Image

ജാഗ്രതയിലെ ആത്മാര്‍ത്ഥത (സിബി ഡേവിഡ്)

സിബി ഡേവിഡ് Published on 28 April, 2020
ജാഗ്രതയിലെ ആത്മാര്‍ത്ഥത (സിബി ഡേവിഡ്)
ഇന്ന് മലയാളത്തില്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് - ജാഗ്രത. വരും വാരായ്കകളെക്കുറിച്ച് ജാഗരൂകരായിരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏതെല്ലാം കാര്യത്തില്‍ നമ്മള്‍ ജാഗരൂകരായിരിക്കണം ? വര്‍ത്തമാനകാലത്തില്‍, മഹാമാരിയുടെ വ്യാപനം തടയാന്‍ ശുചിത്വം പാലിക്കുന്നതിനെക്കുറിച്ചാണ് എല്ലാവരും പറയുന്നതും പ്രവര്‍ത്തിക്കുന്നതും .സര്‍ക്കാരാണെങ്കില്‍ ഇപ്പോള്‍ ശുചിത്വത്തെക്കുറിച്ചതാണ് പറയുന്നത് .ശുചിത്വം പാലിക്കുന്നതിനെകുറിച്ചാണ്  .അത് തുടരുന്നതിനെക്കുറിച്ചാണ്.   ശുചിത്വം പാലിക്കുന്നതില്‍ ജാഗ്രത പാലിയ്ക്കണമെന്ന് അധികാരികള്‍ ഇപ്പോള്‍ നമ്മെ സാദാ ഓര്‍മ്മിപ്പിക്കുകായും ചെയ്യുന്നു.
ഒന്നാലോചിക്കു ....
ശുചിത്വം പാലിയ്‌ക്കേണ്ടത് മഹാമാരി ഉള്ളപ്പോള്‍ മാത്രമാണോ ?. എല്ലായ്പ്പോഴും നമ്മള്‍ ശുചിത്വം പാലിയ്ക്കണം. ശരിയായ ആരോഗ്യ സംരക്ഷണത്തിന് ശുചിത്വം ഒരു നിഷ്ഠയായി പാലിയ്ക്കണം. ഇത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പരിശീലിപ്പിക്കേണം.അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങേണ്ടത് ഇപ്പോഴായിരുന്നോ /
വളരെ ചിട്ടയോടെ നടപ്പിലാക്കേണ്ട വിഷയങ്ങളില്‍ പെട്ടതാണ് ശുചിത്വം.അതിനായി എല്ലാ മേഖലകളിലും ശ്രദ്ധ വേണം.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജാഗ്രത പാലിയ്ക്കണം, പ്രേത്യകിച്ചും അധികാരികള്‍. വൈറസിനെ തടയുന്നതില്‍ മാത്രമല്ല പല കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതല്ലേ .നമ്മുടെ കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍, ഏതെല്ലാം തരത്തില്‍ ആഹാരപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കുന്നത് എത്ര വ്യാപകമായിട്ടുണ്ട് എന്ന് നോക്കുക. മാരകമായ മായം ചേര്‍ക്കാതെ എന്തെങ്കിലും ഭക്ഷണസാധനങ്ങള്‍ ഇന്ന് കേരളത്തില്‍ കിട്ടുമോ ? ഇത് കേരളത്തിലെ മാത്രം വിഷയമല്ല എന്നത് വളരെ വ്യക്തമായി എല്ലാവര്‍ക്കും അറിയാം. നമ്മുക്ക് തല്ക്കാലം കേരളത്തെക്കുറിച്ചു ചിന്തിക്കാം. പൂര്‍ണ്ണ അധികാരമുള്ള സര്‍ക്കാര്‍ എല്ലാവിധ സന്നാഹങ്ങളുമായി ദശാബ്ദങ്ങളായി നമ്മളെ ഭരിക്കുകയാണ്. ഈ മായം ചേര്‍ക്കല്‍ എന്ന ഗൗരവമുള്ള കുറ്റകൃത്യത്തെക്കുറിച് അധികാരികള്‍ പൂര്ണബോധവാന്മാരാണ്. മാധ്യമങ്ങള്‍ ബോധവാന്മാരാണ്. ജനങ്ങള്‍ ബോധവാന്മാരാണ്. പക്ഷെ എന്തുകൊണ്ട് ഇക്കാര്യത്തില്‍ ജാഗ്രത ഇല്ലാതെ പോകുന്നു ? പച്ചക്കറികളും മല്‍സ്യ മാംസാദികളും ഇന്ന് മായം ചേര്‍ക്കാതെ കിട്ടില്ല. യാതൊരു മറയും കൂടാതെ എത്രയോ തുറന്ന രീതിയിലാണ് ഈ കച്ചവടങ്ങള്‍ ഇവിടെ തകൃതിയായി പുരോഗമിക്കുന്നത്. പക്ഷെ എന്തുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ ഈ കുറ്റകൃത്യത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാത്തത് ? കേരളത്തില്‍ ശക്തിപ്രകടനങ്ങള്‍ നടത്താറുണ്ട്, മതിലുകള്‍ പണിയാറുണ്ട്. 
ദൈവങ്ങള്‍ക്കായി ജനം തെരുവിലിറങ്ങാറുണ്ട്. പക്ഷെ ഇതേ ജനം എന്തുകൊണ്ട് മായം ചേര്‍ക്കലിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നില്ല ? ഒരു ജനപ്രതിനിധി പോലും നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നില്ല ? നമുക്കെല്ലാം അതിന്റെ പിന്നാമ്പുറ കാരണങ്ങള്‍ അറിയാം... വന്‍കിട കച്ചവടക്കാരില്‍ നിന്നും ഭീമമായ തുക കൈക്കൂലി വാങ്ങിക്കുന്ന രാഷ്ട്രീയക്കാരന്‍ അവരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായിരിക്കുന്നു. ജനം എപ്പോള്‍ സമരം ചെയ്യണമെന്ന് രാഷ്ട്രീയക്കാര്‍ നിശ്ചയിക്കും.

അപ്പോള്‍ ഇവിടെ ജാഗ്രത എന്ന വാക്ക് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഉരുവിടുന്നതില്‍ എന്ത് ആത്മാര്‍ത്ഥത ആണുള്ളത്  ? എന്തുകൊണ്ട് ഭക്ഷ്യസുരക്ഷാ കാര്യങ്ങളില്‍ ജാഗ്രത പാലിയ്ക്കുന്നില്ല ? .ഭക്ഷ്യ സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു എങ്കില്‍ ഡെങ്കി പനി പോലെയുള്ള പലവിധ അസുഖങ്ങളില്‍ നിന്നും കേരളത്തിന്  മോചനം കിട്ടിയേനെ.പക്ഷെ   ചോദ്യം ആവര്‍ത്തിക്കുകയാണ് .പക്ഷെ അവയെല്ലാം  എന്നും ചോദ്യമായിത്തന്നെ അവശേഷിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടാ .... ജാഗ്രത ഉണ്ടായിരിക്കണം ..
നമ്മുടെ നാടിനെ കുറിച്ച്.,,,
നാട്ടുകാരെ  കുറിച്ച് ...
ഭരിക്കുന്നവര്‍ക്കും ജനങ്ങള്‍ക്കും 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക