Image

ഡീസല്‍-പാചകവാതക വില: മന്ത്രിസഭാസമിതി യോഗം മാറ്റി

Published on 24 May, 2012
ഡീസല്‍-പാചകവാതക വില: മന്ത്രിസഭാസമിതി യോഗം മാറ്റി

ന്യൂഡല്‍ഹി: ഡീസല്‍, പാചകവാതകം എന്നിവയുടെ വിലനിര്‍ണയിക്കാനുള്ള മന്ത്രിസഭാസമിതി യോഗം മാറ്റിവെച്ചു. ധനമന്ത്രി പ്രണാബ് മുഖര്‍ജി അധ്യക്ഷനായ സമിതി വെള്ളിയാഴ്ചയാണ് യോഗം ചേരാനിരുന്നത്. യോഗം തിങ്കളാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 


പെട്രോള്‍ വില വന്‍തോതില്‍ കൂട്ടിയതിനു പിന്നാലെ ഡീസലിനും പാചകവാതകത്തിനും വില കൂട്ടിയേക്കുമെന്നാണ് സൂചന. 


ഡീസലിന് ലിറ്ററിന് അഞ്ച് രൂപയും പാചകവാതകം സിലിണ്ടറിന് 50 രൂപയും വര്‍ധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. ഡീസല്‍ ലിറ്ററിന് 13 രൂപ 64 പൈസയും പാചകവാതകം സിലിണ്ടറിന് 480 രൂപ 50 പൈസയും നഷ്ടം വരുത്തിക്കൊണ്ടാണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക