Image

ലൂക്ക് പോമര്‍ബാഷിനെതിരായ എഫ്‌ഐആര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

Published on 25 May, 2012
ലൂക്ക് പോമര്‍ബാഷിനെതിരായ എഫ്‌ഐആര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: യുവതിയെ അപമാനിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ലൂക്ക് പോമര്‍ബാഷിനെതിരായ എഫ്‌ഐആര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. പോമര്‍ബാഷും പരാതിക്കാരിയും ഇന്ത്യന്‍ വംശജയുമായ യുഎസ് സ്വദേശിനി സോഹല്‍ ഹമീദുമായി കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ന്നതിനാലാണിത്.

കേസ് ഒത്തുതീര്‍പ്പായ വിവരം ഇന്നലെ യുവതി അഭിഭാഷകന്‍ മുഖേനയാണ് പുറത്തുവിട്ടത്. പ്രശ്‌നം ഒത്തുതീര്‍ന്ന സാഹചര്യത്തിലും ഇരുവരും അവരുടെ രാജ്യങ്ങളിലേക്ക് തിരികെ പോകണമെന്ന് വ്യക്തമാക്കിയതിനാലും എഫ്‌ഐആര്‍ റദ്ദാക്കുകയാണെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് എം.എല്‍. മേത്ത പറഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സിന്റെ മത്സരത്തിനായി എത്തിയ പോമര്‍ബാഷ് മദ്യലഹരിയില്‍ ഹോട്ടലില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും യുവതിക്കൊപ്പമുണ്ടായിരുന്ന പ്രതിശ്രുത വരനെ മര്‍ദ്ദിച്ചതായും ആയിരുന്നു പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക