Image

ആയിരം അജന്താ ചിത്രങ്ങളിൽ (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -6: ദേവി)

Published on 20 April, 2020
ആയിരം അജന്താ ചിത്രങ്ങളിൽ (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -6: ദേവി)
കൈവിട്ടുപോയ സ്വപ്നങ്ങളാകുന്ന രാഗങ്ങള്‍ മീട്ടാൻ വിരൽതേടുന്ന തംബുരുവിന്റെ വിരഹവേദന ...
വിരഹിണിയായ സന്ധ്യയുടെ ദുഃഖസന്ദേശം മൊഴിമുത്തുകളായപ്പോള്‍....

ശംഖുപുഷ്പം എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതി എം.കെ. അര്‍ജ്ജുനന്‍ സംഗീതം നല്‍കി യേശുദാസ് ആലപിച്ച മനോഹരമായ ഗാനം '' ആയിരം അജന്താചിത്രങ്ങളില്‍..'' ഇന്നത്തെ വരയ്ക്കു വിഷയമായപ്പോള്‍ .
_______

ആയിരം അജന്താ ചിത്രങ്ങളിൽ..
ആ മഹാബലിപുര ശിൽപ്പങ്ങളിൽ..
നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ്
സംഗീതമാലപിച്ചു.. സംഗമസംഗീതമാലപിച്ചു..
ഓർമ്മയില്ലേ.. നിനക്കൊന്നും ഓർമ്മയില്ലേ..

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിണിസന്ധ്യയെപ്പോലെ ...
അലയുന്നു ഞാനിന്നു...
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ
അരികിലുണ്ടെന്നാലും നീ...
വെൺമേഘഹംസങ്ങൾ കൊണ്ടുവരേണമോ
എൻ ദുഃഖസന്ദേശങ്ങൾ...
എൻ ദുഃഖസന്ദേശങ്ങൾ...

(ആയിരം അജന്താ)

വിദളിതരാഗത്തിൻ മണിവീണതേടുന്ന
വിരഹിയാം വിരലിനെ പോലെ...
കൊതിക്കുകയാണിന്നും...
കൊതിക്കുകയാണിന്നും നിന്നെ തലോടുവാൻ
മടിയിലുണ്ടെന്നാലും നീ..
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമ നാദ നൂപുരങ്ങൾ..
മമ നാദ നൂപുരങ്ങൾ....

(ആയിരം അജന്താ)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക