Image

മരണം മാത്രമല്ല, വിവാഹങ്ങളും വീഡിയോ കോള്‍ വഴി (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 19 April, 2020
മരണം മാത്രമല്ല, വിവാഹങ്ങളും വീഡിയോ കോള്‍ വഴി (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ന്യൂ യോര്‍ക്ക്: ന്യൂ യോര്‍ക്കില്‍ ഇനിയും വിവാഹങ്ങള്‍ വിഡിയോ കോള്‍ വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ. കൊറോണ വൈറസ് വ്യാപനത്തിനു ശേഷം പല വിവാഹങ്ങളും നീട്ടേണ്ടി വന്നു. വിവാഹ രജിസ്റ്റര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കുന്നു.

ഈസാഹചര്യത്തിലാണു പുതിയ ഉത്തരവ്.  സ്റ്റേ അറ്റ് ഹോം അവസ്ഥയില്‍ നിയമപരമായി ജീവിതത്തെ കുറച്ചുകൂടി ആസ്വാദ്യകരമാക്കുക ലക്ഷ്യം.

ഗവര്‍ണറുടെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 220.20 അനുസരിച്ചു തത്സമയ വിഡിയോ കോള്‍ വഴി മാത്രമേ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അനുവദിക്കുകയുള്ളു. വധുവും വരനും, സാക്ഷികളും ടൗണ്‍ അല്ലെങ്കില്‍ സിറ്റി ക്ലാര്‍ക്ക് മായി ലൈവ് ആയി തന്നെ വിഡിയോ കോള്‍ വഴി ബന്ധപ്പെടണം. റെക്കോര്‍ഡ് ചെയ്ത വീഡിയോ കോളുകള്‍ അനുവദിക്കില്ല .

ഈ വീഡിയോ കോളുകള്‍ ന്യൂ യോര്‍ക്ക് സ്റ്റേറ്റിന്റെ അതിര്‍ത്തികള്‍ക്കുളില്‍ വെച്ച് നടത്തിയിരിക്കണം. ഇതു വരെയുള്ള നിയമം അനുസരിച്ചു വധുവും വരനും, സാക്ഷികളും ടൗണ്‍ അല്ലെങ്കില്‍ സിറ്റി ക്ലാര്‍ക്കിന്റെ മുന്നില്‍ ഹാജരായി ഒപ്പിട്ടെങ്കില്‍ മാത്രമേ വിവാഹത്തിനു നിയമ സാധ്യത ഉണ്ടായിരുന്നുള്ളു

കൊറോണ വൈറസ് വ്യാപനത്തിനു ശേഷം പല കുടുംബങ്ങളും കൂടുതല്‍ സമയം വീട്ടില്‍ ഇരിക്കുന്നതിനാല്‍ വിവാഹ മോചനം വര്‍ദ്ധിക്കുന്നുന്നതായികണക്കുകള്‍ വ്യക്തമാക്കുന്നു. ഫാമിലി കോര്‍ട്ടുകള്‍ അടച്ചിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് വിവാഹ മോചന പെറ്റിഷനുകള്‍ നല്‍കുന്നത്. എല്ലാ കുടുംബ കോടതികളിലും എമെര്‍ജന്‍സി കേസുകള്‍ മാത്രമേ എടുക്കു. അതും വിഡിയോ കോള്‍ വഴി മാത്രം.

ന്യൂ യോര്‍ക്കില്‍ വിവാഹത്തെക്കാള്‍ കൂടുതല്‍ വിവാഹ മോചന അപേക്ഷകള്‍ ആണെന്നു കണക്കുകള്‍ വ്യക്തമാകുന്നു .

ചില കുടുംബങ്ങള്‍ ഇന്ന് വളരെ സന്തോഷത്തിലാണ്, കാരണം കൂടുതല്‍ സമയം എല്ലാവര്‍ക്കും കുടുംബത്തോടൊപ്പം   ചെലവഴിക്കാന്‍ കഴിയുന്നു . ഇത്കുടുംബത്തിന്റെ കെട്ടുറപ്പിനു കാരണമാകുബോള്‍ മറ്റു പല കുടുംബങ്ങളിലും മാനസിക സംഘര്‍ഷങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനോടൊപ്പം പല വീടുകളിലും കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള കലഹങ്ങളും വര്‍ദ്ധിക്കുന്നു.

മിക്ക കുടുംബങ്ങളിലും ഇന്ന്ഒരു മനഃശാസ്ത്രഞ്ജന്റെ സഹായം ആവശ്യമായി വന്നിരിക്കുന്നു.

കോവിഡ് രോഗികള്‍ മരിക്കുമ്പോള്‍ വീഡിയോ കോളീലൂടെ ബന്ധുക്കളെ കാണിക്കുന്ന അവസ്ഥ നിലനില്കുമ്പോഴാണു വിവാഹത്തിനും വീഡിയോ കോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക