Image

ചന്ദ്രശേഖരന്‍ വധം: അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകണമെന്ന് വി.എസ്

Published on 24 May, 2012
ചന്ദ്രശേഖരന്‍ വധം: അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകണമെന്ന് വി.എസ്
തിരുവനന്തപുരം: ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിനെതിരേ വീണ്ടും വി.എസ് അച്യുതാനന്ദന്റെ ഒളിയമ്പ്. അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകുകയാണ് വേണ്ടതെന്നും അല്ലാതെ അന്വേഷണം തടസപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും വി.എസ് പ്രതികരിച്ചു. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ അറസ്റിലായതോടെ സിപിഎം പ്രത്യക്ഷ പ്രതിഷേധവുമായി ഇറങ്ങിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്. പോലീസ് നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും അതില്‍ ലാഘവം കാണിച്ചാല്‍ അപ്പോള്‍ അഭിപ്രായം പറയുമെന്നും വി.എസ് വ്യക്തമാക്കി. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന തന്റെ ഹര്‍ജി തള്ളിയ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ലഭിച്ചാല്‍ മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്നും വി.എസ് പറഞ്ഞു. കോടതി വഴി പോയതിന്റെ ഫലമായിട്ടാണ് ബാലകൃഷ്ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കാനിടയായതെന്നും വി.എസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക