Image

അഭയാര്‍ത്ഥി (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 28 April, 2020
അഭയാര്‍ത്ഥി (കവിത:  ദീപ ബിബീഷ് നായര്‍)
ആത്മാവു പൊള്ളുമാ നൊമ്പരം കാണുമ്പോള്‍
അരുതേയെന്നോതുവാന്‍ മനമൊന്നു വെമ്പുന്നു
അഭയാര്‍ത്ഥിയായൊരാ പൈതലിന്‍ വദനത്തില്‍
അരുതാത്തതെന്തോ  ഭവിച്ചെന്നപോല്‍

ആലംബഹീനരാം അവരേതോ മായയാം
അപസ്വപ്നങ്ങള്‍ വിറ്റു കഴിഞ്ഞിരുന്നു
അധികാരമോഹത്തിന്നധിനിവേശം ചൊല്ലി
അടിമയാകാനായ് വിധിച്ചിരുന്നു

അവര്‍ വര്‍ണ്ണം പൊലിഞ്ഞവര്‍ അര്‍ത്ഥശൂന്യര്‍
അകലെയാകാശവും താഴെയീ അവനിയില്‍
അല്പപ്രാണനില്‍ ആശ്രയം തേടുന്നവര്‍
അഭയാര്‍ത്ഥിയാകുമാ കോമരങ്ങള്‍

ആരുണ്ടവര്‍ക്കൊരാശ്രയമേകുവാന്‍
അവരുമീ മണ്ണിന്റെ അവകാശികള്‍
അന്യരായുമീയൂഴിയിലില്ലിന്ന്
അറിയിക്കാമൊന്നായി ചേര്‍ത്തു നിര്‍ത്താം

അഭയാര്‍ത്ഥി (കവിത:  ദീപ ബിബീഷ് നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക