Image

പാരസൈറ്റ്‌' ബോറന്‍ പടം; പകുതിവച്ച്‌ ഉറങ്ങിപ്പോയി - രാജമൗലി

Published on 22 April, 2020
പാരസൈറ്റ്‌' ബോറന്‍ പടം; പകുതിവച്ച്‌ ഉറങ്ങിപ്പോയി - രാജമൗലി
മികച്ച ചിത്രത്തിനടക്കമുള്ള ഓസ്കര് പുരസ്കാരം നേടുന്ന ആദ്യ ഇതര ഭാഷ ചിത്രം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ കൊറിയന്‍ ചിത്രം പാരസൈറ്റ് ബോറന്‍ പടമെന്ന് സംവിധായകന് രാജമൗലി. ചിത്രം പകുതിയായപ്പോള് ഉറങ്ങിപ്പോയെന്നാണ് രാജമൗലിയുടെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച്‌ തെലുങ്ക് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം , രാജമൗലിയുടെ അഭിപ്രായത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. രാജമൗലിയെപ്പോലൊരു സിനിമാ പ്രവര്‍ത്തകന്‍ ഇത്തരം ഒരു അഭിപ്രായം പറയാന്‍ പാടില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പ്രധാന മലയാളം സിനിമ ഗ്രൂപ്പുകളായ സിപിസി, മൂവി സ്ട്രീറ്റ് തുടങ്ങിയവയിലും മുഖ്യ ചര്‍ച്ച രാജമൗലിയുടെ പ്രതികരണമാണ്. 

മികച്ച ചിത്രം ഉള്‍പ്പെടെ നാല് അക്കാദമി പുരസ്കാരങ്ങളാണ് പാരസൈറ്റ് നേടിയത്. മികച്ച തിരക്കഥ, വിദേശ സിനിമ, സംവിധാനം, സിനിമ എന്നീ പുരസ്കാരങ്ങളാണ് ഓസ്കറില്‍ പാരസൈറ്റ് നേടിയത്. നിര്‍ധന നാലംഗ കുടുംബം സമ്ബന്നരുടെ വീട്ടില്‍ കയറിക്കൂടി അവരുടെ ചെലവില്‍ ജീവിക്കുന്നതിനെ പറ്റിയാണ് പാരസൈറ്റ് ചര്‍ച്ച ചെയ്യുന്നത്. 92 വര്‍ഷത്തെ ഓസ്കര്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇതരഭാഷ ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം നേടിയത്.

ബോങ് ജൂന് ഹോ സംവിധാനം ചെയ്ത ചിത്രം മറ്റ് മേളകളിലും ഗംഭീര പ്രതികരണം സ്വന്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക