Image

കോവിഡിനെതിരെ വിജയ്‌യുടെ 1.30 കോടി സഹായം

Published on 22 April, 2020
 കോവിഡിനെതിരെ വിജയ്‌യുടെ 1.30 കോടി സഹായം

കൊറോണ വൈറസില്‍ പ്രയാസമനുഭവിക്കുന്ന ജനതയ്ക്കായി മൊത്തം ഒരു കോടി 30 ലക്ഷം രൂപ ധനസഹായവുമായി നടന്‍ വിജയ്. കേരളത്തനുള്ള പത്ത് ലക്ഷം രൂപ ഉള്‍പ്പെടെയാണ് വിജയ് ധനസഹായം നല്‍കിയിരിക്കുന്നത്.


പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം, കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് നല്‍കിയിരിക്കുന്നത്.


ഇതിനെല്ലാമുപരി ഫാന്‍ ക്ലബ്ബുകള്‍ക്കും കോവിഡ് ദുരിതം അനുഭവിക്കുന്ന ജനതയ്ക്കും ഇദ്ദേഹം നേരിട്ട് ധാരാളം സഹായങ്ങള്‍ നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക