Image

ഷാബുരാജിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു

Published on 23 April, 2020
ഷാബുരാജിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു

തിരുവനന്തപുരം : അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. കുടുംബത്തിന്‍റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം നൽകാൻ തിരുമാനിച്ചത് .

20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗ ബാധിതയായി കിടപ്പിലാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക