Image

കോവിഡ്: മേയ് 16 നു ശേഷം റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് പഠനം

Published on 27 April, 2020
കോവിഡ്: മേയ് 16 നു ശേഷം റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് പഠനം
മേയ് 16 നു ശേഷം കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് നിതി ആയോഗ് അംഗം വി.കെ. പോള്‍. ഇന്ത്യ ഒട്ടാകെ ലോക്ഡൗണ്‍ നടപ്പാക്കിയതു മൂലമാണ് ഇത് സാധ്യമാകാന്‍ പോകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

മേയ് മൂന്നോടെ ഇന്ത്യയില്‍ പ്രതിദിനം 1,500  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും എന്നാല്‍ ഇത് മേയ് 12 ആകുന്നതോടെ ആയിരത്തില്‍ എത്തുമെന്നും 16 ഓടെ പൂജ്യത്തിലെത്തുമെന്നുമാണ് വി.കെ. പോളിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ല എന്നാണു നിതി അയോഗ് കമ്മിറ്റിയിലെ തന്നെ പേര് വെളിപ്പെടുത്താത്ത മറ്റൊരു അംഗം പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയൊരു കുറവ് കൊറോണയുടെ കാര്യത്തില്‍ സംഭവിക്കാന്‍ സാധ്യത ഇല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കേസുകള്‍ കുറയുമായിരിക്കാം, എന്നാല്‍ പൂജ്യത്തില്‍ എത്താന്‍ സാധ്യത വിരളമാണ് എന്നദ്ദേഹം പറയുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനായി വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ രാജ്യത്തുടനീളമുള്ള ലാബുകളില്‍ ഒരു ദിവസം 40,000 സാംപിളുകള്‍ വീതമാണിപ്പോള്‍ പരിശോധിക്കുന്നത്. കൃത്യതയുള്ള പരിശോധനാ ഫലങ്ങള്‍ ഉറപ്പുവരുത്തുന്നതിന് റാപിഡ് ആര്‍ടി പിസിആര്‍ കിറ്റുകള്‍ മാത്രമേ ഇന്ത്യ അംഗീകരിച്ചിട്ടുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക