Image

പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ പേടിയെന്ന് ഉര്‍വശി

Published on 19 April, 2020
പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ പേടിയെന്ന് ഉര്‍വശി

 പ്രണയ രംഗങ്ങളില്‍ അഭിനയിക്കുമ്ബോള്‍ ആണ് താന്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതെന്നു തുറന്ന് പറയുകയാണ്  മലയാളികളുടെ പ്രിയ താരംഉര്‍വശി. മലയാളികളുടെ മനസ്സില്‍ പതിഞ്ഞ ഒരു മുഖമാണ് ഉര്‍വശിയുടേത്. നിരവധി കഥാപത്രങ്ങള്‍ ഉര്‍വശി ചെയ്തിട്ടുണ്ട്.


ഭരതന്റെ ചിത്രങ്ങളില്‍ അഭിനയിക്കുമ്ബോള്‍ ലവ് സീന്‍ എപ്പോയൊക്കെയാണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുമ്ബോള്‍ ആകെ ഉണ്ടായിരുന്ന ഒരു പേടി അതായിരുന്നു എന്നും താരം തുറന്നു പറഞ്ഞിരിക്കുകയാണ്.


ഭരതന്റെ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്ബോള്‍ അദ്ദേഹം തന്നെ വിരട്ടുവാനായി പിറ്റേന്ന് ഒരു കുളിസീന്‍ ഉണ്ടെന്നു പറഞ്ഞിരുന്നു എന്നും അത് കേള്‍ക്കുമ്ബോള്‍ തന്റെ കാറ്റു പോകുമായിരുന്നുവെന്നും ഉര്‍വശി ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക