Image

ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു

Published on 24 April, 2020
 ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു
അമ്മാൻ: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജോർഡൻ സർക്കാർ ഏർപെടുത്തിയ കർഫ്യൂവിനെത്തുടർന്ന്  മുടങ്ങിയ ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. വാദി റമ്മിലാണ്​ പൃഥ്വിരാജ്​ സുകുമാരൻ നായകനായെത്തുന്ന സിനിമയുടെ ഷൂട്ടിങ്​ പുരോഗമിക്കുന്നത്​. 
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജോർഡൻ ഷെഡ്യൂൾ പൂർത്തിയായ ശേഷം മാത്രമാകും സംഘം ഇന്ത്യയിലേക്ക്​ മടങ്ങുന്നത്​. ഇക്കാര്യത്തിൽ ഔദ്യോഗിക സ്​ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക