Image

അറിവിനായി പൊരുതാം (കവിത: പ്രേമാനന്ദന്‍ കടങ്ങോട് )

പ്രേമാനന്ദന്‍ കടങ്ങോട് Published on 25 April, 2020
 അറിവിനായി പൊരുതാം (കവിത: പ്രേമാനന്ദന്‍ കടങ്ങോട് )
ഉത്തരമറിയാതെ
വലഞ്ഞീടുന്നു 
നമ്മളിന്നും,  ഈ 
പരിഭ്രമത്തിന്‍ 
നാളുകള്‍ക്കിനി 
എന്നാണൊരു 
മോചനം 

പതറുന്ന 
മനസ്സുമായി 
നമ്മളൊന്നു  
പുറത്തിറങ്ങിയാല്‍ 
കാണാം നമ്മുക്ക് 
കടയുടെ മുന്നില്‍ 
പലയിടത്തുമിപ്പോഴും 
പലരെയുമങ്ങിനെ 
ഒന്നുമറിയില്ലെന്ന 
ഭാവവുമായി,  പിന്നെ 
മാസ്‌ക്കില്ലാതെ 
വേണ്ടത്ര ദൂരം 
പാലിക്കാതടുത്തു 
വന്നീടുന്നതും 

ഇനിയെങ്ങിനെ 
കേഴണമിത്തരം 
ജനങ്ങളോടെന്ന് 
ചിന്തിക്കാതെ 
തരംകിട്ടിയാല്‍ 
തരത്തിനു നാലു 
വാക്ക് പറയാതെ 
വിടരുതവരെ 

നമ്മുടെ 
വാക്കിനെന്തു 
വിലയെന്നോര്‍ക്കാതെ 
വെറുമൊരറിവിനായി 
പൊരുതാം നമുക്കും 
 ഈ യുദ്ധകളത്തില്‍ 
വിജയത്തിനായി

 അറിവിനായി പൊരുതാം (കവിത: പ്രേമാനന്ദന്‍ കടങ്ങോട് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക