Image

ബ്രസല്‍സ് ഓപ്പണ്‍: സാനിയ സഖ്യം ഫൈനലില്‍

Published on 24 May, 2012
ബ്രസല്‍സ് ഓപ്പണ്‍: സാനിയ സഖ്യം ഫൈനലില്‍
ബ്രസല്‍സ്: ഇന്ത്യയുടെ സാനിയ മിര്‍സ- അമേരിക്കയുടെ ബെതേന്‍ മറ്റെക് സാന്‍ഡ് സഖ്യം ബ്രസല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഓസ്ട്രേലിയന്‍ ജോഡിയായ സെസി ഡെല്ലകോവ- അനസ്താസിയ- റോഡിയോനോവ കൂട്ടുകെട്ടിനെയാണ് സെമിയില്‍ സാനിയ സഖ്യം പരാജയപ്പെടുത്തിയത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സാനിയ സഖ്യം ഓസീസ് കൂട്ടുകെട്ടിനെ കെട്ടുകെട്ടിച്ചത്. സ്കോര്‍: 6-3, 4-6, 10-5. ബ്രസല്‍സ് ഓപ്പണ്‍ ഫൈനലില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം രണ്ടാമത്തെ ഡബിള്‍സ് കിരീടത്തില്‍ മുത്തമിടാന്‍ സാനിയക്കു കഴിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക