Image

ഏതൊരു വധുവിനെയും പോലെ ആ നിമിഷം ഞാനും കരഞ്ഞു; ഓര്‍മകള്‍ പങ്കുവച്ച് കനിഹ

Published on 24 April, 2020
ഏതൊരു വധുവിനെയും പോലെ ആ നിമിഷം ഞാനും കരഞ്ഞു; ഓര്‍മകള്‍ പങ്കുവച്ച് കനിഹ

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ആരാധകരുള്ള നടിയാണ് കനിഹ. വിവാഹശേഷവും സിനിമയില്‍ സജീവമാണ് കനിഹ. സോഷ്യല്‍ മീഡിയയിലും തന്റെ വിശേഷങ്ങള്‍ എപ്പോഴും കനിഹ പങ്കുവെയ്ക്കാറുണ്ട്. മമ്മൂട്ടി നായകനായ മാമാങ്കത്തിലാണ് കനിഹ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കനിഹ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. തന്റെ വിവാഹ ആല്‍ബത്തിലെ ചിത്രമാണ് താരം പങ്കുവെച്ചത്.

' ആല്‍ബം മറിച്ച് നോക്കിയിരുന്നപ്പോള്‍ മണിക്കൂറുകള്‍ കടന്നു പോയി. ഓരോ പേജും മറിച്ചു നോക്കുമ്പോള്‍ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല. കാരണം ഓരോന്നും ഓര്‍മ്മകളുടെ കെട്ടഴിച്ചു വിടുന്നു. ഇതാണ് എന്റെ പ്രിയപ്പെട്ട നിമിഷങ്ങളില്‍ ചിലത്. അതേ ഏതൊരു കല്യാണ പെണ്ണിനേയും പോലെ അദ്ദേഹമെന്റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ഞാനും കരഞ്ഞു. അത് വികാരനിര്‍ഭരമായ നിമിഷമായിരുന്നു'' - ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ കുറിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക