Image

കൊറോണ വൈറസ് സൃഷ്ടിയല്ല, സ്വാഭാവികമെന്ന് ലോകാരോഗ്യ സംഘടന

Published on 25 April, 2020
കൊറോണ വൈറസ് സൃഷ്ടിയല്ല, സ്വാഭാവികമെന്ന് ലോകാരോഗ്യ സംഘടന
ഇതുവരെ ലഭ്യമായ തെളിവുകള്‍ അനുസരിച്ച് നോവല്‍ കൊറോണ വൈറസ് സ്വാഭാവികമായി മൃഗങ്ങളില്‍ ഉണ്ടായതാണെന്നും കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ലബോറട്ടറിയില്‍ നിര്‍മിച്ചതാണെന്നതിനു തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ SARS Cov-2 ന്റെ ജനിതക ശ്രേണി മനസിലാക്കാന്‍ ശ്രമിച്ച ഗവേഷകര്‍ക്കാര്‍ക്കും കഴിഞ്ഞില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഇത് ഒരു നിര്‍മിത വൈറസ് ആയിരുന്നെങ്കില്‍ അറിയപ്പെടുന്ന ഘടകങ്ങളുടെ മിശ്രണം ഇതിന്റെ ജനിതക ശ്രേണി (genetic sequence) യില്‍ വന്നേനെ. ഇത് അങ്ങനെയല്ല.ജനുവരി ആദ്യമാണ് കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ഇതിന്റെ ജനിതക ശ്രേണി പരസ്യമായി പങ്കു വയ്ക്കപ്പെട്ടത് ജനുവരി 11 12 നാണ്. രാഗം ബാധിച്ച മനുഷ്യരില്‍ നിന്നു നോവല്‍ കൊറോണ വൈറസിന്റെ പൂര്‍ണ ജനിതക ശ്രേണി വേര്‍തിരിച്ചു. ചൈനയിലെയും ലോകത്തിലെ എല്ലായിടങ്ങളിലെയും ആളുകളില്‍ നിന്നും മറ്റു നിരവധി വൈറസുകളുടെയും ജനിതക ശ്രേണിയും വേര്‍തിരിച്ചു. ഇതില്‍ നിന്നും നോവല്‍ കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നും പാരിസ്ഥിതികമായി (ecological)ഉത്ഭവിച്ചതാണെന്നു&ിയുെ; കണ്ടു.

കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നുണ്ടായതാണെന്നാണ് ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്. അതായത് മൃഗങ്ങളില്‍ ഈ വൈറസ് സാധാരണയായി ഉണ്ട്.  എന്നാല്‍ ഇതിനെ മനുഷ്യരിലേക്ക് പകര്‍ത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട ഈ മഹാ വ്യാധിയുടെ ഉറവിടം മനസിലാക്കാനുള്ള അന്വേഷണങ്ങള്‍ പലതും ഇപ്പോഴും പാതിവഴിയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക