image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഡോക്ടര്‍ ടി.എം.തോമസിനു പ്രണാമം (പി.റ്റി. തോമസ് )

EMALAYALEE SPECIAL 24-Apr-2020 പി.റ്റി. തോമസ്
EMALAYALEE SPECIAL 24-Apr-2020
പി.റ്റി. തോമസ്
Share
image
മലങ്കര മാര്‍ത്തോമാ സുറിയാനി സഭ അമേരിക്കയില്‍ തുടക്കം കുറിക്കുന്നതിനു നിര്‍ണായക പങ്കു വഹിക്കുകയും ആ സഭയെ പരിപോഷിപ്പിക്കുകയും ചെയ്ത, കുടുംബാങ്ങള്‍ക്ക്  കുഞ്ഞപ്പിച്ചായനും സ്‌നേഹിതര്‍ക്കു തോമസ് സാറും ആയ ഡോക്ടര്‍ ടി.എം.തോമസ്  (86 )താന്‍ പ്രിയം വച്ച കര്ത്താവിന്റെ സന്നിധിയില്‍  ഏപ്രില്‍ മാസം 21 ചൊവ്വാഴ്ച വെളുപ്പിനെ  ചേര്‍ക്കപ്പെട്ടു. 22 ബുധനാഴ്ച ZOOM  വഴി മാര്‍ത്തോമാ സഭയുടെ നിശ്ചിത ഒന്നും രണ്ടും ആരാധനയും അനുശോചന സമ്മേളനവും നടത്തി.  23 വ്യാഴഴ്ച്ച മൂന്നാം ആരാധനയും സംസ്‌കാര ശുശ്രുഷയും നടന്നു.
1933 ആഗസ്റ്റ് 20ന് കുരിയന്നൂര്‍ താന്നിക്കപ്പുറത്തൂട് കുടുംബത്തില്‍ ജനിച്ച ഡോക്ടര്‍ തോമസ് പ്രാഥമിക വിദ്യഭാസത്തിനു ശേക്ഷം കോഴഞ്ചേരി സെന്റ് തോമസ് ഹൈ സ്‌കൂളില്‍ നിന്നും ഹൈ സ്‌കൂള്‍ വിദ്യാഭാസവും ചങ്ങനാശേരി S B കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്  വിദ്യഭാസവും കരസ്ഥമാക്കി. തലശ്ശേരി ബര്‍ണര്‍  കോളേജില്‍  നിന്നും ബി. എഡ്ഡും  മദ്രാസ്  വെസ്റ്റേണ്‍ ട്രെയിനിങ് കോളേജില്‍ നിന്നും എം. എഡ്ഡും കരസ്ഥമാക്കി. പെരുമ്പാവൂര്‍ ആശ്രം ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അന്തരിച്ച സക്കറിയാസ് മാര്‍ തെയോഫിലസ് തിരുമേനിയും പി.ഡി.ജോഷുവ സാറും തോമസ് സാറിന്റെ സഹ അധ്യാപകനായിരുന്നു.  

1963 ല്‍ ഉപരിപഠനത്തിനായി അമേരിക്കയില്‍ വന്നു. Vermont Putney Graduate School  ല്‍ പഠിച്ചതിനു ശേക്ഷം, ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍  Phd ക്കു ചേര്‍ന്നു. അതേ സമയം  സ്പ്രിങ്ഫീല്‍ഡ് കോളേജില്‍ അധ്യാപന ജോലിയില്‍ പ്രവേശിച്ചു. 1968 ല്‍ ഡോക്ടറേറ്റ് നേടിയതിനു ശേക്ഷം ബ്രിഡ്ജ്‌പോര്‍ട് യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപനം തുടര്‍ന്നു. ഏകദേശം 40 വര്‍ഷത്തെ അധ്യാപനത്തിനു ശേക്ഷം റോക്ലാന്‍ഡ് കൗണ്ടി, ന്യൂ യോര്‍ക്കില്‍ വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു.

image
image
അമേരിക്കയിലെ മാര്‍ത്തോമ സഭയുടെ രൂപീകരണത്തിലും  വളര്‍ച്ചയിലും നിര്‍ണായക പങ്കു വഹിച്ചു. അമേരിക്ക ഒരു ക്രിസ്തിയ രാജ്യം ആണെന്നും, അമേരിക്കയിലുള്ള  മാര്‍ത്തോമാ  വിശ്വാസികള്‍ ഏതെങ്കലിലും പള്ളികളില്‍ പോയാല്‍ മതിയെന്നും ആയിരുന്നു സഭയുടെ നിലപാട്.   അതു പോരാന്നും മാര്‍ത്തോമ്മാക്കാരുടെ സംസ്‌കാരവും ആരാധനാ രീതിയും ഭാഷയും  ഇവിടെയുള്ള പള്ളികളിലെ ആരാധനാ രീതിയില്‍ നിന്നും ഭാഷയില്‍ നിന്നും  വ്യത്യസ്തം ആണെന്നും  തങ്ങളുടെ ഭാഷയില്‍ മാര്‍ത്തോമാ ആരാധനയില്‍ പങ്കെടുക്കാത്തതിന്റെ ആവശ്യകതെയെ സഭാ നേതൃത്തത്തിനെ മനസ്സിലാക്കുന്നതിനു ഡോക്ടര്‍ തോമസ് നിര്‍ണായക പങ്ക് വഹിച്ചു. 

1972 ല്‍ ന്യൂയോര്‍ക് Queensല്‍  ഉള്ള Lutheran Church ല്‍ ഡോക്ടര്‍  റ്റി. എം. തോമസ്, ജോസഫ് മട്ടക്കല്‍, ജോര്‍ജ് കുരിയന്‍, മാമ്മന്‍ സി ജേക്കബ്, പി.കെ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലയാളം ആരാധന ആരംഭിച്ചു. 1973 ല്‍ CSI  അംഗങ്ങളെ ഉള്‍പ്പെടുത്തി മാര്‍ത്തോമാ- CSI  കോണ്‍ഗ്രിഗേഷന്‍ രൂപീകരിക്കുകയും ഡോക്ടര്‍ തോമസ് അതിന്റെ ആദ്യത്തെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കയും ചെയ്തു.  മാര്‍ത്തോമാ  CSI ആരാധന നടത്തിയിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ അതു തുടന്നു കൊണ്ടുപോകുവാന്‍ സാധിച്ചില്ല. 1975 ല്‍ ഡോക്ടര്‍ തോമസ് കേരളത്തില്‍ ചെന്ന് ഒരു മാര്‍ത്തോമാ കോണ്ഗ്രിഗേഷന്റെ അനിവാര്യത്തെ കുറിച്ച് സഭാ നേതൃത്വത്തെ മനസ്സിലാക്കുകയും 1976 ല്‍ യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രപ്പോലീത്തയുടെ കല്‍പ്പന പ്രാകാരം അമേരിക്കയിലെ ആദ്യത്തെ മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക് എന്ന പേരില്‍ നിലവില്‍ വരികയും ചെയ്തു.  ഡോക്ടര്‍ തോമസ് ആദ്യത്തെ വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ചു. അമേരിക്കയില്‍ മാര്‍ത്തോമ്മാക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്ക്കിനെ 4 ഇടവകകളായി വിഭവിച്ചതില്‍ ഒന്നാണ് സൈന്റ്‌റ് തോമസ് മാര്‍ത്തോമാ ഇടവക. പ്രസ്തുത ഇടവകയുടെ വൈസ് പ്രസിഡന്റ്, അല്‍മായ ശുശ്രൂഷകന്‍, സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍, കൈസ്ഥാന സമതി അംഗം, ക്ലാര്‍ക്‌സ്ടൗണ്‍ പ്രോപ്പര്‍ട്ടി കമ്മിറ്റി അംഗം, ഫാമിലി കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് തുടങ്ങി അനവധി തുറകളില്‍ സേവനം അനുഷ്ഠിച്ചു.    

മാര്‍ത്തോമാ സഭയുടെ ഭദ്രാസനത്തിന്റെ തുടക്കത്തിനും വളര്‍ച്ചക്കും നിര്‍ണായക പങ്കു വഹിച്ചു. സൈന്റ്‌റ് തോമസ് മാര്‍ത്തോമാ ഇടവകയേയും , ഭദ്രാസന സണ്‍ഡേ സ്‌കൂളിനെയും ഭദ്രാസന അസ്സംബ്ലിയില്‍ പ്രതിധാനം ചെയ്തു. ഭദ്രാസനത്തിലെ സണ്‍ഡേ  സ്‌കൂളുകളുടെ കരിക്കുലം എഴുതുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുകയും അതിന്റെ കണ്‍വീനര്‍ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു.

മാര്‍ത്തോമ്മാ സഭയില്‍ നിന്നും അമേരിക്കയില്‍ വിസിറ്റ് ചെയ്തിട്ടുള്ള മിക്കവാറും എല്ലാ അച്ചന്മാരും തിരുമേനിമാരും ഡോക്ടര്‍ തോമസിന്റെ ആതിഥേയം സ്വീകരിച്ചിട്ടുള്ളവരാണ്. പലര്‍ക്കും അമേരിക്കയില്‍ പഠിക്കുന്നതിനും അതിനു സ്‌കോളര്‍ഷിപ് തയ്യാറാക്കുന്നതിലും സഹായിച്ചിട്ടുണ്ട്. മാര്‍ത്തോമ്മാ സഭയുടെ ആദി മുതല്‍ ഉള്ള എല്ലാ ഫാമിലി കോണ്‍ഫെറെന്‍സുകളില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. മാര്‍ത്തോമാ സ്റ്റുഡന്റ് കോണ്‍ഫറന്‍സ്, ജൂനിയര്‍ സീനിയര്‍ കോണ്‍ഫറന്‍സ്, ടീച്ചേര്‍സ് കോണ്‍ഫറന്‍സ് മുതലായി പല സമ്മേളനങ്ങളുടെയും തുടക്കത്തിന് ഡോക്ടര്‍ തോമസിന്റെ ദീര്‍ഘ ദൃഷ്ടി         കാരണഭൂതമായിട്ടുണ്ട്.

സഭയില്‍ മാത്രമല്ല സമൂഹത്തിലും ഡോക്ടര്‍ തോമസിന്റെ സേവനം വളരെ വില്ലപ്പെട്ടതായിരുന്നു. കേരളത്തില്‍ നിര്‍ധനരെ സഹായിക്കുവാന്‍ എല്ലാ ജോലിക്കാര്‍ക്കും അതിന്റെ ഉടമസ്ഥാവകാശം കൊടുത്തുകൊണ്ട് ഒരു ഇന്‍ഡസ്ടറി നടത്തിയിരുന്നു.വിദ്യാഭാസ രംഗത്തും ബ്രിഡ്ജ്‌പോര്‍ട് യൂണിവേഴ്‌സിറ്റിയുടെ വളര്‍ച്ചയ്ക്കും സാമ്പത്തിക ശേഷിക്കും വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. 
അനേകം  വിദ്യഭാസ കോണ്‍ഫെറെന്‍സുകളില്‍ നേതൃത്വം കൊടുത്തിട്ടുണ്ട്. ഒരു നല്ല പ്രാസംഗികനും എഴുത്തുകാരനും ആയിരുന്നു. Joyful Vocation of a Teacher, In the Beginning, Images of a man, Kerala  Immigrants  in America       തുടങ്ങിയവ സാറിന്റെ കൃതികള്‍ ആണ്.

