Image

ഹെൽത്ത്, സ്റ്റിമുലസ് പാക്കേജ്, ഇമ്മിഗ്രേഷൻ നിയമം: ഫൊക്കാനയുടെ ചർച്ച വിജ്ഞാനപ്രദം

Published on 25 April, 2020
 ഹെൽത്ത്, സ്റ്റിമുലസ് പാക്കേജ്, ഇമ്മിഗ്രേഷൻ നിയമം: ഫൊക്കാനയുടെ ചർച്ച വിജ്ഞാനപ്രദം

ന്യൂജേഴ്സി: പ്ലാസ്മ തെറപ്പി ഉള്‍പ്പെടെയുള്ളകോവിഡ് 19 മാനേജ്‌മെന്റ് രീതിയെക്കുറിച്ചും വീടുകളില്‍ സ്വയം ക്വാറന്റൈനില്‍ കഴിയുന്നവരുടെയും അല്ലാത്തവരുടെയും രോഗകാലത്ത് ചെയ്യേണ്ട ഫലപ്രദമായ നിര്‍ദ്ദേശങ്ങളും ചോദ്യോത്തരങ്ങളുമായി ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടന്ന ടെലിഫോണ്‍ കോണ്‍ഫറന്‍സ് നവ്യാനുഭമായി മാറി.

പങ്കാളിത്തം കൊണ്ടുംനൂതന വിവരങ്ങള്‍കൊണ്ടും വ്യത്യസ്തമായിരുന്ന ഈ ടെലികോണ്‍ഫെറെന്‍സ് ആടുത്തകാലത്ത് സംഘടിപ്പിക്കപ്പെട്ടതില്‍ പുതുമയറിയതും വിഞ്ജാനപ്രദവുമായിരുന്നു. ഈ കൊറോണക്കാലത്ത് മലയാളികള്‍ അറിഞ്ഞരിക്കേണ്ട പേ ചെക്ക് പ്രൊട്ടക്ഷന്‍ ആക്ട്, ചെറുകിട വ്യവസായങ്ങളുടെ ആശ്വാസപദ്ധതികള്‍ തുടങ്ങിയ വ്യക്തതയില്ലാതിരുന്ന പല വിഷയങ്ങളുടെ യാഥാര്‍ഥ്യങ്ങളാണ് ടാക്സ് മേഖലയിലെ വിദഗ്ദ്ധര്‍ പങ്കു വച്ചത്.

കൊറോണക്കാലത്ത് പലതരം തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് കൂനിന്‍മേല്‍ കുരു പോലെയായി മാറിയ പുതിയ ഇമ്മിഗ്രേഷന്‍ നിയമത്തിലെ നൂലാമാലകള്‍ വിവിശദീകരിച്ചുകൊണ്ട് നിയമവിദഗ്ദരൗം എത്തി

വലിയ ആള്‍ക്കൂട്ടമില്ല, അപസ്വരങ്ങളില്ല, ഒരു പാട് വലിയ ഡിഗ്നിറ്ററിമാര്‍ ഒന്നുമില്ല. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നുവന്ന സ്പീക്കര്‍മാരുടെ സന്ദേശങ്ങള്‍ അണമുറിയാതെ കേട്ടിരുന്ന ശ്രോതാക്കള്‍ക്ക് തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു.

സോഷ്യല്‍ മീഡിയകളിലൂടെ ഇങ്ങനെയുമൊരു ടെലികോണ്‍ഫെറെന്‍സ് നടത്താമെന്ന് വളരെ പ്രൊഫഷണല്‍ ആയി തുടക്കം മുതല്‍ അവസാനം വരെതെളിയിച്ച സഘടിപ്പിച്ചവര്‍ക്ക് ഹാറ്റ്‌സ് ഓഫ്!ശ്രോതാക്കള്‍ തീര്‍ച്ചയായും പറയുംഇങ്ങനെയായിരിക്കണം ഒരു ടെലികോണ്‍ഫെറെന്‍സ് എന്ന്.

വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള ഫൊക്കാന നേതാവ് ഡോ. കലാ ഷാഹി, ഫ്ലോറിഡയില്‍ നിന്നുള്ളഡോ. ലിനോയ് പണിക്കര്‍, ഫൊക്കാനയുടെ മുന്‍ പ്രസിഡണ്ടും ചിക്കാഗോ മലയാളി അസോസിയേഷന്‍ നേതാവും നഴ്സ് പ്രാക്ടീഷണര്‍കൂടിയായ മറിയാമ്മ പിള്ള എന്നിവര്‍കൊറോണ സംബന്ധിച്ച അറിവുകള്‍ പങ്കു വയ്ക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുരുകയും ചെയ്തു.

സ്റ്റിമുലസ്പാക്കേജില്‍ വ്യക്തികള്‍ക്കു ലഭിക്കുന്ന ബെനഫിറ്റ്, ചെറുകിട വ്യവസായങ്ങളുടെ ക്ഷേമത്തിനുള്ള പേ ചെക്ക് പ്രൊട്ടക്ഷന്‍ ആക്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തത് ടാക്സ് പ്രാക്റ്റീസ് മേഖലയിലെ പ്രമുഖരും സി.പി.എ. ക്കാരുമായ ഫൊക്കാന മുന്‍ പ്രസിഡണ്ട് ഹ്യൂസ്റ്റനില്‍ നിന്നുള്ള ഡോ. ജി.കെ.പിള്ള, ഫ്ലോറിഡയില്‍ നിന്നുള്ള കിഷോര്‍ പീറ്റര്‍ എന്നിവരാണ്.

ഗ്രീന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിസകള്‍ റദ്ദാക്കിക്കൊണ്ടുള്ള പുതിയ ഇമ്മിഗ്രേഷന്‍ നിയമത്തിന്റെ നൂലാമാലകളെക്കുറിച്ച്ന്യൂജേഴ്‌സിയിലെ പ്രമുഖ അറ്റോര്‍ണി റാം ചീരത്ത്, അറ്റോര്‍ണി ബിന്ദു സഞ്ജീവ് എന്നിവര്‍ വിശദീകരിച്ചു.

ഫൊക്കാന പ്രസിഡണ്ട് മാധവന്‍ ബി. നായര്‍ സ്വാഗതം ആശംസിച്ചതോടെയാണ് കോണ്‍ഫറന്‍സ് ആരംഭിച്ചത്. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, ഫൊക്കാന മുന്‍ പ്രസിഡണ്ടും സീനിയര്‍ നേതാവുമായ പോള്‍ കറുകപ്പള്ളില്‍, കാലിഫോര്‍ണിയ ആര്‍.വി.പി ഗീത ജോര്‍ജ്, ന്യൂജേഴ്സി-പെന്‍സില്‍വാനിയ ആര്‍.വി.പി.എല്‍ദോ പോള്‍തുടങ്ങിയ നിരവധി പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കോര്‍ഡിനേറ്റര്‍മാരായ ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി, ടെക്‌സാസ് റീജിയണല്‍ വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള എന്നിവരായിരുന്നുഈ കോണ്‍ഫ്രന്‍സിന്റെ ശില്പികള്‍. ഫൊക്കാന അസ്സോസിയേറ്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്,ട്രസ്റ്റി ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍കോ. കോര്‍ഡിനേറ്റര്‍മാരായിരുന്നു. കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് നന്ദി പറഞ്ഞു.

കോറോണക്കാലത്ത് കേട്ട് തുടങ്ങിയ പ്ലാസ്മാ ട്രാന്‍സ്ഫ്യൂഷന്‍ ആണ് ആരോഗ്യ മേഖലയില്‍ ഏറ്റവും ചര്‍ച്ചയായ വിഷയം. പ്ലാസ്മ ട്രസ്ഫ്യൂഷന്‍ വഴി ഒരുപാട് ക്രിട്ടിക്കല്‍ ആയ രോഗികളെ സുഖപ്പെടുത്താമെങ്കിലും അതിനു പിന്നിലെ നൂലാമാലകളെക്കുറിച്ച് ഡോ. കലാ ഷാഹി വിവരിച്ചപ്പോള്‍ ശ്രോതാക്കള്‍ അമ്പരന്നു. റെഡ്‌ക്രോസ് മുഖന്തിരമല്ലാതെ നേരിട്ട് പ്ലാസ്മ ഡോണറ്റ് ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ കലാ ഷാഹി റെഡ് ക്രോസ് വഴി സംഭാവന ചെയ്യുന്ന പ്ലാസ്മ മറ്റുസ്‌ക്രീനിംഗ് നടത്തിയശേഷം രോഗിയ്ക്ക് ലഭ്യമാക്കാന്‍ രണ്ടു മൂന്നു ദിവസമെടുക്കുമെന്നും പറഞ്ഞു. അങ്ങനെ പ്ലാസ്മ നല്‍കാന്‍തയാറാകുന്നവരില്‍ നിന്നുപോലും രോഗികള്‍ക്ക് ആവശ്യമായ സമയത്ത് പ്ലാസ്മ ലഭ്യമാക്കാന്‍ കഴിയാതെ പോകുന്നത് നിര്‍ഭാഗ്യമാണെന്ന് മെഡിക്കല്‍ പാനല്‍ അംഗങ്ങള്‍ പറഞ്ഞു.

ചെറുകിട വിവ്യസായങ്ങളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാന്‍ കൊണ്ടുവന്ന സ്റ്റീമുലസ് പാക്കേജ് പ്രകാരമുള്ള ആദ്യ ഗഡുവായ 35 ബില്യണ്‍ ഡോളര്‍ വേറും രണ്ടു ദിവസം കൊണ്ട് വന്‍ കിട കമ്പനികള്‍ കൈക്കലാക്കയതായി കിഷോര്‍ പീറ്റര്‍ പറഞ്ഞു. പാക്കേജിലെ വിവരങ്ങള്‍വിവരം മുന്‍കൂട്ടിയറിഞ്ഞതിനാലാകാം 500 തൊഴിലാളികള്‍ വരെയുള്ള കമ്പനികള്‍ ഭൂരിഭാഗവും തുകയും വാങ്ങിയെടുത്തു. വളരെ ചെറിയ വ്യവസായങ്ങള്‍ നടത്തുന്നവരുടെ അപേക്ഷകള്‍ ഫണ്ട് ലഭ്യതക്കുറവുമൂലം പെന്‍ഡിങ്ങിലാണെന്നും കിഷോര്‍ പീറ്ററും ജി.കെ. പിള്ളയും പറഞ്ഞു.

പ്രസിഡണ്ട് ട്രമ്പ് ഒപ്പുവച്ച ഇമ്മിഗ്രേഷന്‍ ഭേദഗതി ബില്‍ രണ്ടുമാസത്തേക്കാണെങ്കിലും കൊറോണക്കാലം കഴിഞ്ഞാലും തുടരാന്‍ സാധ്യതയുണ്ടെന്ന് അറ്റോര്‍ണി റാം ചീരത്ത് പറഞ്ഞു. നിലവില്‍ ഫയല്‍ ചെയതിരിക്കുന്നവര്‍ക്കോ ഗ്രീകാര്‍ഡ് കൈയില്‍ ഉള്ളവര്‍ക്കോ ഈ ഭദഗതി ബാധകമായിരിക്കില്ല. ഗ്രീന്‍ കാര്‍ഡ് കിട്ടി നാട്ടില്‍ പോയിട്ട് മടങ്ങി വരാന്‍ കഴിയാത്തതുമൂലം കാലാവധി കഴിഞ്ഞവര്‍, അവരുടെ മടക്ക യാത്രയില്‍ ഫൊര്‍ഗിവ്‌നെസ് ലഭ്യമായിരിക്കും. കഴിയുമെങ്കില്‍ ന്യൂയോര്‍ക്ക് വഴി വരുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക