Image

യുഎസ് നാവികസേനയുടെ ആണവ മുങ്ങിക്കപ്പലില്‍ തീപിടുത്തം: ഏഴ് പേര്‍ക്ക് പരിക്ക്

Published on 25 May, 2012
യുഎസ് നാവികസേനയുടെ ആണവ മുങ്ങിക്കപ്പലില്‍ തീപിടുത്തം: ഏഴ് പേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍: യുഎസ് നാവികസേനയുടെ ആണവ മുങ്ങിക്കപ്പലിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. യുഎസ്എസ് മിയാമി എന്ന മുങ്ങിക്കപ്പലിലാണ് തീപിടുത്തമുണ്ടായത്. യുഎസിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മായിനിലെ ഷിപ്പ് യാര്‍ഡില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പല്‍. വൈകിട്ട് ആറ് മണിക്ക് ശേഷമായിരുന്നു തീപിടുത്തം. ഷിപ്പ് യാര്‍ഡിലെ അഗ്നിശമനസേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സബ്മറൈന്‍ ഗ്രൂപ്പ് 2 കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ റിക് ബ്രക്കന്റിഡ്ജ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക