Image

നന്ദി രേഷ്മാ.. എന്റെ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ച്ചകളില്‍ നീയെന്നെ പൊന്നുപോലെ നോക്കി

Published on 24 April, 2020
നന്ദി രേഷ്മാ.. എന്റെ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ച്ചകളില്‍ നീയെന്നെ പൊന്നുപോലെ നോക്കി


ലോക്ഡൗണിനിടയില്‍ മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് നടന്‍ അപ്പാനി ശരത്. പ്രിയ പത്നി രേഷ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു.  'നമ്മള്‍ ഇന്ന് വിവാഹവാര്‍ഷിക ആഘോഷിക്കുകയാണ്. എനിക്കേറ്റവും പ്രിയപ്പെട്ടവളായി മാറിയതിന് നന്ദി രേഷ്മാ.. എന്റെ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ച്ചകളില്‍ നീയെന്നെ പൊന്നുപോലെ നോക്കി.. ഇത്രയും നല്ലൊരു ജീവിത പങ്കാളിയെ എനിക്കു നല്‍കിയതിന് ദൈവത്തോടും നന്ദി...'

2017ലാണ് ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. അതേവര്‍ഷമാണ് നടന്‍ അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വെളിപാടിന്റെ പുസ്തകം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സണ്ടക്കോഴി 2 തുടങ്ങി പന്ത്രണ്ടോളം സിനിമകളിലും ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസില്‍ 
അഭിനയിച്ചു. നാടകത്തില്‍ സജീവമായ താരം സിനിമയിലെത്തിയ ശേഷമാണ് വിവാഹിതനാവുന്നത്. 

2018ലെ പ്രളയത്തിനിടെയാണ് ഇവര്‍ക്ക് കുഞ്ഞു ജനിക്കുന്നത്. പ്രളയ
ത്തിനിടെയാണ് ഇവര്‍ക്ക് കുഞ്ഞു ജനിക്കുന്നത്. പ്രളയ ജലം താണ്ടിയെത്തിയ തന്റെ കുഞ്ഞിന് 'അവന്തിക ശരത്' എന്നാണ് ശരത് പേരിട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക