മലയാളത്തിന്റെ പ്രിയ താരം അനൂപ് മേനോൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുടിയും, താടിയുമൊക്കെ നരപ്പിച്ച് പ്രായമായ ഗെറ്റപ്പിലുള്ള ചിത്രമാണ് അനൂപ് മേനോൻ പങ്കുവെച്ചത്. "മേക്കപ്പിനൊക്കെയൊരു പരിധിയില്ലെടേയ്" എന്നാണ് ചിത്രത്തിൽ ക്യാപ്‌ഷൻ നൽകിയത്. ചിത്രത്തിന് ആരാധകർ രസകരമായ നിരവധി കമന്റുകളുമായി രംഗത്തെത്തി. അപ്പോൾ ഇതാണ് ഒർജിനൽ, മറ്റേത് മേക്കപ്പ് ആണല്ലേ ഇങ്ങനെ നീളുന്നു കമന്റുകൾ. മലയാള സിനിമയിൽ സംവിധാന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങുകയാണ് അനൂപ് മേനോൻ. അദ്ദേഹം സംവിധാനം ചെയ്ത "കിങ് ഫിഷ്" എന്ന ചിത്രം എത്രയും വേഗം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.