ലോക് ഡൗൺ കാലത്ത് കരുതലും കാരുണ്യവും നിറച്ച ഗാനവുമായ് കമൽ ഹാസൻ എത്തിയിരിക്കുന്നു. രചനയും സംവിധാനവും കമൽ തന്നെ.കമല്‍ഹാസന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജിബ്രാൻ ആണ്. കൊവിഡ് കാലത്തെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രിയപ്പെട്ട ഗായകൻ ശങ്കര്‍ മഹാദേവൻ ഉള്‍പ്പടെയുള്ളവര്‍ പാടിയിട്ടുണ്ട്. നമ്മൾ പ്രപഞ്ചത്തിലെ ഒരു പൊടിപടലമാണെന്ന് കമൽ ഹാസന്റെ വരികൾ ഓർമ്മിപ്പിക്കുന്നു.പക്ഷേ, ദയയും സ്നേഹവും കാണിക്കാനുള്ള നമ്മുടെ കഴിവ് ലോകത്തേക്കാൾ വലുതാണ് എന്നും കമല്‍ഹാസൻ വരികളിലൂടെ പറയുന്നു.