ഭാര്യ ശ്രിമതി അന്നമ്മ തോമസ് (ലീലാമ്മ) 2018 ജൂണില്‍ ഈ ലോകത്തോട് യാത്രാ പറഞ്ഞു. സാറിന്റെ ആവശ്യത്തില്‍ സാറിനെ ശുശ്രൂഷിക്കാന്‍   ശ്രിമതി അന്നമ്മ തോമസ് പ്രതേക ശ്രദ്ധ പതിപ്പിച്ചിരുന്നു.      
മക്കള്‍ ഷാജി, ഡാനി, മരുമക ള്‍   എലിസബത്ത്. കൊച്ചുമക്കള്‍ സുസാന്‍, രാജീവ്, ഫിലിപ്പ്,മേരാ, സാറാ , നീന. എമിലി, അലിസാ എന്ന രണ്ടു പേരക്കുട്ടികളും ഉണ്ട്.
ഡോക്ടര്‍ തോമസുമായി എനിക്ക് പല ബന്ധങ്ങള്‍ ഉണ്ട് . ഞങ്ങള്‍ ഒന്നിച്ചു സഭയിലും ഇടവകയിലും സേവനം അനുഷ്ടിച്ചുണ്ടു. മലയാളി ഡയസ്‌പോറ എന്ന പുസ്തകത്തില്‍ സാറിന്റെ നിര്‍ബന്ധത്തില്‍ ഞാന്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. സാറിന്റേയും ഒരു ലേഖനം ആ പുസ്തകത്തില്‍ ഉണ്ട്. 2009 ല്‍ എന്റെ മകള്‍ ലിന്‍സിയുടെ വിവാഹം സാറിന്റെ  നെഫ്യു ആയ സോണി ജേക്കബും ആയി നടന്നു.   

ഒരിക്കലും ദേഷ്യപ്പെടാത്ത, എപ്പോഴും പ്രസന്ന വദനായ,  എല്ലാവരെയും ഒരു പോലെ കാണുന്ന, അനവധി ആളുകള്‍ക്ക് മാര്‍ഗദര്‍ശി ആയ, ധാരാളം  സംഭാവന കൊടുക്കുന്ന, ഒരു വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു ഡോക്ടര്‍ തോമസ്

സഭയ്ക്കും സമൂഹത്തിനു തന്റെ സേവനങ്ങള്‍ കാഴ്ചവച്ച ഡോക്ടര്‍ തോമസിന്റെ ഓര്‍മ്മക്കായി മാര്‍ത്തോമാ സഭയുടെ അമേരിക്കന്‍ ഭദാസനം  ഏപ്രില്‍ 24നു വൈകിട്ട് 7 മണിക്ക്  MEMORIAL SERVICE  zoom വഴി നടത്തുന്നതാണ്.  Join Zoom Meeting
https://zoom.us/j/5163773311?pwd=eGgrWFZtY2d5V2ducVo4WUZ3S3RvZz09
 
Meeting ID: 516 377 3311

Password: 232023
One tap mobile
+16468769923,,5163773311#,,#,232023# US (New York)
+13126266799,,5163773311്#,,#,232023# US (Chicago)
 
Dial by your location
        +1 646 876 9923 US (New York)
        +1 312 626 6799 US (Chicago)
        +1 301 715 8592 US
        +1 346 248 7799 US (Houston)

+1 669 900 6833 US (San Jose)
        +1 253 215 8782 US
Meeting ID: 516 377 3311
Password: 232023
Find your local number: https://zoom.us/u/a2rhj97vz



image
image
image
image
image
image
image
image
Facebook Comments
Share
Comments.
image
Dr. Wilson john
2020-05-03 00:26:27
Our Heartfelt condolences !
image
Perumpoykayil M. Philp
2020-04-25 15:46:56
Our Heartfelt Condolences and prayers to the bereaved family!
image
LITTY ISSAC
2020-04-25 05:40:40
RIP
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
ജോ ബൈഡന്റെ സ്ഥാനരോഹണവും മാളത്തിൽ ഒളിച്ചവരും (ജോസ് കാടാപുറം)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
നരേന്ദ്രമോദി ട്രമ്പിനേക്കാള്‍ ചീഞ്ഞുനാറും- (ചാരുംമൂട് ജോസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut