Image

അമേരിക്ക നശിച്ചു കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ ( ജോണ്‍ കുന്തറ)

Published on 21 April, 2020
അമേരിക്ക നശിച്ചു കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ ( ജോണ്‍ കുന്തറ)
കോവിഡ് 19 അമേരിക്ക ഒന്നായിനിന്നു സുഖപ്പെടുമോ? അതോ....?

'ഏത് അത്യാഹിതത്തിലും ഒരു രാഷ്ട്രീയ നേട്ടം ഒളിഞ്ഞിരിക്കുന്നു'. മുന്‍ ഷിക്കാഗോ മേയര്‍ റാഹം ഇമ്മാന്വല്‍ ഒബാമയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന സമയം പറഞ്ഞതാണിത്.

ഇല്ലം ചുട്ടും എലിയെ കൊല്ലണം എന്ന വാശിയിലാണല്ലോ ഇവിടത്തെ നിരവധി രാഷ്ട്രീയക്കാരും മാധ്യമങ്ങളും? ഇവിടെ ഒളിഞ്ഞിരിക്കുന്ന പലേ അപകടങ്ങളും നാം കാണുന്നില്ല

കോവിഡ് അണു ആക്രമിക്കുന്നത്. ഒരു വ്യക്തിയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക നിലപാട് നോക്കിയിട്ടല്ല എന്നിരുന്നാല്‍ത്തന്നെയും ഈ അദൃശ്യ രോഗാണുവിനെ കീഴടക്കുന്ന സംരംഭത്തില്‍ രാഷ്ട്രീയം മുന്നില്‍ നില്‍ക്കുന്നു എന്നത് വാസ്തവം.

ഡെമോക്രാറ്റ് ഗവര്‍ണ്ണര്‍മാര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ ഒരു ചേരിയില്‍. പ്രസിഡന്റ്റും മറ്റു സംസ്ഥാന നേതാക്കളും റിപ്പബ്ലിക്കന്‍ ചേരിയില്‍. വൈറസിനെ നേരിടുന്നതിന് ഇവിടെ ഒരുഏകീകൃത പദ്ധതി ഇല്ല എന്നതാണ് പരിതാപകരം.

സംസ്ഥാനങ്ങള്‍ ഏതു രീതികളില്‍ അണു സംക്രമണം നിയന്ത്രിക്കാം എന്നതില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നോക്കുക. ടെക്‌സസില്‍ ഗവര്‍ണ്ണര്‍ ഈ സമയം നിരോധിച്ച തിരഞ്ഞെടുക്കാവുന്ന സര്‍ജറികളില്‍ അബോര്‍ഷന്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ മെരിലാന്‍ഡ് ഗവര്‍ണ്ണര്‍ അതുമാത്രം അനുവദനീയം എന്നും പ്രഖ്യാപിച്ചു.

മുന്‍പും ഞാന്‍ സൂചിപ്പിച്ചിരുന്നു ഇവിടെ രണ്ടു കാരണങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും നിരവധി മാധ്യമങ്ങളെയും ചേരി തിരിച്ചു നിറുത്തുന്നു. ഒന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. രണ്ട് പൊതുതിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുന്നു.

കോവിഡ് എന്ന ശക്തനായ അദൃശ്യ ശത്രുവിനെ പരാജയപ്പെടുത്തുന്നതിന് നാം അശ്രാന്തമായ പരിശ്രമം നടത്തുന്നു. എന്നാല്‍ ആ ശ്രമങ്ങളെ വഴിതെറ്റിക്കുന്നതിനും പരാജയപ്പെടുത്തുന്നതിനും മറ്റുചില വിദേശീയ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതും വാസ്തവം. ഈ കറുത്ത കരങ്ങള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ കൊറോണ വൈറസും ആ ശ്രമത്തിന്റ്റെ ഭാഗമായി മാറുന്നു.

ചൈന അമേരിക്കയിലെ വന്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കോടിക്കണക്കിനു ഡോളറുകള്‍താണ കൂലി നിരക്കു വാഗ്ദാനം ചെയ്തും, വിലകുറഞ്ഞ നിത്യോപയോഗ സാമഗ്രികള്‍ കയറ്റിമതി നടത്തിയും ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. അമേരിക്കന്‍ ബിസിനസ്സ് രംഗത്ത് ഇതൊരു മയക്കുമരുന്നുപോലെ പ്രവര്‍ത്തിക്കുന്നു.

ഇതില്‍ ചൈനക്ക് രണ്ട് ഉദ്ദേശങ്ങളാണുള്ളത് ഒന്ന് ചൈനീസ് ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുക. നല്ലൊരു കാര്യം. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊന്ന് അമേരിക്കയെ സാമ്പത്തിക വേദിയില്‍ ഇഞ്ചിഞ്ചായി തകര്‍ക്കുടക അങ്ങനെ അവരുടെ, ആഗോള ആധിപത്യം എന്ന മോഹം സാധിക്കുന്നതിനുള്ള പാത പണിതൊരുക്കുക.

പൊതുജനത്തിന്റ്റെ ശ്രദ്ധയില്‍ പെടാത്ത നിരവധി ഉദാഹരണങ്ങള്‍. ചൈന, വിദേശ വിദ്യാര്‍ത്ഥികള്‍ എന്ന മുഖം മൂടി ധരിപ്പിച്ചു ആയിരക്കണക്കിന് യുവാക്കളെ അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് വിടുന്നു. പണം മോഹിച്ചു ഈ സ്ഥാപനങ്ങള്‍ രണ്ടു കൈകളും നീട്ടി ഇവരെ സ്വീകരിക്കുന്നു. ഇവരില്‍ ഒട്ടനവധി ചൈന വിടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികള്‍.വിവര ശേഖരണം അമേരിക്കന്‍ സാങ്കേതികവിദ്യ മോഷണം തുടങ്ങിയവ ലക്ഷ്യം.

അമേരിക്കയുടെ ഉദാരതയും, പൊതു ജന സ്വാതന്ത്ര്യവും മുതലെടുത്തു പലേ വേഷങ്ങള്‍ അണിഞ്ഞ് ഈ ഏജന്റ്സ് പ്രവര്‍ത്തിക്കുന്നു. അടുത്തനാള്‍ , എന്‍.ബി.എ മാനേജര്‍ ഹോങ്ക് കോങ്ങ് സ്വാതത്ര്യ പ്രതിഷേധ ജാഥ നടത്തുന്നവരെ തുണച്ചു ഒരു ട്വീറ്റ് സന്ദേശം നല്‍കിയതിന് ചൈനയും എന്‍.ബി.എയും ആയുള്ളബിസിനസ് ബന്ധം നിറുത്തും എന്നു പേടിപ്പിച്ചു ഈ മാനേജര്‍ ക്ഷമപറഞ്ഞു ട്വീറ്റ് പിന്‍വലിച്ചു.

വാഷിങ്ങ്ടണ്‍ പോസ്റ്റ്, സി.ബി.എസ്., ബ്ലൂംബെര്‍ഗ് ന്യൂസ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ചൈനയുമായി നിരവധി സാമ്പത്തിക ഇടപാടുകള്‍ നിലവില്‍. ഇവരാരും ചൈനയെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ക്കോ ലേഖനങ്ങള്‍ക്കോ പ്രാധാന്യത നല്‍കാറില്ല.

അമേരിക്ക ആഗോളതലത്തില്‍ പീഡിത ജനതയെ തുണക്കാറുണ്ട് എന്നാല്‍ ഹോങ്ക് കോങ്ങ് പ്രധിഷേധത്തിന് ഒരു തുണയും നാം നല്‍കിയിട്ടില്ല. ചൈനയില്‍ ഉങ്കുര്‍ മുസ്ലിം ന്യൂനപഷം ഇന്ന് ഒരു രാഷ്ട്രീയ തടവുകാരെപ്പോലെ ജീവിക്കുന്നു. അതിന് ചൈന നല്‍കിയിരിക്കുന്ന പേര് പുനപഠന കേന്ദ്രങ്ങള്‍. ഇതില്‍ സൗദി അറേബ്യക്കോ, ഇറാനോ ഒന്നും ഒരു പരാതിയുമില്ല.

മറ്റൊരു മേഖല ചൈന നുഴഞ്ഞു കയറുന്നത് തെക്കനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കും അവിടെ രാഷ്ട്രീയ സാമൂഹിക തലങ്ങളില്‍ സ്വാധീനം ചെലുത്തി ഇവരെ അമേരിക്കയെപ്രതികൂലിക്കുന്നവരാക്കുക. വെനസ്വെല പോലുള്ള രാജ്യങ്ങള്‍ ഉദാഹരണം.

ചൈന ഡ്രോണുകള്‍ പലേ അമേരിക്കന്‍ പട്ടണങ്ങള്‍ക്കും സംഭാവന നല്‍കിയിരിക്കുന്നു കൊറോണ വൈറസ്നിയന്ത്രണ ഉപാധിയായി. ഈ ഡ്രോണുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ആര്‍ക്കെല്ലാം എത്തിക്കുന്നു എന്നത് ആര്‍ക്കറിയാം?

അമേരിക്ക നശിച്ചു കാണുവാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ കൂടെ ഇവിടെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അവരുടെ സങ്കുചിത താല്‍ക്കാലിക അഭിലാഷങ്ങള്‍ സാധിക്കുന്നതിന് കൂട്ടുചേര്‍ന്നാല്‍ ഈ രാജ്യത്തിന്റ്റെ നാശം അതിദൂരെ അല്ല.

Join WhatsApp News
Anthappan 2020-04-21 14:19:41
"America will never be destroyed from the outside. If we lose our freedoms it will be because we have destroyed ourselves from within." (Abraham Lincoln) . A guy who is putting his name on the stimulus check, (He never paid tax and using taxpayers money to advance his, and white supremacists ultimate goal)suspending immigration, failing to take timely action to prevent Coronavirus, and letting thousands of black and Latinos and emigrants die with coronavirus, is heading towards dictatorship and that is going to be the real destruction.
Boby Varghese 2020-04-21 14:23:51
Ezekiel Immanuel is the brother of Rahm Immanuel, you have mentioned early in your article. Ezekiel was the brain trust behind Affordable Health Care. He promised 100 million will be infected and 2.2 million will be dead in the USA because of the Chinese virus.. It would have been be true if Trump did not stopped all the flights from China. When the flights were stopped, the China News Network [CNN] and Democrat party leaders including Biden, were calling Trump a racist and Xenophobic. We do not have one Democrat leader who can sincerely declare" I love America".
Kentucky News- 2020-04-21 15:42:33
Kentucky Republican accused of trying to strangle and ‘hog-tie’ woman during pandemic lockdown Rep. Robert Goforth was arrested early Tuesday morning on charges of strangulation, assault and terroristic threatening.
JACOB 2020-04-21 16:23:28
Bill Clinton got China in WTO as a developing country with many advantages. Clinton, GWB, Obama shipped manufacturing jobs to China, bankrupting America under the banner of globalism. When the pandemic came, America did not have the manufacturing capacity to make PPE, Test equipment and medicines. Now America understand its foolishness in the past and started manufacturing in America. China and India will lose a lot of business. Trump said, "We do not have to worry about supply chain if we manufacture in America." So, True. Bring the jobs back, please.
The truth 2020-04-21 20:28:10
'A bad workman blames the tools' is very true in Trump's case. His press conference starts with blaming others. The rest of the world stopped talking about Obama but not Trump. He doesn't have any leadership qualities and he doesn't listen to anyone. If he had stopped wining about others and did his part, he would have gained some ground for his re-election. Now, his chances diminished. He and his red state Governors are going to gamble with the life of some innocent people. Georgia governor is going to open gyms, salons, and other places where easily people can get COVID-19. And, this is called destruction.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക