Image

ബ്രിസ്‌ക' കലാമേള ജൂണ്‍ അഞ്ചിന്‌

Published on 24 May, 2012
ബ്രിസ്‌ക' കലാമേള ജൂണ്‍ അഞ്ചിന്‌
ബ്രിസ്റ്റോള്‍: ബ്രിസ്റ്റോള്‍ മലയാളികളുടെ ഔദ്യോഗിക കൂട്ടായ്‌മായ `ബ്രിസ്‌ക' വൈവിധ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലാമേള സംഘടിപ്പിക്കുന്നു. ജൂണ്‍ അഞ്ചിന്‌ (ചൊവ്വ) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം എട്ടുവരെ ഫില്‍റ്റണ്‍ കമ്യൂണിറ്റി ഹാളിലാണ്‌്‌ ഈ കലാമേള നടത്തപ്പെടുന്നത്‌. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി പ്രത്യേകം പ്രത്യേകം കലാമത്സരങ്ങള്‍ ആണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

ഓരോ മലയാളി കലാപ്രേമികളിലും ഉറങ്ങിക്കിടക്കുന്ന സര്‍ഗവാസനകളെ വീണ്‌ടും തൊട്ടുണര്‍ത്തി പ്രേക്ഷകര്‍ക്ക്‌ മനോഹാരിത നല്‍കി അവിസ്‌മരണീയമാക്കുവാനാണ്‌ ബ്രിസ്‌ക കലാമേളയിലൂടെ ഉദ്ദേശിക്കുന്നത്‌. കലാമേളയോടനുബന്ധിച്ച്‌ കേരള ഫുഡ്‌സ്റ്റാളുകളും ഉണ്‌ടായിരിക്കും. കലാമേളയില്‍ പങ്കെടുക്കുവനായി ഓരോ ബ്രിസ്റ്റോള്‍ മലയാളികളെയും ബ്രിസ്‌ക ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്രിസ്‌ക ഭാരാവാഹികളുമായോ കലാമേള കോ-ഓര്‍ഡിനേറ്റേര്‍സുമായി ബന്ധപ്പെടുക.

റോണി എബ്രഹാം: 07886997251, സാം കുരുവിള: 078838852069.
ബ്രിസ്‌ക' കലാമേള ജൂണ്‍ അഞ്ചിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക