image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കയറ്റിറക്കവുമായി കോവിഡ് 19ന്റെ മരണക്കളി; ഇത് ശാന്തമോ? അതോ സംഹാരമോ ? 

AMERICA 21-Apr-2020 ഫ്രാൻസിസ് തടത്തിൽ
AMERICA 21-Apr-2020
ഫ്രാൻസിസ് തടത്തിൽ
Share
image
 ലോകത്ത് ആകെ മരണം 170,397   
  • അമേരിക്കയിൽ 42,514 പേർ മരിച്ചു 
  • കണക്ടിക്കട്ടിൽ 203 മരണം 
  • നിലവിൽ 1.66 മില്യൺ രോഗികൾ 
  • ആകെ കൊറോണ ബാധിതർ 2.48 മില്യൺ 
  •  ലോകത്ത് 73,928 പുതിയ രോഗികൾ 
  • ഒരു മില്യൺ പേരിൽ128 മരണം വീതം
  • ഫ്രാൻ‌സിൽ മരണം 20,000 കടന്നു   
  • രാജ്യത്തു  രോഗബാധിതർ 8 ലക്ഷത്തിലേക്ക് 
  • മരണനിരക്ക് വീണ്ടും കൂടി 
ന്യൂജേഴ്സി:രണ്ടായിരത്തിലേക്കു കടന്നില്ലെങ്കിലും തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ മരണനിരക്ക് കുത്തനെ കുറഞ്ഞതിനു ശേഷം കോവിഡ് 19 ആര്‍ക്കും പിടികൊടുക്കാത്ത ഒളിപ്പോരാളിയെപ്പോലെ സംഹാരവും ശാന്തതയുമായി വിളയാട്ടം തുടരുന്നു. ചിലപ്പോള്‍ സംഹാരതാണ്ഡവം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോള്‍ കുത്തനെ ഒരു ഇറക്കം. എല്ലാം ശമനമായെന്നു കരുതുമ്പോള്‍ നിനച്ചിരിക്കാതെ വീണ്ടും സംഹാരം... 

കോവിഡിന്റെ ഈ രൗദ്ര ഭാവം എന്ന് ശമിക്കുമെന്നു കാതോര്‍ക്കുന്ന ലോക ജനത. ലോകത്തെ സമസ്ത ഭൂഖണ്ഡങ്ങളിലുമുള്ള 205 രാജ്യങ്ങളില്‍ സാഹാരതാന്ധവമാടിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന അത്ഭുതജീവി ഇതിനകം 170,450 പേരുടെ ജീവനപഹരിച്ചു കഴിഞ്ഞു. എന്നാല്‍ അമേരിക്കയില്‍ ശനിയാഴ്ച്ച 1,848 ലേക്ക് കുറഞ്ഞ മരണസംഖ്യ ഞായറാഴ്ച 1,553 വരെ എത്തി. ഇന്നത്തെ കുത്തനെയുള്ള കയറ്റം കൂടിയായപ്പോള്‍ കഴിഞ്ഞ ആഴ്ചയുടെ തനിയാവര്‍ത്തനമാണ് ഈ ആഴ്ചയിലും സംഭവിച്ചിരിക്കുന്നത്. ഈസ്റ്റര് കഴിഞ്ഞുള്ള ദിവസങ്ങളില്‍ മിക്കവാറും എല്ലാ ദിവസവും 2000 മുകളിലായിരുന്നു ദിവസേനയുള്ള മരണം.

ഇപ്പോഴിതാ ഇന്നലെ അമേരിക്കയില്‍ മരണനിരക്ക് 1,939 ആയി വീണ്ടും കുതിച്ചുയര്‍ന്നു. ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായത് കണക്ടികക്റ്റില്‍ ആണ്. ഇവിടെ ഇന്നലെ ആദ്യമായി 200 കടന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും മരണനിരക്ക് കുറയുന്നതിന്റെ സൂചന നല്‍കിക്കൊണ്ട് ശനി, ഞായര്‍ ദിവസങ്ങളില്‍ വലിയതോതില്‍ കുറവ് രേഖപ്പെടുത്തിയതായിരുന്നു. ശനിയാഴ്ച്ച 1,800, ഞായറാഴ്ച 1,540 എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. അതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി 2000 നു മുകളില്‍ ഉണ്ടായ കൂട്ടമരണങ്ങള്‍ക്കു ശേഷം വാരാന്ത്യത്തില്‍ മരണസംഖ്യ കുറഞ്ഞപ്പോള്‍ പ്രത്യാശയുടെ ചെറിയ വെട്ടം തെളിഞ്ഞിരുന്നു. അങ്ങനെയാണ് ഈസ്റ്റര് ആഴ്ചയുടെ തനിയാവര്‍ത്തനമായി ഇന്നലത്തേയും വാരാന്ത്യത്തിലേയും മരണനിരക്കുകള്‍ എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ഇതോടെ അമേരിക്കയില്‍ ആകെ മരണം 42,145 ആയി. അമേരിക്കയ്ക്ക് പിന്നിലായി 24,000 മരണവുമായി ഇറ്റലി രണ്ടാം സ്ഥാനത്തു തുടരുന്നു.20,855 മരണവുമായി മൂന്നാം സ്ഥാനത്തു തുടരുന്ന സ്‌പൈനിനിനെ മറികടക്കാനൊരുങ്ങുകയാണ് ഫ്രാന്‍സ്. ഇന്നലെ 20,000 കടന്ന ഫ്രാന്‍സും സ്‌പൈനുമായി 600 മരണങ്ങളുടെ അന്തരമാണുള്ളത്. സ്‌പൈനില്‍ മരണനിരക്ക് കുറയുകയും ഫ്രാന്‍സില്‍ കുറവില്ലാതെ തുടരുകയും ചെയ്യുന്നതിനാല്‍ ഫ്രാന്‍സ് അതിവേഗം മൂന്നാം സ്ഥാനത്തെത്തിയേക്കാം. കഴിഞ്ഞ ഒരാഴ്ചയ്ക്കില്‍ യു.കെയില്‍ ഇന്നലെ മരണനിയര്‍ക്ക് ഗണ്യമായി കുറഞ്ഞു. മരണനിരക്ക് 400 ലാണെങ്കിലും ആകെ മരണസംഖ്യ 16,500 ആയി. ബെല്‍ജിയമാണ് മരണനിരക്കില്‍ ഇംഗ്ലണ്ടിന് പിന്നില്‍. 5,823 മരണം.

യൂറോപ്യന്‍ രാജ്യങ്ങളിലും മരണനിരക്ക് കുത്തനെ കുറഞ്ഞുവരികയാണ്. മരണനിരക്കില്‍ ഗതിവേഗം കൂടിക്കൊണ്ടിരുന്ന ഫ്രാന്‍സ് യു.കെ. എന്നിവിടങ്ങളില്‍ ഇന്നലെയും കുറഞ്ഞ മരണനിരക്കായിരുന്നു. ഇന്ന് ഇറ്റലി-454 , ഫ്രാന്‍സ്-547,സ്‌പെയിനില്‍ -399, യു.കെ.-449, ബെല്‍ജിയം-145 എന്നിങ്ങനെയാണ് മരണനിരക്ക്. അതെ സമയം ഒരാഴ്ചയിലേറെയായി ജര്‍മ്മനിയില്‍ മരണ നിരക്കില്‍ വളരെ കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ജര്‍മ്മനിയില്‍ ഇന്നലെ നേരിയ വര്‍ദ്ധനവ് ഉണ്ടായി. 220 മരണം.ചൈനയില്‍ ഇന്നലെ മരണമുണ്ടായില്ല..

ന്യൂയോര്‍ക്കില്‍ ഇന്നലെ 631 പേരര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 18,929 ആയി. നാലായിരം കടന്ന ന്യൂജേഴ്സിയില്‍ ഇന്നലെ 175 പേര് കൂടി മരിച്ചതോടെ ആകെ മരണം 4,377 ആയി. ശനിയാഴ്ച 1000 കടന്ന കണക്റ്റിക്കട്ടില്‍ ഇന്നലെ 203 പേരുകൂടി മരിച്ചതോടെ ആകെ മരണം 1,331 ആയി. പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ആയ മസാച്യുസെസില്‍- 103 , പെന്‍സില്‍വാനിയ-111 എന്നിങ്ങനെയാണ് മരണസംഖ്യ. മസാച്യുസെസില്‍ ആകെ മരണസംഖ്യ 1,566 , പെന്‍സില്‍വാനിയയില്‍ 1,180 മായി.

ഇല്ലിനോയിസില്‍ ഇന്നലെ 59 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,349 ആയി.. മിഷിഗണിലെ 77 പേര്‍ മരിച്ചത്തോടെ അവിടെ ആകെ മരണസംഖ്യ 2,468 ആയി. കാലിഫോര്‍ണിയയില്‍ 48 മരണം കൂടിയായപ്പോള്‍ ആകെ മരണം 1,223 ആയി. 32 പുതിയ മരണംകൂടി റിപ്പോര്‍ട്ട് ചെയ്ത ലൂയിസിയാനയില്‍ ആകെ അമരണം 1,328 ആയി. ജോര്‍ജിയയില്‍ (94) മരിലാന്‍ഡ് (96), ഫ്‌ലോറിഡ (49) ഓഹിയോ(38) എന്നിങ്ങനെയാണ് പ്രധാന കേന്ദ്രങ്ങളിലെ മരണസംഖ്യ. ഇതുവരെ ആകെ 9 സ്റ്റേറ്റുകളില്‍ മരണസംഖ്യ ആയിരം കടന്നു.

ലോകത്തു നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,659,439 ആയി. അതില്‍ 56,763 പേരുടെ നില ഗുരുതരമാണ്. ഇപ്പോള്‍ ആകെ രോഗബാധിതര്‍ 2,480,503 ആണ്. ഇന്നലെ 73,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ആകെ മരണം 5,366. ഇതുവരെ രോഗം ഭേദമായവര്‍ 646,328 പേര്‍.

ഇന്നലെ ലോകത്ത് 73,928 പേര്‍ പുതിയ രോഗികളായി റിപ്പോര്‍ട്ട്‌ചെയ്തു.അതില്‍ 28,123 പേര് അമേരിക്കക്കാരാണ്. യൂ.കെ.(4,676 ), റഷ്യ (4,268), ടര്‍ക്കി (4,674),ഇറ്റലി(2,586 ), ബ്രസീല്‍ (2,580), ഫ്രാന്‍സ്,(2,489) എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജര്‍മ്മനി (1,322), ബെല്‍ജിയം (1,487), സ്‌പെയിന്‍(1,536) എന്നിവിടങ്ങളില്‍ വളരെ കുറവ് പുതിയ രോഗികള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.

അതെ സമയം ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിച്ചത് അമേരിക്കയിലാണ്. ഇവിടെ മൊത്തം 792,759 പേര്‍ക്ക് കൊറോണ ബാധിച്ചു.ഇതില്‍ 72,389 പേര് സുഖം പ്രാപിച്ചപ്പോള്‍ 42,514 പേര്‍ മരണത്തിനു കീഴടങ്ങി. നിലവില്‍ (677 ,886) പേര് കൊറോണ ചികിത്സയില്‍ കഴിയുന്നുണ്ട്. അതില്‍ (13,953 പേരുടെ നില ഗുരുതരമാണ്.

ലോകത്ത് ഒരു മില്ല്യണ്‍ ആളുകളില്‍ 22 പേര്‍ വീതമാണ് കോവിഡ്-19 മൂലം മരണത്തിനു കീഴടങ്ങുന്നുണ്ട് . അമേരിക്കയില്‍ ഒരു മില്യണ്‍ ജനസംഖ്യയില്‍ നിന്ന് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു 128 ആയി ഒരാഴ്ച്ച മുന്‍പുവരെ 68 ആയിരുന്നു. വികസിത രാജ്യങ്ങളില്‍ പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു മില്യണ്‍ ജനങ്ങളിലെ മരണ നിരക്ക് അമേരിക്കയുടെ നാലിരട്ടി വരെയുണ്ട് .

അമേരിക്കയുടെ ഇരട്ടിയും അതിലധികവുമുള്ള രാജ്യങ്ങളിലെ ഒരു ഓരോ മില്യണ്‍ ജനങ്ങളില്‍ കോവിഡ് -19 മൂലം മരണമടയുന്നവരുടെ എണ്ണം നോക്കുക:ബെല്‍ജിയം-503, സ്‌പെയിന്‍-446, ഇറ്റലി-399, ഫ്രാന്‍സ്-310, യു.കെ.-243 . കുഞ്ഞു രാജ്യങ്ങളായ സാന്‍ മരിനോ (1,149 ),ആന്‍ഡോറ (479)0 എന്നിവിടങ്ങളിലാണ് ഏറ്റവും കൂടിയ മരണനിരക്ക്. ഈ രാജ്യങ്ങളില്‍ ആകെ മരണം സാന്‍ മരിനോ (39), ആന്‍ഡോറ (35) എന്നിങ്ങനെയാണ്. അവിടെ ജനസംഖ്യ ഒരു ലക്ഷത്തില്‍ താഴെയാണ്. ചൈനയില്‍ 3, ഇന്ത്യ 0.4 എന്നിങ്ങനെയാണ് ഒരു മില്ലിയന്‍ ആളുകളില്‍ മരിക്കുന്നവരുടെ എണ്ണം. 




Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഓ.സി.ഐ. കാർഡുകാർക്ക് സ്വത്ത് വാങ്ങാനും വിൽക്കാനും തടസമില്ല: ഉത്തരവ് കാണുക
സ്റ്റിമുലസ് പേയ്മെന്റ് ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കൂടുതൽ ആരോപണങ്ങൾ ; രാജി വയ്ക്കില്ലെന്ന് ഗവർണർ കോമോ
അന്താരാഷ്ട്ര വനിതാദിനാഘോഷവുമായി ചിത്രകാരികള്‍
തെക്കൻ അതിർത്തിയിലൂടെ കുടിയേറ്റക്കാരുടെ ഒഴുക്ക്; ഒപ്പം ആരുമില്ലാത്ത നിരവധി കുട്ടികളും
ബൈഡൻ പ്ലീസ് ലെറ്റസ്‌ ഇൻ (ബി ജോൺ കുന്തറ )
വാക്സിൻ പേറ്റൻറ്റ് : ഇന്ത്യയുടെ നിർദേശം തള്ളണമെന്ന് സെനറ്റർമാർ; ഫൈസർ വാക്‌സിനെതിരെ റഷ്യ
പാർലമെന്ററി വ്യാമോഹവും കടുംവെട്ടും (ജോസഫ്)
On this Women's Day(Asha Krishna)
അഭിമാനിക്കണം പെണ്ണായി പിറന്നതില്‍( റീന ജോബി, കുവൈറ്റ് )
സമകാലീക ചിന്തകള്‍ക്ക് പ്രചോദനം നല്‍കുന്ന അന്തര്‍ദേശീയ വനിതാ ദിനം (ഫിലിപ്പ് മാരേട്ട്)
അന്നമ്മ ജോസഫ് വിലങ്ങോലില്‍ നിര്യാതയായി
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് മെജോറിറ്റി ലീഡര്‍
ഒ സി ഐ കാര്‍ഡ് അനൂകൂല്യങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പി എം എഫ്
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരുടെ യോഗം മാര്‍ച്ച് 20 ശനിയാഴ്ച .
ഏബ്രഹാം ചുമ്മാര്‍ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച.
ബേ മലയാളിക്ക് പുതിയ ഭാരവാഹികൾ; ലെബോൺ മാത്യു (പ്രസിഡന്റ്), ജീൻ ജോർജ് (സെക്രട്ടറി)
നാട്ടിലെ സ്വത്ത്: സുപ്രീം കോടതി വിധി ആശങ്ക ഉണർത്തുന്നു
ലോക സംഗീതത്തിലെ മലയാളീ നാമം വിജയ ഭാസ്കർ മേനോൻ അന്തരിച്ചു
വാക്‌സിൻ : ട്രംപിന് തന്നെ അതിന്റെ ക്രെഡിറ്റ് (ബി ജോൺ കുന്തറ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut