Image

അഫ്രീദിയ്ക്കു ശിക്ഷ; യുഎസിന്റെ പ്രതിഷേധം പാക്കിസ്ഥാന്‍ തള്ളി

Published on 24 May, 2012
അഫ്രീദിയ്ക്കു ശിക്ഷ; യുഎസിന്റെ പ്രതിഷേധം പാക്കിസ്ഥാന്‍ തള്ളി
ഇസ്ലാബാമാദ്: ഉസാമ ബിന്‍ലാദനെ കണ്െടത്താന്‍ സഹായിച്ച പാക് ഡോക്ടര്‍ അഫ്രീദിയെ 33 വര്‍ഷം തടവിനു ശിക്ഷിച്ച പാക് ഗോത്രവര്‍ഗക്കോടതിയുടെ നടപടിയില്‍ യുഎസ് അമര്‍ഷം പ്രകടിപ്പിച്ചു. എന്നാല്‍ യുഎസിന്റെ പ്രതിഷേധം പാക്കിസ്ഥാന്‍ തള്ളി. പാക് കോടതി നിയമവും രാജ്യത്തിന്റെ ഭരണഘടനയും അനുസരിച്ചാണ് അഫ്രീദിയെ ശിക്ഷിച്ചതെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഭരണഘടനപരമായ അധികാരങ്ങളും സ്വതന്ത്ര നിയമനടപടികളും ഇരുരാജ്യങ്ങളും പരസ്പരം മാനിക്കാന്‍ തയാറാവണമെന്നും ഔദ്യോഗിക വക്താവ് മൊസം അലിഖാന്‍ അഭിപ്രായപ്പെട്ടു. അതേസമയം, അഫ്രീദിക്കെതിരെയുള്ള നടപടി അന്യായവും അനാവശ്യവുമാണെന്നായിരുന്നു യുഎസ് സ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ളിന്റണ്‍ അഭിപ്രായപ്പെട്ടത്. അഫ്രീദിയെ ശിക്ഷിച്ച നടപടി യുഎസ്-പാക് ബന്ധം കൂടുതല്‍ വഷളാക്കാനിടയാക്കുമെന്നു സൂചനയുണ്ട്. അഫ്രീദിക്കു മാപ്പുകൊടുക്കണമെന്നു യുഎസ് സെനറ്റര്‍മാരായ ജോണ്‍മക്കെയിന്‍, കാള്‍ലെവിന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പാക് സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക