Image

സ്വകാര്യസ്ഥാപനങ്ങള്‍ക്ക്ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് അനുമതി

Published on 24 April, 2020
സ്വകാര്യസ്ഥാപനങ്ങള്‍ക്ക്ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് അനുമതി
കുവൈത്ത് സിറ്റി : സ്വകാര്യസ്ഥാനപങ്ങള്‍ക്ക് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് നിബന്ധനയോടെ അനുമതി നല്‍കിയതായും ഇതിനായി തൊഴിലാളി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 28 ല്‍ ഭേദഗതി വരുത്താന്‍ കുവൈറ്റ് സര്‍ക്കാര്‍ ആലോചിക്കുന്നതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യസ്ഥാനപങ്ങള്‍ക്ക് ജീവനക്കാരെ പിരിച്ചുവിടുന്നതിനും ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും നിര്‍ബന്ധിത അവധി നല്‍കുന്നതിനും അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ഥാപനങ്ങള്‍ രംഗത്ത് വന്നിരുന്നു. പുതിയ നിര്‍ദ്ദേശമനുസരിച്ച് തൊഴിലുടമകള്‍ക്ക് തൊഴിലാളിയുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ ശമ്പളത്തില്‍ ഏറ്റകുറച്ചില്‍ വരുത്തുവാന്‍ കഴിയുകയുള്ളൂ. പൊതു നിയമത്തിന് വിരുദ്ധമാവുകയാണെങ്കില്‍ കോടതികളിലൂടെ തൊഴിലാളികള്‍ക്ക് കരാര്‍ റദ്ദാക്കുവാന്‍ സാധിക്കും. കൊറോണ വൈറസ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ മിക്ക സ്ഥാപനങ്ങളും സാമ്പത്തികമായ പ്രതിസന്ധിയിലാണുള്ളത്. ഗള്‍ഫ് മേഖല മുഴുവന്‍ സാമ്പത്തിക അസ്ഥിരത തുടരുന്നതായാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കടകള്‍ അടച്ചിടുകയും ബസുകളും ടാക്സിയും നിര്‍ത്തുകയും ചെയ്തതോടെ നിരവധി പേരാണ് ജോലിയില്ലാതെ ദുരിതത്തിലായത്.

അതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്കു ജോലി നഷ്ടപ്പെട്ടു തുടങ്ങി.വ്യോമയാനം, വിനോദസഞ്ചാരം മുതല്‍ നിര്‍മാണമേഖലയില്‍ വരെ പിരിച്ചുവിടീലും വേതനം വെട്ടിക്കുറയ്ക്കുന്നതും വെല്ലുവിളിയാണ്. വരും മാസങ്ങളില്‍ കൂടുതല്‍ പേരുടെ ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ റിക്രൂട്മെന്റുകള്‍ നടക്കാത്തതും ജോലി നഷ്ടപ്പെട്ടവര്‍ക്കു തിരിച്ചടിയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക