Image

കോവിഡ് കാലത്ത് അസോസിയേഷനുകള്‍ക്ക് മാതൃകയായി 'മാന്‍' അസോസിയേഷന്‍

Published on 24 April, 2020
കോവിഡ് കാലത്ത് അസോസിയേഷനുകള്‍ക്ക് മാതൃകയായി 'മാന്‍' അസോസിയേഷന്‍

ന്യൂകാസില്‍: കോവിഡ് കാലത്തു ബ്രിട്ടനിലെ മലയാളി അസോസിയേഷനുകള്‍ക്ക് മാതൃകയായി ന്യൂകാസിലിലെ 'മാന്‍' അസോസിയേഷന്‍ . ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാതുവാനോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാനോ ബുദ്ധിമുട്ടുന്ന നോര്‍ത്ത് ന്യൂകാസിലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഉള്ളവരെ സഹായിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിന്റെ അഭ്യര്‍ഥന പ്രകാരം ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുകയും ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തതിനു പിന്നാലെ അസോസിയേഷനില്‍ അംഗങ്ങളായ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി അരിയും , പലവ്യഞ്ജനങ്ങളും ഉള്‍പ്പടെ ഉള്ള പ്രത്യേക കിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്തു.

അരി ഉള്‍പ്പടെ ഉള്ള കേരളീയ ഭക്ഷണം തയാറാക്കുന്നതിനുവേണ്ട സാധനങ്ങളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സമയത്തു പ്രത്യേക താല്‍പ്പര്യം എടുത്തു ന്യൂകാസിലിലെ മലയാളികള്‍ക്കായി സാധന സാമഗ്രികള്‍ എത്തിച്ചിരുന്നു. ഭക്ഷണമോ, അത്യാവശ്യ സഹായങ്ങളോ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഉള്ള നോര്‍ത്ത് ഈസ്റ്റില്‍ താമസിക്കുന്ന മലയാളികള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ യുക്മ ഹെല്പ് ഡസ്‌കിനെയോ മാന്‍ അസോസിയേഷന്‍ ഭാരവാഹികളെയോ സമീപിക്കാവുന്നതാണ് . മാന്‍ അസോസിയേഷന്‍ ഗവര്‍ണര്‍ ജനറല്‍ ഷിബു മാത്യു എട്ടുകാട്ടില്‍ , ബിനു കിഴക്കയില്‍ എന്നിവരാണ് കിറ്റുകള്‍ വീടുകളില്‍ എത്തിച്ചത്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക