Image

വിജയ്യുടെ മകന്‍ നായകനാകും, വില്ലനായും നിര്‍മാതാവായും വിജയ് സേതുപതി

Published on 23 April, 2020
വിജയ്യുടെ മകന്‍ നായകനാകും, വില്ലനായും നിര്‍മാതാവായും വിജയ് സേതുപതി
തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇളയദളപതി വിജയ്യുടെ മകന്‍ ജെയ്സണ്‍ സഞ്ജയ്. ബാലതാരമായി വിജയ് സിനിമകളില്‍ ചിലരംഗങ്ങളില്‍ മാത്രം വന്നു പോയിട്ടുള്ള ജെയ്സണ്‍ വിജയ് സേതുപതി നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിജയ് സേതുപതി അഭിനയിച്ച തെലുങ്ക് ചിത്രം ഉപ്പേനയുടെ തമിഴ് റീമേക്കിലാണ് ജെയ്സണ്‍ അഭിനയിക്കുന്നത്. തെലുങ്കില്‍ വിജയ് സേതുപതി വില്ലനായാണ് അഭിനയിച്ചത്. മാസ്റ്ററിന്റെ സെറ്റില്‍ വച്ച് ഇതേപ്പറ്റി ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.  ഇപ്പോള്‍ കാനഡയില്‍ ഫിലിംസ്റ്റഡീസ് പഠനത്തിന്റെ തിരക്കുകളിലാണ് ജെയ്സണ്‍. കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ മകന്‍ ദൂരെ ആയതിന്റെ ആശങ്കയിലാണ് വിജയ്യും കുടുംബവും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക