Image

ന്യു യോര്‍ക്കിലെ എമര്‍ജന്‍സി ഡോക്ടര്‍ ആത്മഹത്യ ചെയ്തു

Published on 27 April, 2020
ന്യു യോര്‍ക്കിലെ എമര്‍ജന്‍സി ഡോക്ടര്‍ ആത്മഹത്യ ചെയ്തു
ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് പ്രിസ്ബിറ്റീരിയന്‍ അല്ലന്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. ലോര്‍ണാ ബ്രീന്‍ ന്റെ, 49, ആത്മഹത്യ മെഡിക്കല്‍ സമൂഹത്തെ ദുഖത്തിലാഴ്ത്തി.

വിര്‍ജിനിയയില്‍ ഷാര്‍ലറ്റ്‌സ്വില്ലിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കൊറോണ രോഗികളെ ചികില്‍സിച്ചിരുന്ന അവര്‍ക്കും രോഗം പിടിപെട്ടതായി പിതാവ് ഡോ. ഫിലിപ്പ് ബ്രീന്‍ പറഞ്ഞു.രോഗികളുടെ പ്രവാഹത്തില്‍ മകള്‍ വിഷമിച്ചിരുന്നു. വൈകാതെ മകള്‍ക്കും രോഗം പിടിപെട്ടു. അതിനു ശേഷം ഒന്നര ആഴ്ച കഴിഞ്ഞ് വീണ്ടും ജോലിക്കെത്തി.

രണ്ടാം തവണയും ആശുപത്രി അവരെ വീട്ടിലേക്കയച്ചതോടെ അവര്‍ ഷാര്‍ലട്ട്‌സ്വില്ലിലെ കുടുംബ വീട്ടില്‍ എത്തുകയായിരുന്നു.

അവള്‍ ഒരു യഥാര്‍ഥ ഹീറോ ആണ്, പിതാവ് പറഞ്ഞു. അവര്‍ ഹീറൊ തന്നെയാണെന്നു ന്യു യോര്‍ക്ക് പ്രിസ്ബിറ്റീരിയനും കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിംഗ് മെഡിക്കല്‍ സെന്റരും പത്രക്കുറിപ്പില്‍ അനുസ്മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക