Image

വെറുതെ വേദനിപ്പിക്കരുതേ! ( പി.റ്റി. തോമസ്)

പി.റ്റി. തോമസ് Published on 21 April, 2020
വെറുതെ വേദനിപ്പിക്കരുതേ! ( പി.റ്റി. തോമസ്)
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവാസികളെക്കുറിച്ചും പ്രവാസികള്‍ താമസിക്കുന്ന രാജ്യങ്ങളെക്കുറിച്ചും പ്രതേകിച്ചും അമേരിക്കയെക്കുറിച്ചും വരുന്ന പോസ്റ്ററുകളും പോസ്റ്റുകളും തമാശയല്ലാത്ത തമാശകളും കണ്ടു മനം മടുത്താണ് ഞാന്‍ ഇതു എഴുതുന്നത്. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം 15 )o   അധ്യായം 11  മുതല്‍ 32 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മുടിയനായ പുത്രന്റെ ഉപമയുടെ പാരഡി ആയി എഴുതിയ കോവിഡിയനായ പുത്രന്റെ ഉപമ എന്ന കളിയാക്കുന്ന കഥ എന്നെ ഏറ്റവും അധികം വേദനിപ്പിച്ചു. അതുപോലെ വേറെ ഒരുപാടു കഥകളും കളിയാക്കലുകളും. 
 
ഞാന്‍ 1951 ല്‍ കേരളത്തില്‍ ജനിച്ച ഒരാളാണ്. ഞാന്‍ വളരുമ്പോഴത്തെ കേരളത്തെക്കുറിച് ഇപ്പോഴത്തെ തലമുറയിലെ ആര്‍ക്കും ഒരു ഗ്രാഹ്യവും ഇല്ല. കാരണം ഇപ്പോഴത്തെ കേരളത്തിലെ തലമുറ  സുഭിക്ഷതയില്‍ വളര്‍ന്നവരാണ്. അവരുടെ അറിവിന് വേണ്ടി ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. 
 
ഞങ്ങള്‍, എന്റെ പ്രായക്കാരും എനിക്ക് മുന്പുണ്ടായിരുന്നവരും വളര്‍ന്ന കേരളം ഒരു പാവപ്പെട്ട കേരളം ആയിരുന്നു. മിക്ക ആളുകള്‍ക്കും ജോലി ഇല്ല. അവര്‍ക്കുള്ള വസ്തുവില്‍ കൃഷി ചെയ്തു അതില്‍ നിന്നു കിട്ടുന്ന ഫലം കൊണ്ട് ഉപജീവനം കഴിക്കുന്നവരായിരുന്ന മിക്ക ആളുകളും. മിച്ചം ഉള്ളത്  ചന്തയില്‍ കൊടുത്തു്   കിട്ടുന്ന പണം കൊണ്ട് മറ്റു അത്യവശ്യ സാധനങ്ങളും വാങ്ങിക്കും.
 
സ്വന്തമായി വസ്തു ഇല്ലാത്ത ഒത്തിരി പേരുണ്ടായിരുന്നു. അവര്‍ മറ്റുള്ള ജന്മികളുടെ വസ്തു ഒറ്റക്കൊ പാട്ടത്തിനോ എടുത്തു അതില്‍ കൃഷി ചെയ്തു ഒരു ഭാഗം ജന്മിക്കു കൊടുത്തിട്ടു ബാക്കികൊണ്ട് ഉപജീവനം കഴിച്ചു വന്നു 
 
കുറേ ആളുകള്‍ കച്ചവടക്കാരായി.  സാധാരണ കടയില്‍ ഇരുന്നുള്ള കച്ചവടം അല്ല. രാവിലെ ചേളാവും   ത്രാസും ചാക്കും എടുത്തു ഓരോ വീട് കയറി ഇറങ്ങി കുരുമുളകും, പാക്കും തേങ്ങയും റബ്ബറും മറ്റും വാങ്ങി തലയില്‍ ചുമന്നു കൊണ്ട് നാലഞ്ചു മൈല്‍ നടന്നു ദൂരെയുള്ള വലിയ ചന്തയില്‍ കൊണ്ട് കൊടുത്തു അതില്‍ നിന്ന് കിട്ടുന്ന ലാഭം കൊണ്ട് ഉപജീവനം നടത്തിയിരുന്നു. ചിലപ്പോള്‍ ലാഭത്തിനു പകരം നഷ്ടം വരികയും ചെയ്യും. ചിലര്‍ വെളുപ്പിനെ ദൂരെയുള്ള മീന്‍ കടയില്‍ പോയി ഒരു കുട്ട നിറയെ മീന്‍ വാങ്ങി തലയില്‍ ചുമന്നു കൊണ്ട് 'മത്തി,  മത്തി, നാലണക്ക് നൂറു മത്തി അയല അയല അര അണ ' എന്നു വിളിച്ചുകൊണ്ടു ഓരോ വീട്ടിലും വിറ്റ് അതിന്റെ ലാഭം കൊണ്ട് ഉപജീവനം നടത്തി.
 
ഓരോ വീട്ടിലും   ഏഴും എട്ടും മക്കള്‍ ഉണ്ടായിരുന്നു. അവര്‍ക്കു ഉണ്ണാനും ഉടുക്കാനും കൊടുക്കണം. മിക്ക ആളുകള്‍ക്കും ഒരു ജോഡി തുണിയില്ലാതെ വേറൊരു ജോഡി മാറുവാന്‍ ഇല്ലായിരുന്നു. 
 
 എട്ടാം ക്ലാസ് മുതല്‍ സ്‌കൂളില്‍ ഫീസ് കൊടുക്കണം. ഒരു മാസം 6 രൂപാ ഫീസ് ആയിരുന്നു. ഈ 6  രൂപാ അന്നൊരു വല്യ സംഖ്യ ആകയാല്‍  അതു സമയത്തിനു കൊടുക്കുവാന്‍ സാധിക്കാതെ ഫൈന്‍ കൊടുത്തു പഠിച്ച ഒട്ടനേകം പേരുണ്ട്. ഒരു വിധത്തില്‍ കഷ്ടപെട്ട് മക്കളെ ഹൈസ്‌കൂള്‍ പാസ്സാക്കിയ മാതാപിതാക്കള്‍ക്ക് തങ്ങളുടെ ആണ്‍ മക്കളെയും പെണ്‍മക്കളെയും വല്യ ഫീസ് കൊടുത്തു കോളേജില്‍ അയക്കാന്‍ കഴിയാതെ വിക്ഷമിച്ചിരുന്നൊരു കാലം. ഹൈ സ്‌കൂള്‍ പാസ്സ് ആയ ഇവര്‍ക്ക് ജോലി കൊടുക്കാന്‍ കഴിയാതിരുന്നൊരു കേരളം. ചിലര്‍ വളരെ പലിശക്ക് കടം എടുത്തു മക്കളെ പ്രീ-ഡിഗ്രി കോഴ്‌സിന് വിട്ടു. പ്രീ-ഡിഗ്രീ പാസ് ആയിട്ടും ജോലി കിട്ടാതെ വിഷമിക്കുന്ന ഒരു വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനി സമൂഹം. അവരുടെയും അവരുടെ മാതാപിതാക്കളുടെയും വേദനയെക്കുറിച്ചു പറഞ്ഞാല്‍ ഇന്നത്തെ തലമുറയ്ക്ക് മനസ്സില്‍ ആകില്ല.     
 
അങ്ങനെ വിക്ഷമിക്കുമ്പോള്‍ ആണ്‍ മക്കള്‍  ആര്‍മി, എയര്‍ ഫോഴ്സ് മുതലായവയില്‍  ചേര്‍ന്നു. അവിടേയും കേറിപ്പറ്റുക എളുപ്പമായ കാര്യം അല്ലായിരുന്നു.   പെണ്‍മക്കള്‍ നഴ്സിംഗ് നും ചേര്‍ന്നു. അക്കാലത്തു നേഴ്‌സിങ്ങിന് പോകുക എന്നത്ഏറ്റവും   നാണം കെട്ട കാര്യം ആയിരുന്നു. അല്‍പം സാമ്പത്തിക ശേഷി ഉള്ള വീടുകളില്‍ നിന്നും നേഴ്‌സിങ്ങിന് വിടാന് മാതാപിതാക്കള്‍ വിസമ്മതിച്ചു. ഒരു ഗതിയും ഇല്ലാത്ത വീടുകളില്‍ നിന്ന് പെണ്‍മക്കള്‍   നേഴ്‌സിങ്ങിന് പോയി. 
 
ഒരു നിമിക്ഷം ചിന്തിക്കുക. 16 ഉം 17 ഉം വയസ്സു മാത്രം പ്രായം ഉള്ള ആണ്‍ മക്കളും പെണ്‍മക്കളും ആണ് ഓരോ വീട്ടില്‍ നിന്നും മിലിട്ടറിയിലും നഴ്സിംഗിനും അവരറിയാത്ത ദൂര ദേശങ്ങളിലേക്കു പോയിട്ടുള്ളത്. അവര്‍ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടും പ്രയാസങ്ങളും, നിന്ദയും പരിഹാസങ്ങളും പറഞ്ഞറിയിക്കുന്നതിലും അതീതമാണ്. ഒരു വിധത്തില്‍ അവരതിനെ എല്ലാം തരണം ചെയ്തു. അവര്‍ക്കു കിട്ടിയ ചുരുങ്ങിയ ശമ്പളത്തില്‍ ഒരു നല്ല ഭാഗം വീട്ടിലേക്കു അയച്ചു കൊടുത്തു. അങ്ങനെ ഓരോ വീടിന്റെയും സാഹചര്യം ഉയര്‍ത്തി. അനിയത്തിമാരെയും ആങ്ങളമാരെയും കോളേജില്‍ അയക്കാന്‍ സാധിച്ചു.  
 
അങ്ങനെ ഇരിക്കുമ്പോഴാണ് വിദേശ രാജ്യങ്ങളില്‍ പോകുവാന്‍  സാധാരക്കാര്‍ക്കു അവസരം ഒത്തു വന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒത്തിരി തൊഴില്‍ അവസരങ്ങള്‍ വന്നു. അവിടെ ബോസ് ആകാനൊന്നും അല്ല ചാന്‍സ് കിട്ടിയത്. മിക്ക ആളുകള്‍ക്കും കഠിന അധ്വാനം ചെയ്യണ്ട ജോലികള്‍ അത്രേ ലഭിച്ചത്. 
 
നേഴ്സസിനും വിദേശങ്ങളിലേക്ക് അവസരം ലഭിച്ചു. 1970  നോട് അടുത്ത് അമേരിക്കയില്‍ വരുവാനും സാധിച്ചു. ഈ ഇമ്മിഗ്രേഷന്‍   1976 മാര്‍ച്ച് വരെ നീണ്ടു നിന്നു. നമ്മുടെ അനവധി നേഴ്സസ് അമേരിക്കയില്‍ വരാന്‍ സാധിച്ചു. ആദ്യ കാലങ്ങളില്‍ വന്നവരുടെ പ്രതികൂലങ്ങളും  പ്രയാസങ്ങളും പറഞ്ഞറിയിക്കാന്‍ തന്നെ പ്രയാസമാണ്. അപ്പോള്‍  ഒക്കെയും അവര്‍ക്കു വലിയ വലിയ ആഗ്രഹങ്ങള്‍ വീടിനെ കുറിച്ചുണ്ടായിരുന്നു. അപ്പനും അമ്മയ്ക്കും സഹോദരി സഹോദരന്‍ മാര്‍ക്കും നല്ല ഒരു വീടുവച്ചു കൊടുക്കണം. അനിയത്തി മാരെയും  ആങ്ങളമാരെയും   കോളേജില്‍ പഠിപ്പിക്കണം. പള്ളിക്കു സംഭാവന കൊടുക്കണം. അങ്ങനെ അനേകം അനേകം ആഗ്രഹങ്ങള്‍ . മിക്കവരും അതിനിടയില്‍ വിവാഹിതരായി 5  കൊല്ലം കഴിഞ്ഞപ്പോള്‍  അവരൊക്ക അമേരിക്കന്‍ പൗരത്വം നേടി. അപ്പോള്‍ മേല്‍ പറഞ്ഞ എല്ലാവര്‍ക്കും വേണ്ടി പെറ്റീഷന്‍ ഫയല്‍ ചെയ്തു അവരെ അമേരിക്കയില്‍ കൊണ്ടു വന്നു. 
 
അങ്ങനെ വന്ന സഹോദരി സഹോദര മാരും മറ്റും അമേരിക്കയില്‍ ആദ്യകാലം വന്നവര്‍ അനുഭവിച്ച പ്രയാസത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരായി. അമേരിക്കയില്‍ വരാത്ത  സഹോദരി സഹോദരന്‍മാര്‍ക്കും മാതാ പിതാള്‍ക്കും ധാരാളം പണം അയച്ചുകൊടുത്തു. ഈ പണം കൊണ്ട് വളര്‍ന്ന സഹോദരി സഹോദരന്‍മാര്‍ക്കും അവരുടെ മക്കള്‍ക്കും കേരളത്തിലെ പട്ടിണി കാലത്തെ കുറിച്ചോ, തൊഴിലില്ലായ്മയെ കുറിച്ചോ  ഒരറിവും ഇല്ലാത്തവരായി സുഭിക്ഷതയില്‍ വളര്‍ന്നു. അങ്ങനെ ഉള്ളവരാണ് അമേരിക്കയെ പരിഹസിക്കുന്നത്. ആദ്യകാലത്തെ ആളുകള്‍ക്ക്   അപ്പന്റെ വീട്ടില്‍ സുഭിക്ഷതയോ, അവരെ സ്വീകരിക്കാന്‍ മിക്ക മാതാ പിതാക്കളോ   ഇന്ന് ജീവിച്ചിരിപ്പില്ല    
 
പിന്നെ ഇതെഴുതിയ മഹാന്‍ പറഞ്ഞതുപോലെ അമേരിക്കയില്‍ ഇന്നുവരെ പട്ടിണി ഒന്നുമില്ല. കടകളില്‍ എല്ലാ സാധങ്ങളും ലഭ്യമാണ്. ഉദ്ദേശിച്ചതില്‍ അധികം ആളുകള്‍ക്ക് covid 19 ബാധിച്ചു എന്നത് ശരിയാണ്. ഈ സമയത്തു പോലും അമേരിക്കന്‍ ഗവണ്മെന്റ്  29 ലക്ഷം ഡോളര്‍ ഇന്‍ഡ്യ ക്കു covid പ്രതിരോധത്തിനു  അനുവദിച്ചു.. അമേരിക്കന്‍ ഗവണ്മെന്റ് ഓരോ കുടുംബത്തിനും 2400 ഡോളര്‍ വച്ച് കൊടുത്തു. കുട്ടികള്‍ ഉള്ളവര്‍ക്ക് 500 ഡോളര്‍ വച്ച് അധികവും കൊടുത്തു. ദൈവകൃപയാല്‍ പാരസറ്റമോള്‍ കഴിച്ചു വയറു നിറക്കണ്ട ഗതികേട് ഇതുവരെ അമേരിക്കയില്‍ ആര്‍ക്കും ഉണ്ടായിട്ടില്ല. 
 
ഒരു കാര്യം കൂടെ ഓര്‍ക്കുക. കേരളത്തിലെ ഇപ്പോഴത്തെ സാമ്പത്തിക സുഭിക്ഷതക്ക് കാരണം പ്രവാസികള്‍ ആണ്. അവര്‍ നിര്‍ലോഭം അയക്കുന്ന ഡോളറും മറ്റു വിദേശ നാണയങ്ങളും കൊണ്ട് സമൃദ്ധി നേടിയ കേരളം. ഒരു ഇന്‍ഡസ്ട്രയോ, തൊഴിലവസരങ്ങളോ ഇല്ലാത്ത കേരളം. ഞങ്ങളുടെ ചെറുപ്പകാലത്തുണ്ടായിരുന്ന FACT, KELTRON തുടങ്ങി അനവധി ഇന്‍ഡസ്ട്രീസ് നശിപ്പിച്ച കേരളം. ഞങ്ങള്‍ക്കാര്‍ക്കും ഒരു ജോലി തരാന്‍ കഴിയാതെ ഇരുന്ന കേരളം. മിക്കവര്‍ക്കും തിരികെ വരാന്‍ യാതൊരു ആഗ്രഹവും ഇല്ല. തിരികെ വന്നാല്‍ എങ്ങനെയാണ് ഞങ്ങളോട് ഇടപെടുന്നതെന്നും നല്ലപോലെ അറിയാം. 
 
ഏപ്രില്‍ 8  നു എന്റെ പ്രിയപ്പെട്ട ഭാര്യ ശ്രിമതി മേരിക്കുട്ടി തോമസ് ( ലീലാമ്മ) ഈ ലോകത്തോട് യാത്ര പറഞ്ഞു. ഒരു സെക്കന്‍ഡ് പോലും ഞാന്‍ ചിന്തിക്കുന്നില്ല കേരളത്തില്‍ ആയിരുന്നെങ്കില്‍ ലീലാമ്മ   മരിക്കില്ലായിരുന്നെന്ന്. അത്ര വലിയ ചികില്‍സ സൗകര്യം ഉള്ള സ്ഥലം കേരളവും ഇന്‍ഡ്യയും ആണെങ്കില്‍ എന്തിനു പിണറായി വിജയനും, കോടിയേരിയും ഉമ്മന്‍ ചാണ്ടിയും സോണിയ ഗാന്ധിയും മറ്റു പലരും  അമേരിക്കയില്‍ ചികിത്സക്ക് വന്നു. ഷൈലജ ടീച്ചറിന്റെ പ്രഗല്ഭമായ ചികിത്സ നടത്തിയാല്‍ പോരായിരുന്നോ? 
 
എന്റെ പ്രവാസി മലയാളികളോട് എനിക്കൊരു അപേക്ഷയുണ്ട്. കോവിഡിയനായ പുത്രന്റെ ഉപമ പോലെ നമ്മളെ കളിയാക്കുന്ന പോസ്റ്റിംഗ്സ് ദയവായി forward ചെയ്യരുത്. നിങ്ങളില്‍ പലര്‍ക്കും ഞങ്ങളുടെ വേദന അറിയില്ല. കാരണം  നിങ്ങള്‍  വന്നതു ചേട്ടന്റെയും ചേച്ചിയുടെയും സൗകര്യ പ്രദമായ വീടുകളിലേക്കാണ്. ഞങ്ങള്‍  കേരളം വിട്ട സാഹചര്യത്തില്‍ അല്ല.   ഞങ്ങള്‍ ഇവിടെ വന്ന സാഹചര്യത്തിലും അല്ല.  ഞങ്ങളെ   വെറുതെ വേദനിപ്പിക്കരുതേ!
 
Join WhatsApp News
truth and justice 2020-04-21 07:42:28
This article was necessary for our younger generations as well as some of our old people who forget everything when they come to country like America as well as Gulf countries.Some months ago a gentle man told me Pulladu was a rich place and people around there rich from beginning.In Thiruvalla town itself,there were only very few were little rich.
Mathew V. Zacharia, New Yorker 2020-04-21 09:19:20
P T Thomas: we the pioneers thank God for His mercy and provision. P T, just opened his mind and spoke. Absolute truth for us from Kerala. We know our roots and we where we are going. Kerala is blessed because of the promise by Almighty " Blessed is the nation who Blesses you " Our hospitality to Jews settlement in Kerala is the reason. Know the history. Mathew V. Zacharia, Pioneer of Keralites, New Yorker
C.G. Daniel 2020-04-21 11:07:47
The story was 100% similar to my case also. Thank you, Thomaskuttychan for the posting. It’s better if you can translate into English so that our younger generation can understand. “Don’t forget your roots”, good title for the English translation of the story. Please keep on writing, that will be inspiration to many.
Haridas Thankappan 2020-04-21 12:29:34
100% truthful reporting. Thank you.
Purush Panicker 2020-04-21 12:36:16
Dear PT, you have nicely portrayed a sensitive social issue. Thank you
Jolly V Joseph 2020-04-21 12:54:23
നല്ല മെസേജ്, വളരെ നന്നായി പറഞ്ഞിരിക്കുന്നു.
truth and justice 2020-04-21 13:29:53
I hope our Malayalees will have a turn back and look to the Lord almighty who helped them from the wretched conditions and poverty in Kerala and how God brought them thus far rich and they have a good address.I know P.T when he was attending Karol Baugh Marthoma church where I also attended once in a while when I was working for Rev.Richard Wurmbrand Ministry in Green Park New Delhi.
Sally J 2020-04-21 13:49:47
This is not just a story, everything you said is 100% truth. I also came during that time to US. This new generation will not understand what we went through. They need to understand that, all the comforts they are enjoying now in Kerala, is because of people who went abroad like US, Gulf etc. I don't know how to thank you for writing this. It would be nice if you can translate in English, so younger generation outside Kerala also will understand. Thank you so much for writing this! God Bless you!
Mathew 2020-04-21 13:56:40
Exactly. That’s the answer all of us wanted to tell those stupids who forward this kind of disgraceful statement by those idiots, the common beneficiaries of expatriate Malayalee’s hard work.
Mathew 2020-04-21 14:04:22
അമേരിക്കയ്ക്ക് വരാൻ എത്ര ശ്രമിച്ചിട്ടും സാധിക്കാത്ത നിരവധിപേർ കേരളത്തിൽ ഉണ്ട്, എന്റെ തന്നെ ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ട്. അതിൽ ചിലർക്ക് അസൂയ എന്നുപറഞ്ഞാൽ സാധാരണ അസൂയ അല്ലാ അമേരിക്കയിലോ യൂറോപ്പിലോ ഉള്ള മലയാളികളെ എത്ര ചീത്തവിളിച്ചാലും കളിയാക്കിയാലും അസൂയ കുറയുന്നില്ല. അങ്ങനെ ഉള്ളവരാണ് ഇതുപോലെ എന്തെങ്കിലും എഴുതിയോ ഫോർവേഡ് ചെയ്തോ അല്പം ആശ്വസിക്കാൻ നോക്കുന്നത്.
Anthappan 2020-04-21 14:04:44
Most of the Malayalee Christians support Trump who is not a Christian by his action. But, they think he is the 'Chosen one'. Bible says to forgive any sinner, 7 times 70 and that is equal to 490. But, the problem with Trump and his followers is, they will sin 490 times. They manipulate and misinterpret anything. Most of the pastors have a theological degree and they think it was given to them by a 'god' some crooked guy created for his or her convenience. First of all, all the churches temples must be closed and send all the pastors to labor camp to learn how to make their own living. It good now to work in the sun light to get vitamin D which is good to fight against any viruses.
JACOB 2020-04-21 16:41:30
Those who immigrated to America on family sponsor visa, many came with high expectations. Some thought they will be CEO of some company within months. They all did ok, but many turned negative about America because their high expectations were not met. They did not have to go through the hardships the pioneers went through.
Sashikumar 2020-04-21 15:54:17
നല്ല ലേഖനം. വയറുവേദനയ്ക്ക് അമേരിക്കയിലേക്ക് ഓടുന്ന ആളുകളുടെ അനുയായികളാണ് ഇന്നത്ത ഏറ്റവുമധികം അമേരിക്കയെയും “സാമ്രാജ്യത്വ അധിനിവേശത്തെയും “ കുറിച്ച് വാചാലരാകുന്നത്. കേരളം ഇന്നത്തെ നിലയിൽ ആയതിന്റെ പിന്നിൽ പ്രവാസികളുടെ പണം മാത്രമാണ്.
Sam M John 2020-04-21 18:39:24
Well written message. I am 65 years old engineer from Kerala. I can understand the actual situation he is trying to explain. Instead of boasting about Kerala, Kerala Health care system and new economy, please bring the brothers and sisters, who are suffering in Middle East. Remember, alll pravasy's made Kerala as current Kerala. 'SURE, YOU MAY NEED US AGAIN'
Mathew Perumpoyka 2020-04-21 19:22:23
Chirikumbol koode chirikan aayiram per varum, Karayumbol koode karayaan nin nizhal maathram varum,Nin nizhal maathram evarum.
Vadakkemannil Jacob 2020-04-21 21:39:17
Mr thomas I am sorry for your loss. I want to thank you for the good narration of our native land and how kerala was during 50s60sand 70s.I believe our people in kerala will understand things if they are sensible enough.
kuttunni 2020-04-21 22:15:57
I tried to to come to this country I used many tools. First I tried to get as student visa, for that I have to pass English test plus I do not have a valid education certificate. Agent offered to send Canada,for that need a lot of money. An agent arranged an American spouse. but I am already married. finally I agrred to marry an American girl , got married came this country after getting green card divorce her. what an easy way to come to USA
Koshy Oommen NY. 2020-04-21 23:01:49
Thank so much and A BIG SALUTE TO YOU Mr. Thomas
Saji Varghese 2020-04-21 23:20:48
There are some anti American malayalees also living here, they receive all the benefits and criticize America and Americans, the Kerala newspaper and media they have nothing better to do, especially karma news and the marunadan malayalee news , the fake news
Mathews 2020-04-22 04:22:25
100% truthful facts.... so beautifully portrayed that no sensible people can deny!! Sorry to learn about your loss. God bless.
John Kunjukunju 2020-04-22 11:23:59
Very good message. Please publish in Manorama/Mathrubhumi, etc so the people in Kerala will also read. What is said, is the truth, but tip of the iceberg, but who cares, they want our money only, go to Kerala and see they will charge twice from us, and yet our love for the land we were born is dear to us and that is the only reason I go. As I wrote before, jealousy is the only reason compelling to rebuke us.
Mathews Chandapillai 2020-04-22 16:01:41
P T Thomas is my cousin. I agree with most of the narrations of the article and I saw all readers have positive comments. I have a different view of the Prodigal son's parody. First of all this has nothing to do with the immigrants of U.S.A. There are lot of people in middle east they stuck in their labor camp, have no food or no where to go. And in Kerala now government is providing peoples needs very effectively. Even the workers from other states, we call them 'Bengalies', have plenty of everything. It is quiet natural for those people in the Middle East to think like Prodigal son, when they see the 'Bengalis" live in such a good situation and they are suffering. The parody is just a creativity and nothing to make any Indian Americans feel bad. This is just my opinion.
A. S. Mathew 2020-04-22 21:32:11
Very interesting historical lesson for the affluent current generation to open their eyes towards the past reality of painful days suffered by the 99% of the people of Kerala before 1970. As Bro. Thomas had stated, many had only one shirt in those days. I was born in 1945, since my father was an Homeopathic doctor, I didn't suffer much agony like many neighbors of my age suffered. Came to the dreamland U.S. in 1971 as a student, no relatives to help; then I had to suffer hunger, totally empty pocket many times, helpless and nowhere to look for other than looking up to GOD. Besides, cultural-climatic and mental agony of depression. Indeed, through that struggling days of life, I could realize far deeply that there is a GOD who is guiding my paths with divine signals.
ജി . പുത്തൻകുരിശ് 2020-04-22 22:42:54
മലയാളി എവിടെപ്പോയാലും അവന്റെ തനി നിറം കാണിക്കും . അത് അക്കരെയാണെങ്കിലും ഇക്കരെയാണെങ്കിലും. ഒരു നായിക്ക് വേറൊരു നായെ കാണുമ്പോൾ മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെയാണ് മലയാളികൾ കേരളമാണ് ഇന്ന് ലോകത്തിന്റെ തലസ്ഥാനമെന്നും പിണറായി വിജയൻ അവിടുത്തെ പ്രസിഡണ്ടാണെന്നും, ശൈലജ ലോക ആരോഗ്യ മന്തിയുമാണെന്ന ഭാവത്തിൽ കേരളത്തിൽ നിന്ന് കുറെ അവന്മാർ വീഡിയോ ഉണ്ടാക്കിയും വോയിസ് മെയിൽ പല മാധ്യമങ്ങളിൽ കൂടി കയറ്റി വിടുന്നുണ്ട് . മനുഷ്യരാശിക്ക് വേണ്ടി നന്മ ചെയ്യുന്നവർ എല്ലാം അഭിനന്ദിക്കപ്പെടുന്നവരാണ്. സ്വാർത്ഥ താൽപര്യത്തോടെയും സ്വന്ത ലക്ഷ്യങ്ങളുടെ പ്രാപ്തിക്കും വേണ്ടിയും രാഷ്ട്രീയ പാർട്ടികളുടെ മറ പിടിച്ചു നിങ്ങളെ പോലെ പെരുമാറുന്ന മലയാളികൾ ഇവിടെയും ഉണ്ട് .അകത്തു നിന്നായാലും പുറത്തു നിന്നായാലും അത്രപെട്ടന്ന് അമേരിക്കയെ തകർക്കുവാനാകില്ല. അമേരിക്കയെ തകർക്കാൻ കഴിഞ്ഞ 244 വർഷമായി പലരും ശ്രമിച്ചിട്ടും ഇതുവരെയും ആർക്കും കഴിഞ്ഞില്ല . ഒന്നാം ലോകമഹായുദ്ധവും, അതിനെ തുടര്ന്നുള്ള സാമ്പത്തിക മാന്ദ്യവും, രണ്ടുലോകമഹായുദ്ധവും, പലമഹാമാരികളും വന്നുപോയെങ്കിലും ഇന്നും അമേരിക്ക അവിടെതന്നെയുണ്ട്. കാരണം ഇവിടെയുള്ള സംവിധാനം അങ്ങനെയാണ് . ഏത് പ്രസിഡണ്ടായാലും രണ്ടു പ്രാവശ്യമായി എട്ടു വർഷത്തിൽ കൂടുതൽ അധികാരത്തിൽ ഇരിക്കാൻ കഴിയില്ല. ഇവിടുത്തെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പും ഒരു അസന്തുലിതാവസ്ഥ സൃഷ്ടിക്കണം എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയിട്ടുള്ളവയാണ് . അതും കൂടാതെ ഇവിടുത്തെ പത്രപ്രവർത്തനം രാഷ്ട്രയ പാർട്ടികളെ നിയന്ത്രിക്കാവാനും അവരുടെ അനാവശ്യമായ മുന്നേറ്റം തടയണം എന്ന ലക്ഷ്യത്തോടെയും ഉണ്ടാക്കിയിരിക്കുന്നവയാണ് . അമേരിക്കയിൽ ആതുര ശുശ്രൂഷ ലഭിക്കാതെ മലയാളികൾ മരിക്കുന്നു എന്ന് കേരളത്തിൽ പലരും പുലമ്പുമ്പോഴും , കേരളത്തിലെ മിക്ക രാഷ്ട്രീയക്കാരും, സിനിമാലോകത്തിലുള്ളവരും ആധുനിക ചികിത്സ തേടി എത്തുന്നത് അമേരിക്കയിലാണ്. സൃഷ്‌ടിപരമായി ലോകത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്ന ഒരു രാജ്യം അമേരിക്കയാണ്. ഇപ്പോൾ തന്നെ കോവിട് -19 -നെതിരെ വാക്സീൻ നിർമ്മാണത്തിൽ താഴെ പറയുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളാണ് ഗവേഷണം നടത്തുന്നത് . ഇതൊന്നും കേരളത്തിലല്ല എന്നതും പ്രത്യകം ശ്രദ്ധേയമാണ് . Arcturus Therapeutics (NASDAQ:ARCT) BioNTech (NASDAQ:BNTX) CSL Behring (OTC:CSLLY) Dynavax(NASDAQ:DVAX) GlaxoSmithKline (NYSE:GSK) Inovio Pharmaceuticals (NASDAQ:INO) Johnson & Johnson (NYSE:JNJ) Moderna (NASDAQ:MRNA) Novavax (NASDAQ:NVAX) Pfizer (NYSE:PFE) Sanofi (NASDAQ:SNY) TranslateBio (NASDAQ:TBIO). ഇവിടെയെല്ലാം അനേകം മലയാളികൾ അടക്കം അനേകം ശാസ്ത്രഞ്ഞന്മാരും, ഡോക്ടർസും , സാങ്കതിക വിദഗദ്ധരും കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. കേരളത്തിൽ കോവിഡി-19 നെ പ്രതിരോധിക്കാൻ എന്തെങ്കിലും വാക്സീൻ കണ്ടുപിടിച്ചാൽ അത് മനുഷ്യരാശിക്ക് ഏറ്റവും പ്രയോചനം ചെയ്യുന്ന ഒന്നാണ് . അതിൽ അമേരിക്കയിലെ മലയാളികൾ ഒന്നടക്കം അഭിമാനം കൊള്ളുന്നവരായിരിക്കും . എനിക്ക് തോന്നുന്നില്ല കേരളത്തിൽ ജനിച്ചു വളർന്ന അമേരിക്കൻ പൗരന്മാർ കേരളത്തെ വെറുക്കുന്നവർ ആണെന്ന് . അവരുടെ ചുണ്ടുകളിൽ, 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാലുകാൽ ഓലപ്പുരയുണ്ട് ' എന്ന ഗാനം ഇപ്പോഴും ഊറുന്നുണ്ടായിരിക്കും . ഇവിടെ നിന്ന് കേരളത്തിൽ വരുമ്പോൾ, കേരളത്തിലെ സാധ്യതകളെ കാണുമ്പോൾ, ഇവിടെയുള്ള നന്മ അവിടെയും വരണം എന്ന് ആഗ്രഹിക്കുന്നത്, അഹങ്കാരം കൊണ്ടല്ല. നേരെമറിച്ചു ജനിച്ച നാടിനോടുള്ള കൂറുകൊണ്ടാണ്. അതുകൊണ്ട് അഹങ്കാര ചിന്തകൾ വെടിഞ്ഞ് മനുഷ്യരാശിയുടെ നന്മക്കായ്‌ പെരുമാറുക . നമ്മൾക്ക് വേണ്ടി അപകടത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവരെ നമ്മൾക്ക് സ്മരിക്കാം. കോവിഡിന്റെ പിടിയിൽ പെട്ട് തകർന്ന അനേകം കുടംബങ്ങൾ ഉണ്ട് . ആർക്കും അത് സമ്ബവയ്ക്കാതിരിക്കട്ടെ. ചിന്തോദ്ദീപകമായ ഒരു ലേഖനം ഇവിടെ അവതരിപ്പിച്ച ലേഖകന് പ്രത്യക നന്ദി . ജി . പുത്തൻകുരിശ്
Mathew Samuel 2020-04-23 23:30:24
Mr. Thomas uncle, I am very sorry for your loss. You made very true statement. Some people try to find happiness by dragging others into chaos. Forgive and forget in Jesus name.
John John 2020-04-24 12:10:29
Excellent! Kudos Paster. Let our new generations open their eyes and read thru the message about the true agony suffered by our matriarch and patriarchs. God guide them to the right directions.
benny 2020-05-23 00:21:22
Prodigal son's parody - a beautiful work of art! Take it in that sense... Art and Fiction - let us appreciate the creativity in it!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക