Image

പെട്രോള്‍ വിലവര്‍ദ്ധനവ്‌ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: കല കുവൈറ്റ്‌

സിദ്ധിഖ്‌ വലിയകത്ത്‌ Published on 24 May, 2012
പെട്രോള്‍ വിലവര്‍ദ്ധനവ്‌ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: കല കുവൈറ്റ്‌
കുവൈറ്റ്‌: അടിക്കടിയുണ്‌ടാകുന്ന അനിയന്ത്രിതമായ പെട്രോള്‍ വിലവര്‍ധനക്കെതിയെ കേരള ആര്‍ട്ട്‌ ലവേഴ്‌സ്‌ അസോസിയേഷന്‍ കല കുവൈറ്റ്‌ അതിശക്തമായി പ്രതിഷേധിച്ചു.

വോട്ട്‌ ചെയ്‌ത്‌ അധികാരത്തിലേറ്റിയ ജനങ്ങള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിറന്നാള്‍ സമ്മാനമാണ്‌ ഈ വിലക്കയറ്റമെന്ന്‌ കല കുവൈറ്റ്‌ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. പൊതുവിതരണ സംവിധാനത്തില്‍ നിന്നും ഘട്ടം ഘട്ടമായി പിന്മാറണമെന്ന ലോകബാങ്ക്‌ തീട്ടൂരം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ പെട്രോള്‍ വിലനിയന്ത്രാണാധികാരം കുത്തകകള്‍ക്ക്‌ നല്‍കുന്നതുള്‍പ്പടെയുള്ള ജനദ്രോഹ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതമായി നടപ്പിലാക്കുന്നത്‌.

തെറ്റായ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന യുപിഎ ഭരണകൂടത്തിന്‌ പൊതുവിപണിയിലുള്ള നിയന്ത്രണം നഷ്ടമായിരിക്കുകയാണെന്നും ഭാരതം ചരിത്രത്തില്‍ ഇന്നേവരെ അനുഭവപ്പെട്ടിട്ടില്ലാത്ത വിലക്കയറ്റത്തിലേക്ക്‌ എടുത്തെറിയപ്പെട്ടിരിക്കുകയാണെന്നും കല കുവൈറ്റ്‌ പ്രസിഡന്റ്‌ കെ. വിനോദും ജനറല്‍ സെക്രട്ടറി സജി തോമസ്‌ മാത്യുവും പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക