാസ്സ് ഒറ്റയടിക്ക് കുടിച്ച ശേഷം മൂന്നാമത്തെ ഗ്ലാസ് ഒഴിച്ചു അനശ്വര തന്റെ രെഞ്ചുവിന് നേർക്കു നീട്ടി. അനശ്വരയുടെ പെർഫോമൻസ്  22 ഫീമെയിലിലെ ടെസ്സയുടെ രൂപം രഞ്ജിത്തിന്റെ മനസ്സിലേക്കെത്തിച്ചു,  ഒരൽപ്പം പേടിയും . മനസ്സിലെപ്പേടി പക്ഷെ താഴേക്കിറങ്ങുന്നതു പോലെ രഞ്ജിത്തിന് തോന്നി.

‌"ക്യാൻ യു പ്ലീസ് ഷോ യുവർ വാഷ്റൂം"

‌അനശ്വരയുടെ വിരൽ നീണ്ട ദിക്കിലേക്ക് രഞ്ജിത്തിന്റെ മനസ്സ് പാഞ്ഞു,  ഒപ്പം കാലുകളും.

‌ഫ്ളാറ്റിലെ വാഷ് റൂമിലെ ഫ്ലഷ് പലതവണ നറഞ്ഞു അതിലേറെ തവണ എംപ്റ്റി ആയിക്കൊണ്ടും ഇരുന്നു ,  ഒപ്പം അനുവിന്റെ ഗ്ലാസും. ഇതിനിടയിൽ എപ്പഴോ പുറത്തുവന്നു ഗ്ളൂക്കോസ് അന്വേഷിച്ച രഞ്ജിത്  ഒഴിഞ്ഞ ബിയർ കുപ്പിക്കിടയിലൂടെ അപരിചിതനായ AC മെക്കാനിക്കിനെ കണ്ടൂ.


‌"രഞ്ജിത്ത്,  r u ok?,  മൂടി കെട്ടിയ കൂട്ടിനുള്ളിൽ  നിന്നും പരിചയമുള്ള സീനിയർ ഡോക്ടറുടെ ശബ്ദം കേട്ടാണ് രഞ്ജിത്ത് ഉണർന്നത്. ചുറ്റും കണ്ണോടിച്ചപ്പോൾ  രഞ്ജിത് ആ സത്യം മനസിലാക്കി,  താൻ ഐസൊലേഷൻ വാർഡിൽ ആണ്.

‌അബോധാവസ്ഥയിൽ ചുമയുമായി എത്തിയ  അനശ്വരയെ,  രഞ്ജിത്തിനെക്കാൾ മുന്നേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തകാര്യം ലീന സിസ്റ്റർ ആണ് രഞ്ജിത്തിനോട് പറഞ്ഞത്.

‌"അനശ്വരയുടെ ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണ്,  കൊറോണ വാർഡിലാണ്" കൂടുതൽ ചോദിക്കുന്നതിനു മുന്നേ സിസ്റ്റർ മറുപടി പറഞ്ഞു.

‌"സാറിന്റെ സാംപിളും ഇന്ന് ടെസ്റ്റിന് അയച്ചിട്ടുണ്ട്,  ഇപ്പോൾ ഒബ്സെർവഷനിലാണ്,  അപ്പോൾ നാളെ കാണാം സാറേ എന്റെ ഷിഫ്റ്റ് തീർന്നു" ലീന സിസ്റ്റർ നടന്നകലുന്ന കാലൊച്ച മാത്രം രഞ്ജിത്തിന്റെ ചെവിയിലും മനസ്സിലും മുഴങ്ങി.

‌"സാറേ,  ടെസ്റ്റ് നെഗറ്റീവ് ആണ്,  ഇന്ന് ഡിസ്ചാർജ് ചെയ്യുവാരിക്കും" പിറ്റേന്ന് ലീന സിസ്റ്ററിന്റെ ശബ്ദം കേട്ടുകൊണ്ടാണ് രഞ്ജിത്ത് ഉണർന്നത്.

‌"ഹാവൂ,  ഇപ്പോഴാ സമാധാനം ആയതു,  നന്ദനയിലെ ബിരിയാണി ആണോ, ബിയർ കഴിച്ചതിന്റെ ആരുന്നോ,  അതോ ഇനി  ടെൻഷൻ ആരുന്നോ!!!......ഹേയ് ചിലപ്പം  ദൈവം ഫുഡ് പോയ്സന്റെ  രൂപത്തിൽ രക്ഷിക്കാൻ അവതരിച്ചതാവും,  ഇല്ലാരുന്നെങ്കിൽ ഇന്നിപ്പം കോറോണയെ കെട്ടിപ്പിടിച്ചു കെടക്കണ്ടി വന്നേനെ ".

‌ശുഭം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക