Image

ഭീഷ്മ പിതാമഹന്റെ പിന്നില്‍ 'കൂളര്‍' കണ്ടുപിടിച്ച് ആരാധകര്‍: 'മഹാഭാരത'ത്തിന് ട്രോള്‍വര്‍ഷം

Published on 25 April, 2020
ഭീഷ്മ പിതാമഹന്റെ പിന്നില്‍ 'കൂളര്‍' കണ്ടുപിടിച്ച് ആരാധകര്‍: 'മഹാഭാരത'ത്തിന് ട്രോള്‍വര്‍ഷം

രാജ്യം ലോക്ക്ഡൗണിലായതോടെ ജനങ്ങളെ വീട്ടില്‍ തന്നെയിരുത്താനുള്ള മാര്‍ഗ്ഗമെന്നോണം ഇതിഹാസ പരമ്പരകളെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പുന:സംപ്രേക്ഷണത്തിന് എത്തിച്ചിരിക്കുകയാണ്. മഹാഭാരതവും രാമായണവുമൊക്കെ ഇന്നത്തെ തലമുറയിലുള്ളവര്‍ക്ക് പുതിയ അനുഭവമാണ്. ബി.ആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലിന്റെ ട്രോളുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഭീഷ്മ പിതാമഹന്‍ 20-ാം നൂറ്റാണ്ടില്‍ ഉപയോഗിക്കുന്ന എയര്‍ കൂളര്‍ ഉപയോഗിക്കുന്നതാണ് ആരാധകര്‍ ട്രോളാക്കിയത്. നടന്‍ മുകേഷ് ഖന്നയുടെ കഥാപാത്രമായ ഭീഷ്മ പിതാമഹന്‍ ഇരിക്കുന്നതിന്റെ പിന്നിലായിട്ടാണ് ആരാധകര്‍ കൂളര്‍ ഇരിക്കുന്നത് കണ്ടുപിടിച്ചത്. എന്നാല്‍ മറ്റൊരു വിഭാഗം പറയുന്നത് അത് കൂളറല്ല പകരം പുറകിലുള്ള തൂണിന്റെ ഡിസൈനാണെന്നാണ്.

ചിത്രം പകുതി വെട്ടിയാണ് കാണിക്കുന്നതെന്നും മുഴുവന്‍ കണ്ടാല്‍ മനസിലാകുമെന്നുമാണ് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്. ആവശ്യമില്ലാതെ ട്രോളുകള്‍ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും ചിന്തിക്കാതെ എല്ലാത്തിലും കുറ്റം കണ്ടുപിടിക്കുകയാണ് ഇപ്പോള്‍ ആളുകളുടെ പ്രധാന പണിയെന്നും പലരും ഇതിന് കമന്റ് ചെയ്യുന്നുണ്ട്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക