Image

ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു

Published on 24 April, 2020
ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു

അകാലത്തില്‍ അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയുടെ ധനസഹായമാണ് അനുവദിച്ചത്. കുടുംബത്തിന്റെ ദയനീയ സ്ഥിതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം നല്‍കാന്‍ തിരുമാനിച്ചതെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു.


20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കോമഡി സ്റ്റേജിലൂടെ ശ്രദ്ധേയമായ താരത്തിന്റെ നാലുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ സ്ഥിതി മനസിലാക്കിയാണ് സര്‍ക്കാരിന്റെ ധനസഹായം. ആറ് വര്‍ഷമായി ഭാര്യ രോഗ ബാധിതയായി കിടപ്പിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക