Image

കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

Published on 24 April, 2020
 കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരണമടഞ്ഞു. ചെങ്ങന്നൂര്‍ കല്ലിശ്ശേരി മുളംപള്ളില്‍ വര്‍ക്കി വര്‍ഗീസിന്റെ (തന്പി) മകളും തിരുവല്ല താമരവേലില്‍ ഡെറിയുടെ ഭാര്യയുമായ ജീന്‍ ഡെറി സാമുവേല്‍ (40) ആണു അസുഖത്തെ ഇന്നലെ മരണമടഞ്ഞത്.

പേശീ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പത്തുദിവസം മുന്പ് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ ഡിസ്ചാര്‍ജ്ജ് ആയതിനുശേഷം സാല്‍മിയയിലെ വീട്ടില്‍ കഴിയുകയായിരുന്നു. ഇന്നലെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലിയാന്‍, ഏഡന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക