Image

മനുഷ്യജീവതത്തിന് വിലയും, ബഹുമാനവും ഇല്ലാത്തൊരുകാലം (ജോണ്‍ ഇളമത)

Published on 20 April, 2020
മനുഷ്യജീവതത്തിന് വിലയും, ബഹുമാനവും ഇല്ലാത്തൊരുകാലം (ജോണ്‍ ഇളമത)
ന്യൂയോര്‍ക്കിലും, ന്യൂജേഴ്‌സിയിലുമായി ഞാനറിയുന്ന എഴുത്തുകാരും ,കലാകാരന്മാരും, ബന്ധുക്കളും,സുഹൃത്തുക്കളുമായ കുറേ മലയാളികളുടേയും,അത്ര പരിചയമില്ലാത്ത മറ്റുകുറേ മലയാളി സുഹൃത്തുക്കളുടെയും അകാലവേര്‍പാടിന്‍െറ ഞെട്ടലിലാണ് ഇപ്പോള്‍.എല്ലാവരും, അവരുടെ വേദനിക്കുന്ന കുടുംബാങ്ങള്‍ക്കും,ദൈവം ശാന്തിയും,സമാധാനവും നല്‍കട്ടെയെന്ന് ഹൃദയത്തിന്‍െറ അടിത്തട്ടില്‍ നിന്ന് ആദ്യമായി പ്രാര്‍ത്ഥിക്കട്ടെ!

ഇങ്ങനെ ഒരുയുഗപിറവി ഈ ഇരട്ട ആണ്ടിന്‍െറ പിറവി,നമ്മെ എല്ലാവരേയും ആ ശങ്കയിലെത്തിച്ചിരിക്കുന്നു.എങ്കിലും ഈ അവസരം പ്രത്യാശയുടേതായി നാം ചിന്തിച്ചേ മതിയാവൂ. കൊറോണാ എന്ന മഹാവ്യാധിയെപ്പറ്റി എന്തെങ്കിലുമൊക്കെ പറയാന്‍ ഞാന്‍ അയോഗ്യന്‍ തന്നെ,ഒരു ഡോക്ടറോ, ശാസ്ത്രജ്ഞനോ അല്ലാത്തതുകൊണ്ട്.പക്ഷേ,രോഗത്തിന്‍െറ തിരക്കിട്ട വ്യാപനവും,പരിണിതഫലങ്ങളും കണ്ട് ആരംഭത്തില്‍തന്നെ എന്‍െറ മനസ്സില്‍ തോന്നിയത്,ഇത് ഇന്നുവരെ ഭൂഗോളം ദര്‍ശിക്കാത്ത മാരകമായ എയര്‍ബോണ്‍ (വായുവിലൂടെ പകരുന്നത്) വ്യാധി എന്നുതന്നെ ഇപ്പോഴും ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. (ഒരുപക്ഷേ, വിസര്‍ജ്ജവസ്തുക്കളിലൂടെ ആകാം എന്ന പൊതുശാസ്ത്രത്തെ ധിക്കരിക്കാനും ഞാനില്ല?)

എന്തായാലും അകലംപാലിക്കല്‍, കൈകഴുകല്‍, മാസ്ക്ക്, ഗ്ലൗസ് എന്നീ സ്വയം തീരുമാനത്തിലെത്താവുന്ന പ്രതിരോധങ്ങള്‍ക്കു മാത്രമേ, മരുന്നും,വാക്‌സീനും കണ്ടെത്താത്ത ഈ സാഹചാര്യത്തിലും, രോഗത്തെ ഒറ്റപ്പെടുത്താനുള്ള ഏകമാര്‍ഗ്ഗം. ആ മാര്‍ഗ്ഗങ്ങളുടെ തിരസ്ക്കാരം നമ്മുക്കു മാത്രമല്ല, സമൂഹത്തിനുതന്നെ ഭീഷണിയാകുമെന്നതില്‍ എന്തുതര്‍ക്കം! വാക്‌സിനോ, മരുന്നിനോ ഉള്ള അന്വഷണം ഒന്നൊന്നരകൊല്ലം നീണ്ടേക്കുമെന്ന ഈ പ്രതിസന്ധിയില്‍, ''സ്‌റ്റേഹോം'',എന്ന മുദ്രാവാക്യം കരണീയംതന്നെ.(അത്യാവശ്യത്തിനൊഴികെ, അതും പുറത്തേക്കിറങ്ങുന്നത് മാസ്ക് തീച്ചയായും ധരിച്ച് മാത്രം).

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ മഹാവ്യാധിക്കുമുമ്പില്‍ ലോകം വിറച്ചുനില്‍ക്കുമ്പോള്‍, നാമത്രെ നിസ്സാരാണന്ന ബോദ്ധ്യപ്പെടുത്തല്‍ കൂടിയല്ലേ, ഈ അസരം! ,പ്രകൃതിക്ഷോഭങ്ങളും, മഹാമാരികളും, മനുഷ്യജീവിതകാലം മുതല്‍ നമ്മേ പരിഭ്രാന്തരാക്കുന്നു. ഇവയിലൂടെഒക്കെ അല്ലേ നാം കടന്നുവന്നത്.എങ്കിലും പതിമൂന്നാം നൂറ്റാണ്ടില്‍ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ''ബ്ലാക്ക് ഡിസീസ്'',യൂറോപ്പിലെ മൂന്നില്‍ രണ്ട് ജനവിഭാഗത്തെ അപ്രത്യക്ഷമാക്കിയെങ്കില്‍,.ആയിരത്തി തൊള്ളായിരത്തി പതിനെട്ടിലെ ''സ്പാനിഷ് ഫഌ'',അമ്പതു മില്യന്‍ ആളുകളെ തട്ടിയെടുത്തെങ്കില്‍,നമ്മുടെ പൂര്‍വീകര്‍ അതൊക്കെ അതിജീവിച്ചെങ്കില്‍,ഈ അടുത്തകാലങ്ങളിലുണ്ടായ വെസ്റ്റ് നൈല്‍ വൈറസ്,സാര്‍സ്, എബോള, നിപ്പ ഇവയൊക്കെയെ അതിജീവിച്ചെങ്കില്‍,ഈ കൊറോണ വൈറസിന്‍െറമേലും നാം ആധിപത്യം നേടുകതന്നെ ചെയ്യും. ഇപ്പോഴത്തെ മാറിവന്ന പരിതസ്ഥിതിയില്‍ വാര്‍ദ്ധ്യക്യത്തിലേക്ക് കടന്നുപോകുന്നവര്‍ അവഗണിക്കപ്പെടുന്ന തോന്നല്‍, മരണാനന്തര ശേഷക്രിയയില്‍ വന്നുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങള്‍, എല്ലാം നമ്മേ ഇരുത്തിചിന്തിപ്പിച്ചുകൊണ്ടിരുന്നു.സമൂഹജീവിതത്തില്‍ മനുഷ്യ ജീവിതത്തിനു സംഭവിച്‌നുകൊണ്ടിരിക്കുന്ന പരിണാമങ്ങള്‍,നാമിന്നുവരെ മനസില്‍പോലും ചിന്തിക്കാതിരുന്നതുതന്നെ.അറുപതു കഴിഞ്ഞ കൊറോണരോഗികള്‍ക്ക് മരണത്തിനു വിധിക്കപ്പെട്ടവരേപോലെ വെന്‍റിലേറ്റുകള്‍ വേണ്ട എന്ന തീരുമാനങ്ങള്‍ ഒരുപക്ഷേ, തെറ്റോ ശരിയോ എന്ന ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ നമ്മെ എത്തിക്കുന്നു.ശരിയാകാം, വെന്‍റിലേറ്ററകളുടെ ദൗര്‍ലഭ്യത്തില്‍ കുറേ ജീവിച്ചവര്‍, ജീവിക്കാന്‍ ആരംഭിക്കുന്നവര്‍ക്കുവേണ്ടിയുള്ള വഴിമാറ്റം! ,എങ്കിലും ആര്‍ക്കാണ് പെട്ടന്ന് മരിക്കാനിഷ്ടം!

ഇന്ന് മരണം ജനകീയമായ അവസ്ഥയിലൂടെ കടന്നുപോകുന്നു.ഒരു സാധാരണ സംഭവം എന്നമട്ടില്‍. സാസ്ക്കാരപ്രക്രിയകളും ആര്‍ഭാടങ്ങളില്ലാതെ ചടങ്ങുകളായി മാറുമ്പോള്‍,മരണാനന്തരക്രിയകളോ, ബന്ധുമിത്രാദികളുടെ ഇടപടലുകളോ ഇല്ലാതെ മനുഷ്യജീവതത്തിന്‍െറവിലകുറഞ്ഞ ഒരു കാലത്തിലേക്ക് നമ്മെ അത് കൂട്ടികൊണ്ടുപോകുന്നില്ലേ എന്ന് ചിന്തിക്കുന്നതില്‍തെറ്റുണ്ടാകില്ല. എങ്കിലും തളരാത്ത ഒരു ജീവിതത്തിന്‍റ ഒരു പ്രത്യാശയിലേക്ക് നമ്മുക്ക് കണ്ണുനട്ടിരിക്കുന്നതല്ലേ, ശ്രേഷ്ഠം!

നാം ജനിച്ചുജീവിച്ച മണ്ണിന്‍െറ അവകാശം നിക്ഷേധിക്കുന്ന നമ്മുടെ ജന്മനാടിന്‍െറ നയം അപലപനീയംതന്നെ.പേര്‍ഷ്യന്‍ ഭൂഖണ്ഡങ്ങളിലേക്ക് താല്ക്കാലികമായി പറിച്ചെറിയപ്പെട്ട ''പ്രവാസികള്‍'',എന്നുപേരിട്ടുവിളിക്കുന്ന മനുഷ്യജീവിതങ്ങളാണ് ഭാരതത്തെയും,വിശിഷ്യാ കേരളത്തെയുമാക്കെ സമ്പല്‍സമൃദ്ധമായി താങ്ങിനിര്‍ത്തികൊണ്ടിരിക്കുന്നത്.അവരാണ് കഴിഞ്ഞ സുനാമികളിലും, വെള്ളപ്പൊക്കങ്ങളിലും,നിപ്പ തുടങ്ങിയ വ്യാധികളില്‍നിന്നുമൊക്കെ നമ്മുടെ ജന്മനാടിനെ കരകേറ്റികൊണ്ടിരിക്കുന്നത്. കോവിഡ് മഹാവ്യാധി പടരുമ്പോള്‍,പാര്‍പ്പിട സൗകര്യങ്ങള്‍ കുറവായ അവരുടെ കൂരകളില്‍ വ്യാധി നൃത്തമാടുബോള്‍,അവരെ കയ്യൊഴിയുന്ന നമ്മുടെ രാജ്യത്തിന്‍െറ ഔചിത്യമില്ലായ്മ ഇന്ത്യാ മഹാരാജ്യത്തിനുതന്നെ നാണക്കേടാണെന്ന് പറയേണ്ടിയിരിക്കുന്നു! അതിലൊക്കെ പരിതാപകരം, അതിനെയൊക്കെ പിന്താങ്ങുന്ന സാര്‍ത്ഥമതികളായ ചില മലയാളി സഹോദരന്മാരുടെ ഒക്കെ പ്രസ്താവനകളും!  ''ഞാനും, ഒരുക്ഷൗരക്കാരനും'' മാത്രംമതി എന്ന് ചിന്തിക്കുന്ന ഇവരൊക്കെ ഓര്‍ക്കേണ്ടത് മരുഭൂമിയില്‍ ജീവിച്ച് രക്തം വിയര്‍ത്ത് അദ്ധ്വാനിച്ച് നമ്മെ നാമാക്കിതീര്‍ക്കുന്ന സഹോദരരുടെ വേദനകളും, അവരനുഭവിക്കുന്ന പീഠാനുഭവങ്ങളുമാണ്.

ഈ മഹാമാരി അവസാനിക്കുബോള്‍,നാം പുതിയയുഗത്തിലേക്ക് കാലുകുത്തിയേക്കാം,കൂടുതല്‍ കരുതലുള്ള ഒരു ജീവിതപന്ഥാവിലേക്ക്. മരുന്നുകളും, വാക്‌സിനുകളും തയ്യാറാകുംവരെ പ്രത്യാശയോടെ കാത്തിരിക്കാം. അതുവരെ കഴിയുന്നത്ര പ്രതിരോധ പ്രക്രിയകള്‍ കാത്തുസൂക്ഷിക്കാം!


മനുഷ്യജീവതത്തിന് വിലയും, ബഹുമാനവും ഇല്ലാത്തൊരുകാലം (ജോണ്‍ ഇളമത)
Join WhatsApp News
RAJU THOMAS 2020-04-21 08:20:01
It's mature and positive thoughts like Elamatha's that we need to entertain in these hard times.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക