Image

ദുബായ് കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി ഭക്ഷണ കിറ്റുകള്‍ കോവിഡ് 19 ഹെല്പ് ഡെസ്‌ക്കിനു കൈമാറി

Published on 28 April, 2020
 ദുബായ് കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി ഭക്ഷണ കിറ്റുകള്‍ കോവിഡ് 19 ഹെല്പ് ഡെസ്‌ക്കിനു കൈമാറി

ദുബായ്: ദുബായ് കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റിയുടെ 200 ഭക്ഷണ കിറ്റുകള്‍ കോവിഡ് 19 ഹെല്പ് ഡെസ്‌ക്കിലേക്ക് കൈമാറി. മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരിയും ട്രഷറര്‍ സര്‍ഫ്രാസ് റഹ്മാന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ല അറങ്ങാടിയെ കിറ്റുകള്‍ ഏല്‍പ്പിച്ചു.

കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ഉപാധ്യക്ഷന്‍ സുബൈര്‍ അബ്ദുല്ല, സെക്രട്ടറി സഫ്വാന്‍ അണങ്കൂര്‍, മുന്‍സിപ്പല്‍ ഉപാധ്യക്ഷന്‍ തല്‍ഹത്ത് തളങ്കര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക