Image

കുവൈത്തില്‍ 11 നഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധ

Published on 24 April, 2020
 കുവൈത്തില്‍ 11 നഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധ

കുവൈത്ത് സിറ്റി: മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലിലെ പതിനൊന്ന് വിദേശി നഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. മഹാബള്ളയിലാണ് ഇവര്‍ താമസിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിക്കുന്നത് മെഡിക്കല്‍ രംഗത്ത് കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്.

അതോടപ്പം ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഓഡിറ്റര്‍മാരുടെ ലബോറട്ടറി പരിശോധനയില്‍ 22 ലേറെ പേര്‍ക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍ തുടങ്ങി ശൂചികരണ തൊഴിലാളികള്‍ വരെ ഓരോ ദിവസവും ഏറെ ഭയത്തോടെയാണ് ജോലിക്ക് ഹാജരാകുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക